കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് ഈസ്റ്റര്‍ - വിഷു - ഈദ് ആഘോഷം 26ന്
ജോസ് കുമ്പിളുവേലില്‍
Monday, April 14, 2025 10:07 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈസ്റ്റര്‍ - വിഷു - ഈദ് ആഘോഷങ്ങള്‍ ഈ മാസം 26ന് ഉച്ചകഴിഞ്ഞ് 3.30 മുതല്‍ സാല്‍ബാവു റ്റിറ്റൂസ്ഫോറത്തില് വിവിധ കലാപരിപാടികളോടെ അരങ്ങേറും.
വിലാസം: SAALBAU Titus Forum, WalterMöllerPlatz2 , 60439 Frankfurt am Main.
ഈസ്റ്റര്‍ - വിഷു - ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഗാനങ്ങള്‍, നൃത്തങ്ങള്‍, വൈവിധ്യങ്ങളായ കലാപരിപാടികള്‍, സ്കിറ്റ് തുടങ്ങിയവയ്ക്കു പുറമെ ലക്കി ഡ്രോയും ഉണ്ടായിരിക്കും.
കൂടാതെ മിതമായ വിലക്ക് കേരളത്തനിമയുള്ള ഭക്ഷണ സ്റ്റാളും ക്രമീകരിച്ചിട്ടുണ്ട്. ആഘോഷപരിപാടിയിലേക്ക് എല്ലാ അംഗങ്ങളെയും സുഹൃത്തുക്കളെയും കുടുംബസമേതം ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിനുവേണ്ടി എക്സിക്യൂട്ടീവ് കമ്മിറ്റി ക്ഷണിക്കുന്നു.
പ്രവേശനം ഓണ്‍ലൈന്‍ ടിക്കറ്റ്മൂലം നിയന്ത്രിക്കും. ടിക്കറ്റുകള്‍ വാങ്ങാന്‍ ദയവായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക. https://doo.net/event/184815/order