കൊ​ളോ​ണ്‍: കൊ​ളോ​ണ്‍ ആ​സ്ഥാ​ന​മാ​യു​ള്ള സീ​റോ മ​ല​ബാ​ര്‍ ക​മ്യൂ​ണി​റ്റി യേ​ശു​വി​ന്‍റെ ജെ​റു​സ​ലേം പ്ര​വേ​ശ​ന​ത്തിന്‍റെ ഓ​ര്‍​മ്മ​ക​ള്‍ പു​തു​ക്കി ഭ​ക്തി​നി​ര്‍​ഭ​ര​മാ​യി ഓ​ശാ​ന​ത്തി​രു​നാ​ള്‍ ആ​ഘോ​ഷി​ച്ചു.

ഏ​പ്രി​ല്‍ 13ന്(​ഞാ​യ​ര്‍) വൈ​കു​ന്നേ​രം നാ​ലു മ​ണി​യ്ക്ക് മ്യൂ​ള്‍​ഹൈ​മി​ലെ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ല്‍ ഓ​ശാ​ന​യു​ടെ ക​ര്‍​മ്മ​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പീ​ഠ​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നും എ​ത്തി​ച്ച കു​രു​ത്തോ​ല വെ​ഞ്ച​രി​ച്ച് ക​മ്യൂ​ണി​റ്റി വി​കാ​രി ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സി​എം​ഐ വി​ശ്വാ​സി​ക​ള്‍​ക്ക് ന​ല്‍​കി.

റോ​മി​ല്‍ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന ഫാ.​ലി​സ്റ​റ​ണ്‍ ഒ​ല​ക്കേ​ങ്കി​ല്‍ സി​എം​ഐ ഫാ.​ഡി​റ്റോ സു​പ്ര​ത്ത് സി​എം​ഐ(​മി​ലാ​ന്‍)​എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മ്മി​ക​രാ​യി. ജ​ര്‍​മ​നി​യി​ലെ മൂ​ന്നാം ത​ല​മു​റ​ക്കാ​രാ​യ മ​രി​യ ജോ​മി​ച്ച​ന്‍,ജോ​ര്‍​ജ്ജ് ജോ​മി​ച്ച​ന്‍,ആ​ന് മ​രി​യ ബി​ജു,ബ്ളെ​സി മ​ട​ത്തും​പ​ടി, ശ്രേ​യ പു​ത്ത​ന്‍​പു​ര,ജോ​ണി മ​റ്റ​ത്തി​ല്‍,ശാ​ലി​നി ജോ​സ​ഫ്, അ​ഞ്ജ​ലി ജോ​സ​ഫ്, ജോ​സ്ലി​ന്‍ സ​ക്ക​റി​യ, ജോ​ഷ്വ സ​ക്ക​റി​യ എ​ന്നി​വ​ര്‍ ശു​ശ്രൂ​ഷി​ക​ളാ​യി.


തു​ട​ര്‍​ന്ന് ഇ​ന്‍​ഡ്യ​ന്‍ സ​മൂ​ഹം ദാ​വീ​ദി​ന്‍റെ പു​ത്ര​ന് ഓ​ശാ​ന ​പാ​ടി ന​ട​ത്തി​യ പ്ര​ദ​ക്ഷി​ണ​ത്തെ തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി​യ​ര്‍​പ്പി​ച്ചു. ഫാ.​ ലി​സ്റ്റൺ ഒ​ല​ക്കേ​ങ്കി​ല്‍ സി​എം​ഐ സ​ന്ദേ​ശം ന​ല്‍​കി. യൂ​ത്ത് കൊ​യ​റി​ന്‍റെ ഗാ​നാ​ലാ​പ​നം ദി​വ്യ​ബ​ലി​യെ കൂ​ടു​ത​ല്‍ ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി.