ഇ​ട​വ​ക ദി​ന​വും തി​രു​നാ​ളും ആ​ഘോ​ഷി​ച്ചു
Tuesday, August 27, 2024 11:52 AM IST
ന്യൂഡൽഹി: ദ്വാ​ര​ക വി. ​പ​ത്താം പീ​യൂ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക ദി​ന​വും തി​രു​നാ​ളും സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ച്ചു. ശ​നി​യാ​ഴ്ച 6.30ന് ​മോ​ഡ​ൽ ടൗ​ൺ സെ​മി​നാ​രി റെ​ക്ട​ർ ഫാ. ​ഫ്രീ​ജോ ത​റ​യി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ഇ​ട​വ​ക ദി​നം കൊ​ണ്ടാ​ടി. തു​ട​ർ​ന്ന് ക​ലാ​വി​രു​ന്നും സ്നേ​ഹ വി​രു​ന്നും ന​ട​ന്നു.



ദ്വാ​ര​ക ഇ​ട​വ​ക​യു​ടെ സ്വ​ർ​ഗീ​യ മ​ധ്യ​സ്ഥ​നാ​യ വി. ​പ​ത്താം പീ​യൂ​സി​ന്‍റെ​യും പ​രി. ക​ന്യാ​ക മ​റി​യ​ത്തി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ന് ​ഫ​രീ​ദാ​ബാ​ദ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ.​റോ​ണി തോ​പ്പി​ലാ​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്നു.




തു​ട​ർ​ന്ന് തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, ചെ​ണ്ട​മേ​ളം, ബാ​ന്‍റു​മേ​ളം, സ്നേ​ഹ​വി​രു​ന്ന് എന്നിവ നടന്നു. തി​ങ്ക​ളാ​ഴ്ച നടന്ന മ​രി​ച്ച​വ​രു​ടെ ഓ​ർ​മ ദി​ന​ത്തോ​ടെ തി​രു​നാ​ൾ സ​മാ​പിച്ചു.