ഓശാന ആല്‍ബം "സീയോന് രാജന്' ശനിയാഴ്ച റിലീസ് ചെയ്യും
Saturday, April 12, 2025 11:52 AM IST
ബെര്‍ലിന്‍: 1988 മുതല്‍ ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിള് ക്രിയേഷന്‍സ് ഇത്തവണയും ഹോളി വീക്കിന്റെ തുടക്കമായ ഓശാന ഞായര്‍ ആത്മീയമയമാക്കാന് ഹൃദ്യമായ ഒരു ഓശാന ഗീതവുമായി ആസ്വാദകരിലെത്തുന്നു.
1999, 2003, 2015, 2022 വര്‍ഷങ്ങളിലെ സൂപ്പര്‍ ഹിറ്റ് ഈസ്റ്റര്‍ ആല്‍ബങ്ങള്‍ക്കു ശേഷം 2025ല്‍ കുമ്പിള് ക്രിയേഷന്‍ഷന്‍സ് പ്രവാസിഓണ്‍ലൈന്റെ സഹകരണത്തോടെയാണ് ആല്‍ബം അണിയിച്ചൊരുക്കുന്നത്.
ഹിറ്റ് ഗാനങ്ങളുടെ മെലഡി രാജനായ ലിബിന് സ്കറിയയുടെ ആലാപനത്തില്‍ ബ്രൂക്ക്സ് വര്‍ഗീസിന്റെ (ജര്‍മനി) ദിവ്യസംഗീതത്തില്‍ യൂറോപ്പിലെ മാധ്യമപ്രവര്ത്തകന് ജോസ് കുമ്പിളുവേലിയുടെ രചനാ മികവില്‍ സീയോന് രാജന് ശനിയാഴ്ച കുമ്പിള് ക്രിയേഷന്‍സിന്റെ യുട്യൂബിലൂടെ റിലീസ് ചെയ്യും.
അബിന്‍ ജെ. സാം ആണ് ഓര്ക്കസ്ട്രേഷന് നിര്‍വഹിച്ചിരിക്കുന്നത്. ഫ്ലൂട്ട് ലൈവ് വായിച്ചിരിയ്ക്കുന്നത് ഓടക്കുഴല്‍ വാദകന്‍ ജോസി ആലപ്പുഴയാണ്. ആല്‍ബം കോഓര്‍ഡിനേറ്റ് ചെയ്തിരിയ്ക്കുന്നത് സംഗീതസംവിധായകന് ഷാന്റി ആന്റണി അങ്കമാലിയാണ്.
കൊച്ചി മെട്രോ സ്റ്റുഡിയോയില്‍ ഷിയാസ് മനോലില്‍ ആണ് സോംഗ് ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത്.
ലിങ്ക്: https://www.youtube.com/@KUMPILCREATIONS