എ​സ്എ​ൻ​ഡി​പി യോ​ഗം മെ​ഹ്റോ​ളി ശാ​ഖയുടെ വ​നി​താ സം​ഘം സാ​ര​ഥി​ക​ളെ തെരഞ്ഞെ‌ടുത്തു
Tuesday, August 20, 2024 12:22 PM IST
പി.എൻ.ഷാജി
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ ധ​ർ​മ്മ പ​രി​പാ​ല​ന (എ​സ്എ​ൻ​ഡി​പി) യോ​ഗം ഡ​ൽ​ഹി യൂ​ണി​യ​ൻ മെ​ഹ്റോ​ളി ശാ​ഖ ന​മ്പ​ർ 4354-ന്‍റെ കീ​ഴി​ലെ വ​നി​താ സം​ഘ​ത്തി​ന്‍റെ 2024-27 വ​ർ​ഷ​ക്കാ​ല​ത്തേ​ക്കു​ള്ള പു​തി​യ സാ​ര​ഥി​ക​ളെ തെ​രെ​ഞ്ഞെ​ടു​ത്തു.

മെ​ഹ്‌​റോ​ളി ശാ​ഖ പ്ര​സി​ഡ​ന്‍റ് കെ.​ജി. സു​നി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ പി. ​വി. സാ​ബു, ശാ​ഖ സെ​ക്ര​ട്ട​റി സി​ജി, യൂ​ണി​യ​ൻ ക​മ്മി​റ്റി അം​ഗം ടി.കെ. പു​രു​ഷോ​ത്ത​മ​ൻ, കേ​ന്ദ്ര​ക്ക​മ്മി​റ്റി വ​നി​താ സം​ഘം പ്ര​സി​ഡ​ന്‍റ് സു​ധാ ല​ച്ചു, സെ​ക്ര​ട്ട​റി ജ്യോ​തി ബാ​ഹു​ലേ​യ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.




തു​ട​ർ​ന്ന് പു​തി​യ സാ​ര​ഥി​ക​ളാ​യി പ്ര​സി​ഡ​ന്‍റ് ജെ​യ്‌​നി ബി​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ഞ്ജു മ​ണി​ക​ണ്ഠ​ൻ, സെ​ക്ര​ട്ട​റി സി​ജി ഗോ​പി, ട്രെ​ഷ​റ​ർ സി​ന്ധു പ​ണി​ക്ക​ർ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി അ​മ്പി​ളി ശ​ശാ​ങ്ക​ൻ, ര​മ്യാ സു​ധീ​ഷ്, സു​ധാ സ​ജി, മ​ഞ്ജു രാ​ജ്, ഷീ​ബ മോ​ഹ​ൻ​ദാ​സ്, യൂ​ണി​യ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ഷാ​യ​രി പ്ര​ദീ​പ്, സു​ധാ ക​രു​ണാ​ക​ര​ൻ, സു​നി​ത പ്ര​ദീ​ഷ് എ​ന്നി​വ​രെയും തെ​രെ​ഞ്ഞെ​ടു​ത്തു.