ഫെർമോയ് കോറിൻ വുഡ് കുരിശുമല കയറ്റം 12ന്
ജയ്സൺ കിഴക്കയിൽ
Friday, April 11, 2025 12:55 PM IST
ഡബ്ലിൻ: കോർക്ക് സീറോമലബാർ സഭാ സമൂഹത്തിന്റെ ഈ വർഷത്തെ കോറിൻ വുഡ് കുരിശുമല തീർഥാടനം ഏപ്രിൽ 12ന് നടക്കും. ഉച്ചയ്ക്കു രണ്ടിന് കോറിൻ വുഡ് ഫോറസ്റ്റ് റിക്രിയേഷൻ ഏരിയയിൽ നിന്നും ആരംഭിക്കുന്ന കുരിശിന്റെ വഴിയിൽ നുറുകണക്കിന് വിശ്വാസികൾ പങ്കെടുക്കും.
എല്ലാ വർഷവും വലിയ നോമ്പുകാലത്ത് വിദേശിയരടക്കം ആയിരക്കണക്കിന് വിശ്വാസികൾ തങ്ങളുടെ വിശ്വാസപാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനും ഈശോയുടെ പീഡാനുഭവയാത്രയെപ്പറ്റി ധ്യാനിച്ചു കൊണ്ടും കോറിൻ വുഡ് കുരിശുമല കയറും.
ഈ വർഷം എസ്എംഎ വിൽറ്റൺ ഇടവകയിലെ ഐറിഷ് ഇടവകാംഗങ്ങളും സീറോമലബാർ സമൂഹത്തോടൊപ്പം കോറിൻവുഡ് കുരിശുമല തീർഥാടനത്തിൽ പങ്കെടുക്കും.
കുരിശിന്റെ വഴി ശുശ്രൂഷയിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ ശനിയാഴ്ച രണ്ടിന് ഫെർമോയ് കോറിൻ വുഡ് ഫോറെസ്റ്റ് റെക്രീയേഷണൽ ഏരിയയിൽ എത്തിച്ചേരണമെന്ന് ചാപ്ലൈൻ ഫാ. ജിൽസൺ കോക്കണ്ടത്തിൽ അറിയിച്ചു.