ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്; രണ്ട് പേർ മരിച്ചു
പി.പി. ചെറിയാൻ
Friday, April 18, 2025 7:37 AM IST
ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വ്യാഴാഴ്ചയുണ്ടായ വെടിവയ്പിൽ രണ്ട് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. ആറ് രോഗികൾക്കും വെടിയേറ്റതായി തല്ലാഹസി മെമ്മോറിയൽ ഹെൽത്ത്കെയറിന്റെ വക്താവ് പറഞ്ഞു.
വെടിയേറ്റ രോഗികളിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. വെടിവെച്ചുവെന്നു സംശയിക്കപ്പെടുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
യൂണിവേഴ്സിറ്റിയുടെ അടിയന്തര അറിയിപ്പ് സംവിധാനമായ എഫ്എസ്യു അലേർട്ട്, വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം സ്റ്റുഡന്റ് യൂണിയന് സമീപം ഒരു അക്രമിയുണ്ടെന്ന വിവരം കാമ്പസിന് മുന്നറിയിപ്പ് നൽകിയിരുന്നു.
20 കാരനായ പ്രതി മുൻ പോലീസ് ഉദ്യോഗസ്ഥയുടെ മകനാണെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.