ലണ്ടൻ ഒന്റാറിയോ ബൈബിൾ കൺവൻഷൻ ഓഗസ്റ്റ് 19 മുതൽ
ഷിബു കിഴക്കേകുറ്റ്
Friday, April 11, 2025 7:09 AM IST
ലണ്ടൻ ഒന്റാറിയോ: ഒന്റാറിയിലെ ലണ്ടനിലെ സെന്റ് തോമസ് മലങ്കര കത്തോലിക്കാ ഇടവകയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 19, 20, 21 തീയതികളിൽ ബൈബിൾ കൺവൻഷൻ സംഘടിപ്പിക്കുന്നു.
പ്രശസ്ത വചന പ്രഘോഷകനായ ഫാ. മാത്യു നായ്ക്കാംപറമ്പിലാണ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത്. ലണ്ടൻ 1164 കമ്മീഷണർ റോഡ് വെസ്റ്റിലെ സെന്റ് ജോർജ് പാരിഷിൽ വച്ചാണ് കൺവൻഷൻ.
ഓൺലൈൻ മുഖേന രജിസ്ട്രേഷൻ പൂർത്തിയാക്കാം. സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ വികാരി ഫാ. ജോബിൻ തോമസിന്റെയും പാരിഷ് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ കൺവൻഷനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കൺവൻഷന്റെ വിജയകരമായ നടത്തിപ്പിന് എല്ലാരുടെയും പ്രാർഥനയും സഹകരണവും അഭ്യർഥിക്കുന്നതായി ഫാ. ജോബിൻ തോമസ് അറിയിച്ചു.