ഡ​ബ്ലി​ൻ: സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ച് ലി​മെ​റി​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ​ലി​മെ​റി​ക് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് 15,16,17 തീയതിക​ളി​ൽ രാ​വി​ലെ ഒന്പത് മു​ത​ൽ വൈ​കുന്നേരം അഞ്ച് വ​രെ ലി​മെ​റി​ക്ക്, പാ​ട്രി​ക്സ്വെ​ൽ റേ​സ് കോ​ഴ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.​

കോ​ട്ട​യം പാ​മ്പാ​ടി ഗു​ഡ്ന്യൂ​സ് ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ധ്യാ​ന​ഗു​രു​ക്ക​ന്മാ​രാ​യ ഫാ.​ ജി​ൻ​സ് ചീ​ങ്ക​ല്ലേ​ൽ ഒ​ഏ​ച, ഫാ.​ നോ​ബി​ൾ തോ​ട്ട​ത്തി​ൽ ഒ​ഏ​ച എ​ന്നി​വ​രാ​ണ് ക​ൺ​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത്. വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക ധ്യാ​ന​വും ക​ൺ​വൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.


ക​ൺ​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​നാ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി ലി​മെ​റി​ക്ക് സീ​റോമ​ല​ബാ​ർ ച​ർ​ച്ച് വി​കാ​രി ഫാ. ​പ്രി​ൻ​സ് മാ​ലി​യി​ൽ അ​റി​യി​ച്ചു.

വേദി: Limerick Race Course,Green mount park Patrickswell, V94K858

കൂടുതൽ വിവരങ്ങൾക്ക്: ഫാ. പ്രിൻസ് സക്കറിയ മാലിയിൽ: 0892070570, മോനച്ചൻ നാരകത്തറ: 0877553271, ജോഷൻ കെ. ആന്‍റണി: 0899753535