ഇ​ട​വ​ക​ദി​ന ആ​ഘോ​ഷം സംഘടിപ്പിച്ചു
Tuesday, August 27, 2024 12:37 PM IST
ഷിബി പോൾ
ന്യൂഡൽഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഇ​ട​വ​ക​ദി​ന ആ​ഘോ​ഷം ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം ന​ട​ത്തി. റ​വ.​ഫാ. പി.​എ. ഫി​ലി​പ്പ് (ഡ​യ​റ​ക്ട​ർ, മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ മാ​ന​വ ശാ​ക്തീ​ക​ര​ണ വ​കു​പ്പ്) ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​യ്സ​ൺ തോ​മ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ കോ​ശി പ്ര​സാ​ദ്, ജ​യ്‌​മോ​ൻ ചാ​ക്കോ, അ​നീ​ഷ്‌ പി. ​ജോ​യ്, ക​ൺ​വീ​ന​ർ​മാ​രാ​യ ഷാ​ജി ഫി​ലി​പ്പ് ക​ട​വി​ൽ, എ​ബി മാ​ത്യു എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.


ഇ​ട​വ​ക​യി​ലെ ആ​ത്മീ​യ സം​ഘ​ട​ന​ക​ളാ​യ സ​ൺ​ഡേസ്കൂ​ൾ, എംജിഒസിഎ​സ്എം, യു​വ​ജ​ന പ്ര​സ്ഥാ​നം, മാ​ർ​ത്ത​മ​റി​യം സ​മാ​ജം, പ്രാ​ർഥ​ന ഗ്രൂ​പ്പു​ക​ൾ എ​ന്നി​വ​രു​ടെ സ്കി​റ്റു​ക​ൾ, റ​മ്പാ​ൻ പാ​ട്ട്, സോ​ളോ - ഗ്രൂ​പ്പ് - ഗാ​ന​ങ്ങ​ൾ & ഡ്യു​യ​റ്റ്, ഗ്രൂ​പ്പ് ഡാ​ൻ​സ്, സം​ഗീ​ത ക​ച്ചേ​രി എ​ന്നി ക​ലാ​പ​രി​പാ​ടി​ക​ൾ ഇ​ട​വ​ക ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ച്ചു.