നീനാ ചിയേഴ്സിന്റെ ഓൾ അയർലൻഡ് വടംവലി മത്സരം ജൂൺ 14ന്
ജയ്സൺ കിഴക്കയിൽ
Wednesday, April 9, 2025 12:00 PM IST
ഡബ്ലിൻ: നീനാ ചിയേഴ്സിന്റെ ഓൾ അയർലൻഡ് വടംവലി മത്സരം ജൂൺ 14ന് നടക്കും. നീനാ ചിയേഴ്സ് സംഘടിപ്പിക്കുന്ന ‘നീനാ ഫെസ്റ്റ് 2025’ പരിപാടിയുടെ ഭാഗമായാണ് മത്സരം. കൗണ്ടി ടിപ്പരാറിയിൽ ടെമ്പിൽമോർ അത്ലറ്റിക് ക്ലബിലാണ് പരിപാടി.
മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 1,111 യൂറോയും ട്രോഫിയും 777 യൂറോയും ട്രോഫിയും കൂടാതെ മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ടീമുകൾക്ക് 555 യൂറോ 222 യൂറോ എന്നിങ്ങനെയും അഞ്ചു മുതൽ എട്ട് വരെ സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് 150 യൂറോ വീതവും സമ്മാനത്തുക ലഭിക്കുന്നതാണ്.
പങ്കെടുക്കുന്ന ഓരോ ടീമിനും 100 യൂറോ രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ്. അത്യന്തം വാശിയേറിയ പോരാട്ടങ്ങളിൽ അയർലൻഡിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള മത്സരാർഥികളെ നീനയിലേക്ക് ഹാർദമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: ഷിന്റോ ജോസ് - 08922 81338, രാജേഷ് എബ്രഹാം - 08776 36467, ശ്രീനിവാസ് - 08714 70590.