ജര്‍മനിയില്‍ നാല്പതാം വെള്ളിയാഴ്ച ആചരണം ഭക്തിനിര്‍ഭരമായി
ജോസ് കുമ്പിളുവേലില്‍
Friday, April 18, 2025 7:02 AM IST
നേവിഗസ്: മധ്യജര്‍മനിയിലെ പ്രശസ്ത മരിയന്‍ തീര്‍ഥാടന കേന്ദ്രമായ നേവിഗസില്‍ കൊളോണിലെ സീറോ മലബാര്‍ സമൂഹം നടത്തിയ നാല്പതാം വെള്ളിയാഴ്ച ആചരണം പൂര്‍വാധികം ഭംഗിയായി.
ഏപ്രില്‍ 11 ന് വൈകുന്നേരം അഞ്ചു മണിയ്ക്ക് നേവിഗസിലെ മരിയന്‍ കത്തീഡ്രലിന്റെ താഴ്വരയില്‍ക്കൂടി നടത്തിയ ഭക്തിനിര്‍ഭരമായ കുരിശിന്റെ വഴിയോടെ ആചരണത്തിന് തുടക്കമായി. ഇന്‍ഡ്യന്‍ കമ്യൂണിറ്റി വികാരി ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐയ്ക്കൊപ്പം ജര്‍മനിയില്‍ ജോലിയ്ക്കും പഠനത്തിനുമായെത്തിയ യുവജനങ്ങള്‍ സജീവമായി കുരിശിന്റെ വഴിയ്ക്ക് നേതൃത്വം നല്കി.
തുടര്‍ന്ന് മരിയന്‍ കത്തീഡ്രലില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ റോമില്‍ ഉപരിപഠനം നടത്തുന്ന ഫാ.ലിസ്ററണ്‍ ഒലക്കേങ്കില്‍ സിഎംഐ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ തോമസ് ചാലില്‍ സിഎംഐ, ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎം.ഐ, ഫാ.ഡിറ്റോ സുപ്രത്ത് സിഎംഐ (മിലാന്), എംസിബിഎസ് സഭാംഗം ഫാ. ടോം കൂട്ടുങ്കല്‍ എന്നിവര്‍ എന്നിവര്‍ സഹകാര്‍മ്മികരായി. സിസ്റേറഴ്സും യുവജനങ്ങളും നടത്തിയ ഗാനാലാപനം ശുശ്രൂഷകള്‍ക്ക് ഭക്തിസാന്ദ്രത പകര്‍ന്നു.
ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും ആഹന്‍, എസ്സന്‍ എന്നീ രൂപതകളിലെയും സീറോ മലബാര്‍ സമൂഹം പങ്കെടുത്ത കുരിശിന്റെ വഴിയ്ക്കും മറ്റു ചടങ്ങുകള്‍ക്കും കൊളോണ്‍ ആസ്ഥാനമായ ഇന്ത്യൻ കമ്യൂണിറ്റിയിലെ സെന്റ് മാര്ട്ടിന് ബെര്‍ഗിഷസ്ലാന്റ് ഷ്വെല്‍മ് കുടുംബ കൂട്ടായ്മയാണ് ആതിഥേയത്വം വഹിച്ചത്. ഇന്ത്യന്‍ രീതിയിലുള്ള ലഘുഭക്ഷണവും ഒരുക്കിയിരുന്നു.
തിരുക്കര്‍മ്മാചരണത്തില്‍ പങ്കെടുത്തവര്‍ക്ക് കുടുംബകൂട്ടായ്മ പ്രസിഡന്റ് മേഴ്സി തടത്തില്‍ നന്ദി പറഞ്ഞു. മേഴ്സിയുടെ നേതൃത്വത്തില്‍ മേരിമ്മ അത്തിമൂട്ടില്‍, അമ്മിണി മണമയില്‍, പുഷ്പ്പ ഇലഞ്ഞിപ്പിള്ളി, ബ്ളസി ആന്റണി, അലീന അല്‍ഫോന്‍സ്, ഡെറിന്‍ ബെന്നി, എബി ടോം, നെല്സന് ജോസ്, അലന് സഖറിയ, ആല്വിന് സാജു എന്നിവര്‍ പരിപാടികളുടെ നടത്തിപ്പില്‍ പങ്കാളികളായി. ആണ്ടുതോറും നടത്തിവരാറുള്ള ആചരണത്തില്‍ നിരവധി സന്യാസിനികള്‍ ഉള്‍പ്പടെ ഏതാണ്ട് ഇരുനൂറിലധികം പേര് പങ്കെടുത്തു.
മധ്യജര്‍മനിയിലെ പ്രശസ്ത മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മരിയന്‍ ഡോം എന്നറിയപ്പെടുന്ന നേവിഗസ് കൊളോണ്‍ അതിരൂപതയുടെ കീഴിലാണ്.