ഡ​ൽ​ഹി​യി​ൽ ഈ​മാ​സം12 വ​ർ​ഷ​ത്തി​നി​ട​യി​ലെ ‌ഏ​റ്റ​വും ഉ​യ​ർ​ന്ന മ​ഴ
Friday, August 30, 2024 12:48 PM IST
‌ന്യൂ​ഡ​ൽ​ഹി: ഈ​മാ​സം ഡ​ൽ​ഹി​യി​ൽ 378.5 മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭി​ച്ച​താ​യി ഇ​ന്ത്യ​ൻ കാ​ലാ​വ​സ്ഥാ വ​കു​പ്പ്. 12 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന മ​ഴ​യാ​ണു രാ​ജ്യ​ത​ല​സ്ഥാ​ന​ത്തു ല​ഭി​ച്ച​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

സ​ഫ്ദ​ർ​ജം​ഗ് ഒ​ബ്സ​ർ​വേ​റ്റ​റി ഇ​ന്ന​ലെ​വ​രെ 378.5 മി​ല്ലി​മീ​റ്റ​ർ മ​ഴ രേ​ഖ​പ്പെ​ടു​ത്തി. 2013 ഓ​ഗ​സ്റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 321.4 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 15 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 2010 ലാ​ണ്.


455.1 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണു രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നു കാ​ലാ​വ​സ്ഥാ​വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. 2012ൽ 378.8 ​മി​ല്ലീ​മീ​റ്റ​റും 2013ൽ 321.4 ​മി​ല്ലീ​മീ​റ്റ​റും ആ​യി​രു​ന്നു മ​ഴ. 1961ൽ ​രേ​ഖ​പ്പെ​ടു​ത്തി​യ 583.3 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് ഡ​ൽ​ഹി​യി​ൽ ഓ​ഗ​സ്റ്റി​ൽ പെ​യ്ത മ​ഴ​യു​ടെ സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ്.