ല​ണ്ട​ൻ: യു​കെ വേ​ദി​ക​ളെ ആ​ഘോ​ഷ​ത്തി​ന്‍റെ ആ​വേ​ശ​ത്തി​ല്‍ ആ​റ​ടി​ക്കാ​ന്‍ മ​ല​യാ​ള സി​നി​മ​യി​ലെ​യും ക​ലാ​മേ​ഖ​ല​യി​ലെ​യും വ​മ്പ​ന്‍ താ​ര​നി​ര അ​ണി​നി​ര​ക്കു​ന്ന "നി​റം 25' പ്രോ​ഗ്രാ​മി​ന് അ​ര​ങ്ങൊ​രു​ങ്ങു​ക​യാ​ണ്. പ​രി​പാ​ടി​യു​ടെ ടി​ക്ക​റ്റ് വി​ല്‍​പ്പ​ന​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ശ്ര​ദ്ധേ​യ​മാ​യി.

ന്യൂ​പോ​ര്‍​ട്ടി​ലെ ഡ​ഫി​ന്‍ ആം​സി​ല്‍ വ​ച്ചാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. ന്യൂ​പോ​ര്‍​ട്ട് കേ​ര​ള ക​മ്യൂ​ണി​റ്റി​യു​ടെ സെ​ക്ര​ട്ട​റി തോ​മ​സ് ഒ​ഴു​ങ്ങാ​ലി​ല്‍ ഏ​വ​ര്‍​ക്കും സ്വാ​ഗ​തം പ​റ​ഞ്ഞു. ജോ​ബി പി​ച്ചാ​പ്പ​ള്ളി​ല്‍, യു​ക്മ സൗ​ത്ത് വെ​സ്റ്റ് റീ​ജിയണ്‍ പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ന്യൂ​പോ​ര്‍​ട്ട് കേ​ര​ള ക​മ്യൂ​ണി​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റ് തോ​മ​സ് കു​ട്ടി ജോ​സ​ഫ് ഡോ. ​മൈ​ക്കി​ളി​ന് ടി​ക്ക​റ്റ് ന​ല്‍​കി കൊ​ണ്ട് വി​ത​ര​ണ ഉ​ദ്ഘാ​ട​നം ന​ട​ന്നു. പ​രി​പാ​ടി​യു​ടെ മു​ഖ്യ സ്പോ​ണ്‍​സ​ര്‍​മാ​രി​ല്‍ ഒ​രാ​ളാ​യ ജെ​ഗി ജോ​സ​ഫ് (ഇ​ന്‍​ഫി​നി​റ്റി മോ​ര്‍​ട്ട്ഗേ​ജ്) അ​ജേ​ഷ് പോ​ള്‍ പൊ​ന്നാ​ര​ത്തി​ലി​ന് ടി​ക്ക​റ്റ് ന​ല്‍​കി. യു​ക്മ വെ​യി​ല്‍​സ് റീ​ജിയ​ണ്‍ പ്ര​സി​ഡ​ന്‍റ് ജോ​ഷി തോ​മ​സ് സ​ണ്ണി പൗ​ലോ​സി​ന് ടി​ക്ക​റ്റ് കൈ​മാ​റി.






യു​ക്മ നാ​ഷ​ന​ല്‍ ക​മ്മി​റ്റി അംഗം ബെ​ന്നി അ​ഗ​സ്റ്റി​ന്‍ ബി​നോ​യ് ശി​വ​നും ടി​ക്ക​റ്റ് ന​ല്‍​കി. കെ​യ​ര്‍ ക്രൂ ​ഡ​യ​റ​ക്‌ട​ര്‍ ജെ​യിം​സ് ജോ​സ​ഫ് ജോ​ഷി തോ​മ​സി​നും എ​ന്‍​കെ​സി സെ​ക്ര​ട്ട​റി തോ​മ​സ് ഒ​ഴു​ങ്ങാ​ലി​ല്‍ അ​നു പീ​താം​ബ​ര​നും ടി​ക്ക​റ്റ് ന​ല്‍​കി. റി​തം ഡ​യ​റ​ക്ട​ര്‍ റി​യാ​ന്‍ ജോ​ര്‍​ജ് ഷാ​ജു സ്‌​ക​റി​യ​യ്ക്കും ടി​ക്ക​റ്റ് കൈ​മാ​റി. പ്രോ​ഗ്രാം കോഓ​ര്‍​ഡി​നേ​റ്റ​ര്‍ സോ​ബ​ന്‍ ജോ​ര്‍​ജ് ഏ​വ​ര്‍​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.


മ​ല​യാ​ളി​ക​ളു​ടെ പ്രീയതാരങ്ങളായ കു​ഞ്ചാ​ക്കോ ബോ​ബ​നും ര​മേ​ഷ് പി​ഷാ​ര​ടി​യും പാ​ട്ടു​ക​ളു​ടെ പൂ​ര​മൊ​രു​ക്കാ​ന്‍ റി​മി ടോ​മി​യും നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി മാ​ള​വി​ക മേ​നോ​നും സം​ഗീ​ത​രാ​വൊ​രു​ക്കാ​ന്‍ സ്റ്റീ​ഫ​ന്‍ ദേ​വ​സി​യും പി​ന്ന​ണി ഗാ​യ​ക​രാ​യ കൗ​ശി​ക് വി​നോ​ദും ശ്യാ​മ​പ്ര​സാ​ദും അ​ട​ങ്ങു​ന്ന വ​ന്‍​താ​ര​നി​ര​യാ​ണ് യു​കെ​യി​ലെ​ത്തു​ന്ന​ത്.



റി​തം ക്രി​യേ​ഷ​ന്‍റെ ബാ​ന​റി​ല്‍ ജൂ​ലൈ നാ​ല് മു​ത​ല്‍ "നി​റം 25' സ​മ്മ​ര്‍ ല​വ് അ​ഫെ​യ​ര്‍ പ്രോ​ഗ്രാം യു​കെ​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലെ വേ​ദി​യി​ലേ​ക്ക് എ​ത്തു​ക​യാ​ണ്. ര​മേ​ഷ് പി​ഷാ​ര​ടി​യാ​ണ് പ​രി​പാ​ടി​യു​ടെ സം​വി​ധാ​നം നി​ര്‍​വ​ഹി​ക്കു​ന്ന​ത്.

യു​കെ​യി​ലെ പ്ര​മു​ഖ ഡാ​ന്‍​സ് ടീ​മാ​യ ഡ്രീം ​ടീം​സ് യു​കെ​യു​ടെ പ്രോ​ഗ്രാ​മും വേ​ദി​യി​ല്‍ ആ​വേ​ശം തീ​ര്‍​ക്കും.



ജൂ​ലൈ നാല് - ഐ​സി​സി ന്യൂ​പോ​ര്‍​ട്ട്, ജൂ​ലൈ അഞ്ച് - ബെ​തേ​ല്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റര്‍, ജൂ​ലൈ ആറ് - ല​ണ്ട​ന്‍, ജൂ​ലൈ ഒന്പത് - സ്റ്റോ​ക്ക് ഓ​ണ്‍ ട്ര​ന്റ്, ജൂ​ലൈ 11 - ലെ​സ്റ്റ​ര്‍ എ​ന്നി​ങ്ങ​നെ​യാ​ണ് പ്രോ​ഗ്രാം ഷെ​ഡ്യൂ​ള്‍.

യു​കെ​യി​ലെ പ്ര​മു​ഖ മോ​ര്‍​ട്ട്‌​ഗേ​ജ് അ​ഡൈ്വ​സിംഗ് സ്ഥാ​പ​ന​മാ​യ ഇ​ന്‍​ഫി​നി​റ്റി മോ​ര്‍​ട്ട്‌​ഗേ​ജും ലോ ​ആ​ന്‍​ഡ് ലോ​യേ​ഴ്‌​സും ഡെ​യ്‌​ലി ഡി​ലൈ​റ്റും പരിപാടിയുടെ ​മു​ഖ്യ സ്‌​പോ​ണ്‍​സ​ര്‍​മാ​രാ​ണ്.