320 ഐ ​ഫോ​ണു​ക​ൾ മോ​ഷ്‌​ടി​ച്ചു; ഡ​ൽ​ഹി​യി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Wednesday, June 19, 2024 1:36 PM IST
ന്യൂ​ഡ​ൽ​ഹി: മൂ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ 320 ആ​പ്പി​ൾ ഐ​ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ ഡ​ൽ​ഹി​യി​ൽ അ​റ​സ്റ്റി​ൽ. വ​ട​ക്കേ ഇ​ന്ത്യ​യി​ലെ വി​വി​ധ ക​ട​ക​ളി​ൽ വി​ത​ര​ണം ചെ​യ്യാ​നാ​യി മും​ബൈ​യി​ൽ​നി​ന്നു കൊ​ണ്ടു​വ​ന്ന ഫോ​ണു​ക​ൾ പാ​ഴ്സ​ൽ ക​മ്പ​നി​യാ​യ എ​എം എ​ക്‌​സ്‌​പ്ര​സി​ന്‍റെ ഉ​ട​മ​യു​ടെ ഡ്രൈ​വ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മോ​ഷ്ടി​ച്ച​ത്.

ക​മ്പ​നി​യു​ടെ ഗോ​ഡൗ​ണി​ൽ​നി​ന്ന് 36 പെ​ട്ടി​ക​ളി​ലാ​യാ​ണ് 320 ഫോ​ണു​ക​ളും വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ​ത്. പി​ടി​യി​ലാ​യ ഡ്രൈ​വ​റ​ട​ക്ക​മു​ള്ള പ്ര​തി​ക​ളി​ൽ​നി​ന്ന് 318 ഫോ​ണു​ക​ൾ ക​ണ്ടെ​ത്തി. പോ​ലീ​സി​നെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ പ്ര​തി​ക​ൾ വാ​ഹ​ന​ത്തി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ജി​പി​എ​സ് ട്രാ​ക്ക​ർ സ്വി​ച്ച് ഓ​ഫ് ചെ​യ്തി​രു​ന്നു.


പി​ന്നീ​ട് അ​വ​ർ അ​ത് ഓ​ണാ​ക്കി. കൂ​ടാ​തെ മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത പ്ര​തി​ക​ൾ ന​മ്പ​റും മാ​റ്റി. ക​ണ്ടെ​ടു​ത്ത മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഐ​ഫോ​ൺ 13, 14, 15 എ​ന്നി​വ​യാ​ണെ​ന്നും ഓ​രോ ഫോ​ണി​നും ഒ​രു ല​ക്ഷം രൂ​പ​യോ അ​തി​ൽ കൂ​ടു​ത​ലോ വി​ല​യു​ണ്ടെ​ന്നും മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.