കേരള കള്‍ച്ചറല്‍ അസോസിയേഷന് ബര്‍ലിന്‍ ഈസ്റ്റർ, വിഷു, ഈദ് ആഘോഷം സംഘടിപ്പിച്ചു
ജോസ് കുമ്പിളുവേലില്‍
Thursday, April 17, 2025 12:54 AM IST
ബര്‍ലിന്‍: കേരള കള്‍ച്ചറല്‍ അസ്സോസിയേഷന് ബെര്‍ലിന്‍ സംഘടനയുടെ നേതൃത്വത്തില്‍ ഈസ്റ്റർ, വിഷു, ഈദ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. ഏപ്രില്‍ 12നു ബെര്‍ലിനില്‍ ലിഷ്ട്ടന്റാഡെ കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ പത്തു മണിയോടെ പരിപാടികള്‍ ആരംഭിച്ചു. തോമസ് കണ്ണങ്കേരില്‍ സ്വാഗതം പറഞ്ഞു.

സാംസ്കാരിക നൃത്ത നൃത്യങ്ങളും സിനിമാറ്റിക് പെര്‍ഫോമന്‍സുകളും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. രുചികരമായ ഉച്ചഭക്ഷണം ഒരുക്കിയിരുന്നു. അഞ്ചു മണിയോടെ പരിപാടികള്‍ സമാപിച്ചു. മുന്നൂറിലധികം മലയാളികള്‍ പരിപാടികളില്‍ പങ്കെടുത്തു. രാഹുല്‍ , ജോസ്ന, അനു എന്നിവര്‍ പരിപാടികളുടെ അവതാരകരായി.
ജയസൂര്യന്‍, ഹരീഷ്, മണികണ്ഠന്, വരുണ്‍ എന്നിവര്‍ ഫോട്ടോയും വിഡിയോയും, ഓഡിയോ ദിനേശും കൈകാര്യം ചെയ്തു.ജൂണ്‍ മാസത്തില്‍ ഫാമിലി സ്പോര്‍ട്സ് സെലിബ്രേഷന് നടത്തുമെന്ന് കമ്മിറ്റി അറിയിച്ചു.