ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി ചാൾസ് രാജാവും കമീല രാജ്ഞിയും
Thursday, April 10, 2025 5:38 PM IST
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി ബ്രിട്ടനിലെ ചാൾസ് രാജാവും കമീല രാജ്ഞിയും. വിവാഹവാർഷിക ദിനമായ ഏപ്രിൽ ഒന്‍പതിനാണ് ഇരുവരും വത്തിക്കാനിലെത്തി മാർപാപ്പയെ കണ്ടത്.
കൂടിക്കാഴ്ചയ്ക്കിടെ മാര്‍പാപ്പ ഇരുവര്‍ക്കും വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്നു. മാര്‍പാപ്പ വേഗം സുഖം പ്രാപിക്കട്ടെയെന്ന് രാജദമ്പതികള്‍ ആശംസിച്ചെന്ന് വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു.
നേരത്തേ ചാള്‍സും കാമിലയും മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മാര്‍പാപ്പ വിശ്രമത്തിലായിരുന്നതിനാല്‍ കൂടിക്കാഴ്ച നീട്ടിവയ്ക്കുകയായിരുന്നു.
ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള ചാള്‍സിന്റെ മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. 2017ലും 2019-ലും ചാള്‍സ് മാര്‍പാപ്പയെ സന്ദര്‍ശിച്ചിരുന്നു.