കോട്ടയം ഫ്രണ്ട്സ് റോമയ്ക്ക് നവ നേതൃത്വം
ജെജി മാന്നാർ
Tuesday, April 8, 2025 12:44 PM IST
റോം: റോമിൽ കൂടിയ കോട്ടയം ഫ്രണ്ട്സ് റോമയുടെ പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സുനിൽ ആനിതോട്ടത്തിലിന്റെ അധ്യക്ഷതയിൽ ജോബി അണ്ടുകുന്നേൽ ഏവർക്കും സ്വാഗതം ആശംസിച്ചു.
സെക്രട്ടറി ലൈസ ജോർജ് റിപ്പോർട്ടും ട്രഷറർ ജയിംസ് ചൊള്ളമ്പേൽ വാർഷിക കണക്ക് വിവരങ്ങളും അവതരിപ്പിച്ചു. മരീന ജോബി നന്ദി പറഞ്ഞു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിന് റോയ് മരങ്ങാട്ടിൽ നേതൃത്വം നൽകി.
ഷിജി ജോസഫ് പ്രസിഡന്റ്, മരീന ജോബി വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി ലൈസ ജോർജ്, ജോയിന്റ് സെക്രട്ടറി ബിജു തോമസ്, ട്രഷറർ ജോബി അണ്ടുകുന്നേൽ, എക്സിക്യൂട്ടീവ് അംഗങ്ങൾ സനീഷ് ഗോപാൽ, ബിജു കല്ലറ, ആനി ജോർജ്, ബെന്നി മുണ്ടക്കൽ, സോളി കൊട്ടാരം, ജിജി മോൻ അബ്രഹാം എന്നിവരെ യഥാക്രമം തെരഞ്ഞെടുത്തു.
ജോമോൻ പത്തിൽച്ചിറ, സുനിൽ ആനി തോട്ടത്തിൽ എന്നിവരെ ഗ്രൂപ്പ് കോഓർഡിനേറ്റർമാരായും ജോമോൻ തോമസ് കുഴിക്കാട്ടിൽ ഗ്രൂപ്പിന്റെ രക്ഷാധികാരിയായും ജെയിംസ് ചൊള്ളമ്പേൽ ഗ്രൂപ്പ് അഡ്മിനായും തെരഞ്ഞെടുത്തു.
വിപുലമായ ഓണാഘോഷം നടത്താൻ തീരുമാനിച്ച് യോഗം അവസാനിച്ചു.