പാരീസിൽ ഭീകരാക്രമണ പദ്ധതി തകർത്തു; മൂന്നുപേർ അറസ്റ്റിൽ
Wednesday, April 9, 2025 12:35 PM IST
പാരീസ്: പാരീസ് നഗരത്തിൽ ഭീകരാക്രണം നടത്താനുള്ള പദ്ധതി ഫ്രഞ്ച് പോലീസ് തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു.
മുഖ്യപ്രതിയായ 19കാരന് ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നും ഇയാളുടെ തെക്കൻ ഫ്രാൻസിലെ വസതിയിൽ നടത്തിയ റെയ്ഡിൽ സ്ഫോടനം നടത്താനായി കരുതിവച്ച സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
നഗരത്തിലെ പൊതുസ്ഥലത്ത് സ്ഫോടനം നടത്താനായിരുന്നു മൂവരും പദ്ധതിയിട്ടത്.