യുകെ ക്രിക്കറ്റ് ലീഗിൽ പുതുചരിത്രം എഴുതാൻ സമീക്ഷ മാഞ്ചസ്റ്റർ ക്രിക്കറ്റ് ലീഗ്
Tuesday, April 15, 2025 12:59 PM IST
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിലെ മലയാളി സമൂഹത്തിൽ പുതുചരിത്രത്തിന് തുടക്കം കുറിച്ച് കൊണ്ട് ക്രിക്കറ്റ് ലീഗ് മത്സരംഗത്തേക്ക് സമീക്ഷ മാഞ്ചസ്റ്റർ യൂണിറ്റ്.
എലൂർ എലൈറ്റ് ക്രിക്കറ്റേഴ്സ്, ആൾട്രിഞ്ചാം ടസ്കേഴ്സ്, കേരള ഗ്ലാഡിയേറ്റേഴ്സ്, ഫീനിക്സ് സ്ട്രൈക്കേഴ്സ്, ആദിസ് സൂപ്പർ കിംഗ്സ്, മലബാർ മാർവൽസ്, സ്പീഡി സ്പിന്നേഴ്സ്, ഫെയർമാർട്ട് റോയൽസ് എന്നീ എട്ട് ഫ്രാഞ്ചേയ്സികളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
സമീക്ഷ നാഷണൽ സെക്രട്ടറി ജിജു സൈമന്റെ മേൽനോട്ടത്തിൽ നടന്ന ലേലത്തിൽ സമീക്ഷ മാഞ്ചസ്റ്റർ യൂണിറ്റ് വൈസ് പ്രെസിഡന്റ് വിനോദ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ജെറോൺ ജിജുവും സീമ സൈമനും ലേലത്തിന് തുടക്കം കുറിച്ചു.
ലേലത്തിൽ 90ലധികം താരങ്ങളെ ടീമുകൾ സ്വന്തമാക്കി. സമീക്ഷ മാഞ്ചസ്റ്റർ യൂണിറ്റ് ഭാരവാഹികൾ കോഓർഡിനേറ്റർമാരായി വരുന്ന ലീഗ് മത്സരങ്ങൾ മേയ് നാലിന് ആരംഭിക്കും. ഡിസ്ബറി പാർസ്വുഡ് വുഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ മൂന്ന് പിച്ചുകളിലുമായി അരങ്ങേറും.


വിവിധ ഫ്രാഞ്ചേസി ടീമുകളുടെ ഉടമസ്ഥരും കോച്ചുമാരും മാനേജർമാരും പങ്കെടുത്ത ലേലത്തിൽ പരിപാടിയുടെ വിജയത്തിനു ശേഷം പരിശീലന പരിപാടികൾ ആരംഭിച്ചിരിക്കുന്നു.
ടൂർണമെന്റ് വിജയികൾക്ക് ലൈഫ് ലൈൻ പ്രൊട്ടക്റ്റ് സ്പോൺസർ ചെയ്യുന്ന 1001 പൗണ്ടും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് കേരള കറി ഹൗസ് സ്പോൺസർ ചെയ്യുന്ന 501 പൗണ്ടും ട്രോഫിയും ലഭിക്കും.
കൂടാതെ ടൂർണമെന്റിലെ മികച്ച താരം, ബാറ്റർ, ബൗളർ എന്നിവർക്ക് ഏലൂർ എജുക്കേഷൻ കൺസൾട്ടൻസി സ്പോൺസർ ചെയ്യുന്ന സമ്മാനങ്ങളും ലഭിക്കും.