ഓ​ണ​ക്കി​റ്റു​ക​ൾ ന​ൽ​കി ഡി​എം​എ
Tuesday, September 17, 2024 3:21 PM IST
പി.എൻ. ഷാജി
ന്യൂ​ഡ​ൽ​ഹി: സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് സാ​ന്ത്വ​ന​മാ​യി ഓ​ണ​ക്കി​റ്റു​ക​ളു​ടെ വി​ത​ര​ണ​വു​മാ​യി ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ശ്രം - ശ്രീ​നി​വാ​സ്‌​പു​രി ഏ​രി​യ. ഡി​എം​എ കേ​ന്ദ്ര​ക്ക​മ്മി​റ്റി ചീ​ഫ് ട്രെ​ഷ​റ​ർ കി​റ്റു​ക​ളു​ടെ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​രി​യ വൈ​സ് ചെ​യ​ർ​മാ​ൻ ഷാ​ജി അ​പ്പൂ​സ്, സെ​ക്ര​ട്ട​റി എം. ​എ​സ്. ജെ​യ്ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ല​ക്സാ​ണ്ട​ർ കോ​ട്ടൂ​ർ, ട്രെ​ഷ​റ​ർ റോ​യ് ഡാ​നി​യേ​ൽ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.


ഉ​പ്പ്, പ​ഞ്ച​സാ​ര, ഉ​പ്പേ​രി, ശ​ർ​ക്ക​ര വ​ര​ട്ടി, ക​ട​ല പ​രി​പ്പ്, പാ​യ​സം മി​ക്സ്, വെ​ളി​ച്ചെ​ണ്ണ, തേ​ങ്ങ, പ​പ്പ​ടം, സാ​മ്പാ​ർ മ​സാ​ല, തേ​യി​ല, മ​ഞ്ഞ​ൾ പൊ​ടി, മ​ല്ലി​പ്പൊ​ടി, മു​ള​ക്പൊ​ടി, പാ​ല​ക്കാ​ട​ൻ മ​ട്ട അ​രി എ​ന്നി​വ​യാ​യി​രു​ന്നു ഓ​ണ​ക്കി​റ്റി​ൽ.

ശ്രീ​നി​വാ​സ്‌​പു​രി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള സാ​ധാ​ര​ണ​ക്കാ​രാ​യ 51 കു​ടും​ബ​ങ്ങ​ളാ​ണ് കി​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി​യ​ത്.