ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഉ​ദ​യ കേ​ര​ള ക്ല​ബ്
Thursday, September 26, 2024 3:29 PM IST
റെജി നെല്ലിക്കുന്നത്ത്
ലു​ധി​യാ​ന: ഉ​ദ​യ കേ​ര​ള ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലു​ധി​യാ​ന​യി​ൽ ഓ​ണം ആ​ഘോ​ഷി​ച്ചു. മു​ൻ എം​എ​ൽ​എ സ​ഞ്ജ​യ്‌ ത​ൽ​വാ​ർ നി​ല​വി​ള​ക്കു കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ലേ​ർ​കോ​ട്ട്ല സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്‌​ട്രേ​റ്റ് അ​പ​ർ​ണ മു​ഖ്യ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് ഓ​ണ സ​ന്ദേ​ശം ന​ൽ​കി. ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് കെ.​വി. ചാ​ക്കോ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ്‌ പി. ​സു​നി​ൽ, ഫാ. ​ആ​ൽ​ബി​ൻ കു​ര്യ​ൻ, ഫാ. ​ലി​ജു, ടി.​എ. മാ​ത്യു, പി.​ടി. ചാ​ക്കോ, ഐ​മ സെ​ക്ര​ട്ട​റി കെ.​വി. ശ്രീ​ജി​ത്ത്‌ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


ക​ലാ പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രു​ന്നു.