ജോൺ ഇളമതയുടെ ഭാര്യ ആനിയമ്മ ജോൺ അന്തരിച്ചു
ജോയിച്ചൻ പുതുക്കുളം
Saturday, April 19, 2025 12:13 PM IST
മിസിസാഗാ: പ്രശസ്ത സാഹിത്യകാരൻ ജോൺ ഇളമതയുടെ ഭാര്യ ആനിയമ്മ ജോൺ ഇളമതയിൽ(79) അന്തരിച്ചു. ജർമനിയിലും കാനഡയിലുമായി 40 വർഷത്തിലേറെയായി നഴ്സായി ജോലി ചെയ്തു.
എടത്വയിലെ പാണ്ടങ്കരിയിലെ കൊച്ചുപുരയ്ക്കൽ കുടുംബാംഗമാണ്. പിതാവ് കെ.എം. തോമസ് സെന്റ് അലോഷ്യസ് ഹൈസ്കൂൾ അധ്യാപകനായിരുന്നു. മാതാവ് ആശാരിപ്പറമ്പിൽ മറിയാമ്മ.
മക്കൾ: ജിനോ, ജിക്കു. മരുമകൾ: കെറി മിച്ചൽ. കൊച്ചുമകൾ: ഹാന മറിയ. സഹോദരർ: ലീലമ്മ, പരേതയായ കന്യാസ്ത്രി തങ്കമ്മ, വത്സമ്മ, പരേതയായ റോസക്കുട്ടി, ലൈസാമ്മ, മോഡിച്ചൻ, ജർമനിയിലുള്ള ത്രേസ്യാമ്മ കണ്ടത്തിൽ.
പൊതുദർശനം: ബുധനാഴ്ച (ഏപ്രിൽ 23) വൈകുന്നേരം നാല് മുതൽ എട്ട് വരെ ടെർണർ ആൻഡ് പോർട്ടർ ഫ്യുണറൽ ഹോം, 2180 ഹുറാന്ററിയോ സ്ട്രീറ്റ്, മിസിസാഗാ.
സംസ്കാര ശുശ്രുഷ വ്യാഴാഴ്ച രാവിലെ 9.30ന് സെന്റ് കാതറിൻ ഓഫ് സിന ചർച്ച്, 2340 ഹുറാന്ററിയോ സ്ട്രീറ്റ്, മിസിസാഗാ.
സംസ്കാരം അസംഷൻ കാത്തലിക്ക് സെമിത്തേരി, 6933 ടോംകെൻ റോഡ്, മിസിസാഗാ.