ഓശാനഗീതം "സിയോന്‍ രാജന്' റിലീസ് ചെയ്തു
Monday, April 14, 2025 2:40 PM IST
ബെര്‍ലിന്‍: 37 വര്‍ഷമായി ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിള് ക്രിയേഷന്‍സ് ഇത്തവണയും നോമ്പുകാലത്തിന്റെ പരമപ്രധാനമായ വിശുദ്ധ വാരം ആത്മീയമയമാക്കാന് ഓശാന ഗീതമായ "സീയോന് രാജന്' എന്ന ആല്‍ബമൊരുക്കി ശ്രദ്ധേയമാവുന്നു.
രചനയ്ക്കും സംഗീതത്തിനും എറെ പ്രാധാന്യം നല്കിയ ഹൃദ്യമായ ഒരു ഓശാന ഗീതം ആസ്വാദകര്‍ ഇതിനോടകം നെഞ്ചിലേറ്റിക്കഴിഞ്ഞു. റിലീസ് ചെയ്ത ആദ്യദിനംതന്നെ ഗാനം യുട്യൂബില്‍ വൈറലായി.
1999, 2003, 2015, 2020, 2022 വര്‍ഷങ്ങളിലെ സൂപ്പര്‍ ഹിറ്റ് ഈസ്റ്റര്‍ ആല്‍ബങ്ങള്‍ക്കു ശേഷം 2025ല്‍ കുമ്പിള് ക്രിയേഷന്‍ഷന്‍സ് പ്രവാസിഓണ്‍ലൈന്റെ സഹകരണത്തോടെ അണിയിച്ചൊരുക്കിയ സീയോന് രാജന് ഹിറ്റ് ഗാനങ്ങളുടെ മെലഡി രാജനായ ലിപിന്‍ സ്കറിയയുടെ ആലാപനത്തില്‍ ബ്രൂക്ക്സ് വര്‍ഗീസിന്റെ (ജര്‍മനി) സംഗീതത്തില്‍ യൂറോപ്പിലെ മാധ്യമപ്രവര്ത്തകന് ജോസ് കുമ്പിളുവേലിയുടെ രചനാ മികവില്‍ "സീയോന് രാജന്' ശനിയാഴ്ച കുമ്പിള് ക്രിയേഷന്‍സിന്റെ യുട്യൂബിലൂടെയാണ് റിലീസ് ചെയ്തത്.
അബിന്‍ ജെ.സാം ആണ് ഓര്ക്കസ്ട്രേഷന് നിര്‍വഹിച്ചിരിക്കുന്നത്. ഫ്ളൂട്ട് ലൈവ് വായിച്ചിരിക്കുന്നത് ഓടക്കുഴല്‍ വാദകന്‍ ജോസി ആലപ്പുഴയാണ്. ആല്‍ബം കോഓര്‍ഡിനേറ്റ് ചെയ്തിരിക്കുന്നത് സംഗീത സംവിധായകന് ഷാന്റി ആന്റണി അങ്കമാലിയാണ്.
കൊച്ചി മെട്രോ സ്റ്റുഡിയോയില്‍ ഷിയാസ് മനോലില്‍ ആണ് സോംഗ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കാമറ നിഖില്‍ അഗസ്റ്റിന് കൈകാര്യം ചെയ്തു. റോബിന് ജോസ് ആണ് വിഡിയോ എഡിറ്റ് ചെയ്തിരിയ്ക്കുന്നത്.
കുമ്പിള് ക്രിയേഷന്‍സിന്റെ തുടര്‍ച്ചയായിട്ടുള്ള ആറാമത്തെതും ജോസ് കുമ്പിളുവേലില്‍ രചിച്ച ആറാമത്തെ നോമ്പുകാല ഗാനവുമാണിത്. കുമ്പിള് ക്രിയേഷന്‍സിന്റെ ബാനറില്‍ ജെന്‍സ്, ജോയല്‍, ഷീന കുമ്പിളുവേലില്‍ എന്നിവരാണ് ആല്‍ബത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
കുമ്പിള് ക്രിയേഷന്‍സിന്റെ തുടര്‍ച്ചയായിട്ടുള്ള ആറാമത്തെതും ജോസ് കുമ്പിളുവേലില്‍ രചിച്ച ആറാമത്തെ നോമ്പുകാല ഗാനമാണിത്. ആവശ്യക്കാര്‍ക്ക് പിന്നണി സംഗീതത്തോടുകൂടി ആലപിക്കാന്‍ വരികളടങ്ങിയ കരോക്കെയും യുട്യൂബില്‍ ലഭ്യമാക്കിയിട്ടുണ്ട്.