ജർമനിയിലെ ഡൂയീസ്ബുര്‍ഗിലെ സ്കൂളുകൾക്ക് ആക്രമണ ഭീഷണി
ജോസ് കുമ്പിളുവേലിൽ
Wednesday, April 9, 2025 7:26 AM IST
ബര്‍ലിന്‍: തീവ്ര വലതുപക്ഷ വാദികളുടെ ഭീഷണിയെ തുടർന്ന് ജര്‍മനിയിലെ എന്‍ആര്‍വി സംസ്ഥാനത്തിലെ ഡ്യൂസ്ബര്‍ഗിലെ എല്ലാ സമഗ്ര, സെക്കന്‍ഡറി സ്കൂളുകള്‍ക്കും (അഞ്ച് മുതല്‍ 13 വരെ ഗ്രേഡുകള്‍) തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്.
15 സ്കൂളുകളാണ് ഇതേ തുടർന്ന് അടച്ചിട്ടത്. ഡ്യൂസല്‍ഡോര്‍ഫ് ജില്ലാ ഭരണകൂടമാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. സ്കൂളുകൾ കേന്ദ്രീകരിച്ച് ഒരു ആക്രമണം ഉണ്ടാകുമെന്ന് അധികാരികള്‍ക്ക് ഇമെയില്‍ ലഭിച്ചിരുന്നു.
ഇതിന് പിന്നാലെ വീണ്ടും ഭീഷണി ഉയർന്നതിനെ തുടർന്നാണ് സ്കൂളുകൾ അടച്ചിട്ടത്. അടച്ചിടൽ മൂലം 18,000 വിദ്യാര്‍ഥികളുടെ പഠനത്തെയാണ് ബാധിച്ചത്.