ലിമെറിക്ക് സെന്റ് സ്റ്റീഫൻസ് പള്ളിയിൽ പെസഹാ ആചരിച്ചു
Thursday, April 17, 2025 2:08 PM IST
ലിമെറിക്ക്: അയർലൻഡിൽ ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാർ അലക്സന്ത്രിയോസിന്റെ നേതൃത്വത്തിൽ യാക്കോബായ സഭാ വിശ്വാസികൾ പെസഹാ ആചരിച്ചു.
ലിമെറിക്കിലെ സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ നടന്ന പെസഹാശുശ്രൂഷയ്ക്കും വിശുദ്ധ കുർബാനയ്ക്കും മെത്രാപ്പോലീത്ത മുഖ്യകാർമികനായി.
കുർബാനയ്ക്ക് ശേഷം വിശ്വാസികൾ ഒരുമിച്ച് ചേർന്ന് പെസഹാ ആചരണവും ഉണ്ടായിരുന്നു. നൂറ് കണക്കിന് വിശ്വാസികളാണ് പീഡാനുഭവ വാരത്തിന്റെ ഭാഗമായുള്ള ശുശ്രൂഷകളിൽ പങ്കെടുത്തത്.
കോർക്ക് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾക്കും ഡബ്ലിൻ സ്വാർഡ്സ് സെന്റ് ഇഗ്നേഷ്യസ്, വാട്ടർഫോർഡ് സെന്റ് മേരീസ് എന്നീ പള്ളികളിൽ ഉയർപ്പ് - ഈസ്റ്റർ ശുശ്രൂഷകൾക്കും തോമസ് മാർ അലക്സന്ത്രയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.