ല​ണ്ട​ൻ: ല​ണ്ട​ൻ സോ​ഷ്യ​ൽ ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് പ്ലേ​കാ​ർ​ഡ് ടൂ​ർ​ണ​മെ​ന്റ ടീ​മു​ക​ളു​ടെ​യും ചീ​ട്ടു​ക​ളി പ്രേ​മി​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശ്ര​ദ്ധേ​യ​മാ​യി. അ​മേ​രി​ക്ക, കാ​ന​ഡ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം 30 ടീ​മു​ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ന്ന ഈ ​മ​ത്സ​രം, സാ​മൂ​ഹി​ക ഐ​ക്യ​വും വി​നോ​ദ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ക്ല​ബിന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു.

പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ജെ​ൻ​സ​ൺ ജോ​സ​ഫ് & ബി​ൻ​സ് ജോ​സ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​പ്പോ​ൾ, ജോ​സ് & ജേ​ക്ക​ബ് പാ​ല​ക്കു​ന്നേ​ൽ ര​ണ്ടാം സ്ഥാ​ന​വും, ജെ​യിം​സ് & സാ​നു (വി​ൻ​ഡ്സ​ർ) മൂ​ന്നാം സ്ഥാ​ന​വും, അ​രു​ൺ ഷാ​ജു & സ​ജി ജോ​സ​ഫ് നാ​ലാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.


സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക മ​ത്സ​ര​ങ്ങ​ളി​ൽ സ്റ്റീ​വ് & സ്റ്റി​യാ​ൻ ജോ​സ് ഒ​ന്നാം സ്ഥാ​ന​വും, ജാ​ൻ​സി മെ​ൽ​വി​ൻ & ജോ​ൺ​സി സ്റ്റീ​ഫ​ൻ ര​ണ്ടാം സ്ഥാ​ന​വും, റീ​ജ & സ്റ്റെ​യ്സി ജോ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

പ​രി​പാ​ടി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി​നു മു​ള​യാ​നി​ക്ക​ൽ, സെ​ക്ര​ട്ട​റി ഡി​നു പെ​രു​മാ​നൂ​ർ, ട്ര​ഷ​റ​ർ ബൈ​ജു ക​ളം​ബ​ക്കു​ഴി​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം വ​ഹി​ച്ചു. ജോ​ബി ജോ​സ്, ലീ​ന വി​നു, സി​ന്ധ്യ സ​ന്ദീ​പ് എ​ന്നി​വ​ർ പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ച്ചു. മ​ത്സ​ര​ങ്ങ​ളു​ടെ ഏ​കോ​പ​നം ജ​യ്മോ​ൻ കൈ​ത​ക്കു​ഴി കാ​ര്യ​ക്ഷ​മ​മാ​യി നി​ർ​വ​ഹി​ച്ചു.