ഡ​ൽ​ഹി​യി​ലെ സ​ർ​ക്കാ​ർ ഷെ​ൽ​ട്ട​ർ ഹോ​മി​ൽ 20 ദി​വ​സ​ത്തി​നു​ള്ളി​ൽ മ​രി​ച്ച​ത് 13 കു​ട്ടി​ക​ൾ
Saturday, August 3, 2024 1:11 PM IST
ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ 20 ദി​വ​സ​ത്തി​നു​ള്ളി​ൽ ഡ​ൽ​ഹി​യി​ലെ സ​ർ​ക്കാ​ർ ഷെ​ൽ​ട്ട​ർ ഹോ​മി​ൽ മ​രി​ച്ച​ത് അ​ന്തേ​വാ​സി​ക​ളാ​യ 13 കു​ട്ടി​ക​ൾ. രോ​ഹി​ണി​യി​ലെ ആ​ശാ കി​ര​ൺ ഷെ​ൽ​ട്ട​ർ ഹോ​മി​ലാ​ണു സം​ഭ​വം. ജ​നു​വ​രി മു​ത​ൽ ഇ​തു​വ​രെ 27 മ​ര​ണ​ങ്ങ​ൾ ഇ​വി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ട്ടി​ക​ളു​ടെ മ​ര​ണ​ക്ക​ണ​ക്ക് പു​റ​ത്തു​വ​ന്ന​ത്. മ​ര​ണ​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ കാ​ര​ണം പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടു​ക​ൾ​ക്കു​ശേ​ഷ​മേ വ്യ​ക്ത​മാ​കൂ​വെ​ന്ന് എ​സ്ഡി​എം പ​റ​ഞ്ഞു.


കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന കു​ടി​വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം സം​ബ​ന്ധി​ച്ച് എ​സ്ഡി​എ​മ്മി​ന്‍റെ റി​പ്പോ​ർ​ട്ട് ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ വ​സ്തു​താ​ന്വേ​ഷ​ണ സം​ഘ​ത്തെ ഷെ​ൽ​ട്ട​ർ ഹോ​മി​ലേ​ക്ക് അ​യ​ച്ചു.