അയർലൻഡിൽ കുരിശിന്റെ വഴി ശുശ്രൂഷ
ജയ്സൺ കിഴക്കയിൽ
Friday, April 11, 2025 11:45 AM IST
ഡബ്ലിൻ: സീറോമലബാർ സഭ ഡബ്ലിൻ റീജിയന്റെ ആഭിമുഖ്യത്തിൽ ബ്രെയിൽ കുരിശിന്റെ വഴി ശുശ്രൂഷ നടക്കും. നോമ്പ് കാലത്തിലെ നാല്പതാം വെള്ളിയാഴ്ച (ഏപ്രിൽ 11) ബ്രേഹെഡ് മലയിലേക്കാണ് കുരിശിന്റെ വഴി.
ഇതോടനുബന്ധിച്ച് വെള്ളിയാഴ്ച 3.30നു ബ്രെ സെന്റ് ഫെർഗൽസ് ദേവാലയത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് 4.45നു ബ്രെഹെഡ് കാർ പാർക്കിൽ നിന്ന് കുരിശിന്റെ വഴിയും ആരംഭിക്കും.
സീറോമലബാർ സഭ അയർലൻഡ് നാഷണൽ കോ ഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ വിശുദ്ധ കുർബാനയ്ക്ക് മുഖ്യ കാർമികത്വം വഹിക്കും. ഫാ. ബൈജു ഡേവിസ് കണ്ണമ്പിള്ളി, ഫാ. സെബാൻ സെബാസ്റ്റ്യൻ തുടങ്ങിയവർ സഹകാർമികരായിരിക്കും.