താലയിൽ ഓശാന ഞായർ ശുശ്രൂഷ
ജയ്സൺ കിഴക്കയിൽ
Friday, April 11, 2025 12:37 PM IST
ഡബ്ലിൻ: താല ഫെറ്റെർകൈൻ ചർച്ച് ഓഫ് ഇൻകാർനെഷനിൽ ഏപ്രിൽ 13നു ഉച്ചയ്ക്ക് 12നു ഓശാന ഞായർ ശുശ്രൂഷ നടക്കും. സീറോമലബാർ സഭ നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയകാട്ടിൽ കാർമികത്വം വഹിക്കും.
ദേവാലയത്തിൽ പെസഹാ വ്യാഴാഴ്ച ശുശ്രൂഷ വൈകുന്നേരം അഞ്ചിനും ദുഃഖവെള്ളിയാഴ്ച ശുശ്രൂഷ രാവിലെ പത്തിനും നടക്കും. ഫാ. ജോസഫ് മാത്യു ഓലിയകാട്ടിൽ കാർമികത്വം വഹിക്കും.
ഈസ്റ്റർ കുർബാന ശനിയാഴ്ച വൈകുന്നേരം ആറിനും ഞായറാഴ്ച രാവിലെ 11നും നടക്കും. ശനിയാഴ്ച ഫാ. ജോസഫ് മാത്യു ഓലിയകാട്ടിലും ഞായറാഴ്ച ഫാ. പ്രിൻസ് മാത്യുവും കാർമികത്വം വഹിക്കും.