ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ മുതിർന്ന പൗരന്മാരുടെ ഏകദിന കൂട്ടായ്മ സംഘടിപ്പിച്ചു
ബിബി തെക്കനാട്ട്
Friday, April 18, 2025 6:54 AM IST
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ മുതിർന്ന പൗരന്മാർക്കായി ഏകദിന കൂട്ടായ്മ സംഘടിപ്പിച്ചു. ഇടവകയിലെ മുതിർന്ന പൗരന്മാർ ഒത്തുചേർന്ന് കുർബാന, ആരാധന, വചന സന്ദേശം, വിവിധ എക്സർസൈസുകൾ, ഗെയിമുകൾ എന്നിവയിൽ പങ്കെടുത്തു.
ഏകദിന കൂട്ടായ്മവികാരി ഫാ. എബ്രഹാം മുത്തോലത്തും അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിലും കുർബാനയും ആരാധനയും നയിച്ചു.

പ്രശസ്ത വചന പ്രഘോഷകൻ ബ്രദർ സന്തോഷ് കരുമത്ര ഈ ആഴ്ചയിലെ ക്ലാസുകൾക്കും സന്ദേശങ്ങൾക്കും നേതൃത്വം നൽകി. സിസ്റ്റർ റെജി എസ്ജെസി, സൈമൺ ആനാലിപ്പാറയിൽ, ബിബി തെക്കനാട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.