അമിത വേഗത: അയർലൻഡിൽ വാഹന പരിശോധന കർശനമാക്കി
ജയ്സൺ കിഴക്കയിൽ
Friday, April 11, 2025 1:05 PM IST
ഡബ്ലിൻ: അമിതവേഗത നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അയർലൻഡിൽ വാഹന പരിശോധന കർശനമാക്കി. ഇതിന്റെ ഭാഗമായി രാജ്യത്ത് ദേശീയ സ്ലോ ഡൗൺ ദിനത്തിൽ നിയമലംഘനം നടത്തിയ 1,286 വാഹനമോടിക്കുന്നവരെ കണ്ടെത്തി പിടികൂടി.
ഇവരിൽ ലിമെറിക് അഡാരെയിലെ നാഷണൽ റോഡിൽ 100 കിലോമീറ്റർ വേഗപരിധിയുള്ള മേഖലയിൽ 166 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിച്ച ആളും ഉൾപ്പെടും. വാഹനാപകടങ്ങളെ തുടർന്നുള്ള മരണസംഖ്യ രാജ്യത്ത് ഉയർന്ന സാഹചര്യത്തിലാണ് അമിതവേഗതക്കാരെ പിടികൂടാനായി പരിശോധന കർശനമാക്കിയത്.
വരും ദിവസങ്ങളിലും നിയമലംഘകരെ പിടികൂടുന്നതിനായുള്ള പരിശോധനകൾ തുടരും. ഈ വർഷം ഇതുവരെ അപകടങ്ങളിൽ ഐറിഷ് റോഡുകളിൽ 45 പേരുടെ ജീവനുകളാണ് പൊലിഞ്ഞത്.