അ​മ്മ​യെ ആ​ക്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​ട​പെ​ട്ട മ​ക​ൾ അ​ച്ഛ​ന്‍റെ കു​ത്തേ​റ്റു മ​രി​ച്ചു
Monday, July 29, 2024 3:51 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ദ്വാ​ര​ക​യി​ൽ അ​മ്മ​യെ ആ​ക്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​ട​പെ​ട്ട മ​ക​ൾ അ​ച്ഛ​ന്‍റെ കു​ത്തേ​റ്റു മ​രി​ച്ചു. ര​ശ്മി​ന ഖാ​ത്തൂ​ൻ(22) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ര​ശ്മി​ന​യു​ടെ അ​മ്മ സു​ഫി​യ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്.

സു​ഫി​യ​യും ഭ​ർ​ത്താ​വ് അ​ബ്ബാ​സ് അ​ലി​യും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക ത​ർ​ക്ക​മാ​ണു കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ക​ത്തി​യെ​ടു​ത്ത് സു​ഫി​യ​യെ ആ​ക്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​ട​പെ​ട്ട മ​ക​ൾ ര​ശ്മി​ന​യെ​യും അ​ബ്ബാ​സ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.


ര​ശ്മി​ന​യു​ടെ സ​ഹോ​ദ​രി​യാ​ണ് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്. കു​ത്തേ​റ്റ ര​ണ്ടു പേ​രെ​യും ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ശ്മി​ന​യു​ടെ ജീ​വ​ൻ​ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ അ​ബ്ബാ​സ് അ​ലി​യെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.