ഫാ. തോമസ് വട്ടമലയുടെ സംസ്കാരം വെള്ളിയാഴ്ച
Thursday, April 10, 2025 3:22 PM IST
തലശേരി: ജർമനിയിൽ അന്തരിച്ച തലശേരി അതിരൂപതാംഗമായ ഫാ. തോമസ് (ബോബി-51) വട്ടമലയുടെ സംസ്കാരം വെള്ളിയാഴ്ച മേരിഗിരി ലിറ്റിൽ ഫ്ളവർ ഫൊറോന പള്ളിയിൽ നടക്കും. മൃതദേഹം ഇന്ന് വൈകുന്നേരം 4.30ന് ബംഗളൂരു വിമാനത്താവളത്തിൽ എത്തിക്കും.
വട്ടമല പരേതനായ തോമസിന്റെ മകനാണ്. അമ്മ ഏലിയാമ്മ ആർപ്പൂക്കര കുടുംബാംഗം. 2003 ഡിസംബർ 20ന് പൗരോഹിത്യം സ്വീകരിച്ചു. മണക്കടവ്, ചെന്പേരി പള്ളികളിൽ അസി. വികാരിയായും വാണിയപ്പാറ, പാത്തൻപാറ ഇടവകകളിൽ വികാരിയായും തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി അസി. ഡയറക്ടറായും സേവനമനുഷ്ഠിച്ചു.
2013 മുതൽ ജർമനിയിൽ സേവനം ചെയ്തുവരികയായിരുന്നു. സഹോദരങ്ങൾ: ജോയിക്കുട്ടി, ജോളി ഇടപ്പാട്ട് (തേർത്തല്ലി), സജി (പ്രസിഡന്റ് അരങ്ങം ക്ഷീരോത്പാദക സഹകരണസംഘം, ആലക്കോട്), ഫാ. ബിജി വട്ടമല (ഡോൺബോസ്കോ സഭ, കോൽക്കത്ത), ജോജോ, ബിന്ദു വലിയചിറയിൽ കുമരകം (ലണ്ടൻ).