അ​ഖി​ല മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ശു​ശ്രൂ​ഷ​ക​സം​ഘം ഏ​ക​ദി​ന സ​മ്മേ​ള​നം സംഘടിപ്പിച്ചു
Wednesday, August 28, 2024 7:10 AM IST
ഷിബി പോൾ
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഭ​ദ്രാ​സ​ന അ​ഖി​ല മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ശു​ശ്രൂ​ഷ​ക​സം​ഘം (ആ​മോ​സ്) ഏ​ക​ദി​ന സ​മ്മേ​ള​നം ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ വ​ച്ച് തി​ങ്ക​ളാ​ഴ്ച ന​ട​ത്ത​പ്പെ​ട്ടു. യോ​ഗം ഡ​ൽ​ഹി ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി. ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ ഉ​ദ്ഘാ​ട​നം ചെ​യ്തു.

റ​വ.​ഫാ. പി.​എ. ഫി​ലി​പ്പ് (ഡ​യ​റ​ക്ട​ർ, മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ മാ​ന​വ ശാ​ക്തീ​ക​ര​ണ വ​കു​പ്പ്) മു​ഖ്യ ചി​ന്താ​വി​ഷ​യ​മാ​യ നി​ശ്ച​ല​മാ​യി​രി​ക്കു​ക ഞാ​ൻ ദൈ​വ​മാ​ണെ​ന്ന് അ​റി​യു​ക (സ​ങ്കീ​ർ​ത്ത​ന പു​സ്ത​കം 46:10) ആ​സ്പ​ദ​മാ​ക്കി ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പാ​ട്ട് സെ​ഷ​ൻ റ​വ. ഫാ. ​അ​ൻ​സ​ൽ ജോ​ൺ ന​യി​ച്ചു.


ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മാ​യി 15 വൈ​ദി​ക​രും 150 അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​യ്സ​ൺ തോ​മ​സ്, മാ​നേ​ജിം​ഗ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് എ​ല്ലാം ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി.