മെ​ട്രോ ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി​യ മ​ധ്യ​വ​യ​സ്ക​യു​ടെ കൈ ​അ​റ്റു
Saturday, September 21, 2024 1:23 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മെ​ട്രോ​യി​ൽ പി​തം​പു​ര സ്റ്റേ​ഷ​നി​ല്‍ 53 വ​യ​സു​കാ​രി ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ന്‍റെ മു​ന്നി​ൽ ചാ​ടി. അ​പ​ക​ട​ത്തി​ൽ ഇ​വ​രു​ടെ വ​ല​തു​കൈ അ​റ്റു​പോ​യി.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ധ്യ​വ​യ​സ്‌​ക​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഡ​ൽ​ഹി മെ​ട്രോ​യു​ടെ റെ​ഡ് ലൈ​നി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ഏ​റെ​നേ​രം ത​ട​സ​പ്പെ​ട്ടു.

ഡ​ല്‍​ഹി​യി​ലെ റി​താ​ല​യി​ല്‍​നി​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദ് വ​രെ നീ​ളു​ന്ന ലൈ​നാ​ണ് റെ​ഡ് ലൈ​ന്‍. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.