മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഹാശ ആഴ്ച ശ്രുശ്രൂഷകൾ നോർത്ത് റൈൻ വെസ്റ്റ്ഫാലിയിൽ
ജെജി മാന്നാർ
Saturday, April 12, 2025 12:14 PM IST
ബെർലിൻ: മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ ജർമനി സെന്റ് തോമസ് ഇടവകയുടെ ജർമനിയിലെ വടക്ക് പടിഞ്ഞാറൻ സംസ്ഥാനത്തെ ഹാശാ ആഴ്ച ശ്രുശ്രൂഷകൾ എസെൻ, ഡുസെൽഡോർഫ് എന്നി നഗരങ്ങളിൽ വച്ച് നടത്തുന്നു.
ഓശാനയുടെ ശ്രുശ്രൂഷകൾ 12ന് മൂന്നിനും പെസാഹയുടെ കുർബാന ബുധനാഴ്ച വൈകുന്നേരം അഞ്ചിനും എസെൻ സെന്റ് ആന്റോണിയോസ് ദേവാലയത്തിൽ നടക്കും (അഡ്രസ്: St. Antonius (Kapelle, Kölner Str. 35, 45145 Essen).
ദുഃഖ വെള്ളിയാഴ്ചയുടെ ശ്രുശ്രൂഷ 18ന് രാവിലെ ഒൻപതു മുതലും ഈസ്റ്റർ കുർബാന 19ന് വൈകുന്നേരം ഡുസെൽഡോർഫ് ലംഗൻഫെൽഡിലെ സെന്റ് പോൾസ് ദേവാലയത്തിൽ നടത്തപ്പെടുന്നതാണ്(അഡ്രസ്-St. Paulus, Treibstraße 23, 40764 Langenfeld- Berghausen).
ഇടവക വികാരി ഫാ. രോഹിത സ്കറിയ ഗ്രിഗറി, ഫാ. ജിബിൻ തോമസ് ഏബ്രഹാം, ഫാ. ഫിലിപ്പ് ഫിലിപ്പോസ് എന്നിവർ കാർമികത്വം വഹിക്കും. കൂടുതൽ വിവരങ്ങൾക്ക്: മനു - (+49 152 55604746).