ബാ​ല​ഗോ​കു​ലം സം​സ്ഥാ​ന വാ​ർ​ഷി​ക സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച
Saturday, July 20, 2024 5:43 PM IST
ന്യൂ​ഡ​ൽ​ഹി: ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി എ​ൻ​സി​ആ​ർ സം​സ്ഥാ​ന വാ​ർ​ഷി​ക സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30നു ​കേ​ന്ദ്ര സ​ഹ​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഐ​ഐ​എം​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ച്ച് (അ​രു​ണാ അ​സ​ഫ​ലി മാ​ർ​ഗ്) ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ രാ​ഷ്ട്രീ​യ സ്വ​യം സേ​വ​ക സം​ഘം ഭാ​ര​ത് ഭാ​ര​തി പ്രാ​ന്തീ​യ സം​യോ​ജ​ക് ഡോ. ​അം​ബ​രീ​ഷ് കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

2023-24 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും വ​ര​വ് ചി​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ച ശേ​ഷം 2023-24 അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ പ​ത്തി​ലും പ​ന്ത്ര​ണ്ടി​ലും മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ളും മി​ക​ച്ച കെെ​യെ​ഴു​ത്തു പ​തി​പ്പു​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്യും.


തു​ട​ർ​ന്ന് ബാ​ല​ഗോ​കു​ലം ഉ​ത്ത​ര കേ​ര​ളം അ​ധ്യ​ക്ഷ​ൻ എ​ൻ ഹ​രീ​ന്ദ്ര​ൻ മാ​സ്റ്റ​ർ കാ​ര്യ​ക​ർ​ത്താ​ക്ക​ൾ​ക്കു മാ​ർ​ഗ​ദ​ർ​ശ​നം ന​ൽ​കും. പു​തി​യ വ​ർ​ഷ​ത്തേ​ക്കു​ള്ള മേ​ഖ​ല സ​മി​തി പ്ര​വ​ർ​ത്ത​ക​രെ​യും സം​സ്ഥാ​ന സ​മി​തി പ്ര​വ​ർ​ത്ത​ക​രെ​യും പ്ര​ഖ്യാ​പി​ച്ച ശേ​ഷം അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വ​ർ​ത്ത​ന രൂ​പ​രേ​ഖ സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്യും.

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ത്തി​ന്റെ ര​ജ​ത ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചും സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്യും.