ഹൂസ്റ്റണിൽ വിശുദ്ധവാര ഒരുക്കങ്ങൾ പൂർത്തിയായി
ബിബി തെക്കനാട്ട്
Friday, April 18, 2025 6:43 AM IST
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ വാര കർമ്മങ്ങൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. വിശുദ്ധ വാര കർമ്മങ്ങളിലേക്കു ഇടവക ജനങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ്. വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ അറിയിച്ചു.
പെസഹാ വ്യാഴം: വൈകുന്നേരം 5 മണിക്ക് യുവജനങ്ങൾക്കും, കുട്ടികൾക്കുമായി ഇംഗ്ലിഷിൽ കുർബാനയും കാൽ കഴുകൽ ശുശ്രുഷയും, പെസഹാ വ്യാഴ തിരുക്കർമ്മങ്ങളും വൈകിട്ട് 7 മണിക്ക് എല്ലാവർക്കുമായി മലയാളത്തിൽ കുർബാനയും കാൽ കഴുകൽ ശുശ്രുഷയും, പെസഹാ വ്യാഴ തിരുക്കർമ്മങ്ങളും ഉണ്ടായിരിക്കും.
ദുഃഖവെള്ളി : രാവിലെ 9.30 ന് യുവജനങ്ങൾക്കും കുട്ടികൾക്കുമായി ഇംഗ്ലിഷിൽ ദുഃഖ വെള്ളി തിരുകർമ്മങ്ങൾ. വൈകുന്നേരം 5.45 ന് ദേവാലയത്തിനു പുറത്തു മലയാളത്തിൽ കുരിശിന്റെ വഴിയും, തുടർന്ന് 7 മണിക്ക് മലയാളത്തിൽ ദുഃഖവെള്ളി തിരുകർമങ്ങളും. ദുഃഖ വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ആരാധന നടത്തപ്പെടും.
ദുഃഖശനി: രാവിലെ 9.30 ന് മലയാളത്തിൽ ദുഃഖശനി തിരുകർമ്മങ്ങൾ. തുടർന്ന് പുതിയ തിരിയും, വെളളവും വെഞ്ചരിച്ചു നൽകുന്നു. പുതിയ മെഴുകുതിരിയും വെഞ്ചരിച്ച വെള്ളം വാങ്ങുവാൻ കുപ്പിയും കൊണ്ടുവരണം. കൊണ്ടുവരാത്തവർക്കു ചെറുപുഷ്പ മിഷൻ ലീഗ് കൗണ്ടറിൽ നിന്നും വാങ്ങാം.
ഈസ്റ്റർ ശനിയാഴ്ച: വൈകുന്നേരം 5 മണിക്ക് യുവജനങ്ങൾക്കും കുട്ടികൾക്കുമായി ഇംഗ്ലിഷിൽ ഈസ്റ്ററിന്റെ ഉയിർപ്പു തിരുക്കർമ്മങ്ങൾ. വൈകുന്നേരം 7 മണിക്ക് മലയാളത്തിൽ ഈസ്റ്ററിന്റെ തിരുക്കർമങ്ങൾ. ഈസ്റ്റർ ഞായർ രാവിലെ 9 മണിക്ക് ഒരു കുർബാന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്ന് വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് അറിയിച്ചു.
കൈക്കാരന്മാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ മറ്റു കമ്മിറ്റി അംഗങ്ങൾ എന്നിവർ ക്രമീകരണങ്ങൾക്ക് പിൻതുണ നൽകുന്നു.എല്ലാ ദിവസത്തെയും തിരുകർമ്മങ്ങൾ ക്നാനായ വോയ്സിലൂടെ ടോണി കല്ലടാന്തിയിൽ ടി കെ ഫോട്ടോസ് ആൻഡ് വിഡിയോസ് തത്സമയ സംപ്രേഷണം ചെയ്യും.
ബിബി തെക്കനാട്ട്