ബ്ലാക്ക്റോക്ക് ദേവാലയത്തിൽ വിശുദ്ധ വാര തിരുക്കർമങ്ങൾ
ജയ്സൺ കിഴക്കയിൽ
Friday, April 11, 2025 11:51 AM IST
ഡബ്ലിൻ: വിശുദ്ധ വാര തിരുക്കർമങ്ങൾക്കായി ബ്ലാക്ക്റോക്ക് ഗാർഡിയൻ ഏഞ്ചൽസ് ദേവാലയം ഒരുങ്ങി. ഏപ്രിൽ 13ന് ഓശാന ഞായർ തിരുക്കർമങ്ങൾ വൈകുന്നേരം അഞ്ചിന് നടക്കും. വികാരി ഫാ ബൈജു ഡേവിസ് കണ്ണമ്പിള്ളി ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കും
17ന് പെസഹാ വ്യാഴാഴ്ച തിരുക്കർമങ്ങൾ രാവിലെ 10ന് ആരംഭിക്കും. ഫാ. വിനു കാർമികത്വം വഹിക്കും. ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾ രാവിലെ 7.30ന് ഫാ. പ്രിയേഷ് പുതുശേരിയുടെ കാർമികത്വത്തിൽ നടക്കും.
ഉയർപ്പ് ഞായർ തിരുക്കർമങ്ങൾ 19ന് രാത്രി 11.30ന് ആരംഭിക്കും. വികാരി ഫാ. ബൈജു ഡേവിസ് കണ്ണമ്പിള്ളി കാർമികത്വം വഹിക്കും.
ദേവാലയത്തിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ട്രസ്റ്റിമാരായ സന്തോഷ് ജോൺ, മെൽബിൻ സ്കറിയ, സെക്രട്ടറിമാരായ റോഹൻ റോയ്, സിനു മാത്യു എന്നിവർ അറിയിച്ചു.