ഐ​എ​സ്‌​സി ഒ​മാ​ൻ കേ​ര​ളവി​ഭാ​ഗം വാ​യ​നാ​ദി​നം ആ​ച​രി​ച്ചു
Tuesday, June 25, 2024 5:22 PM IST
സേ​വ്യ​ർ കാ​വാ​ലം
മ​സ്‌​ക​റ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ളാ​വി​ഭാ​ഗം സാ​ഹി​ത്യ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​യ​നാ​ദി​ന​വും ച​ങ്ങ​മ്പു​ഴ അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.

കേ​ര​ള​വി​ഭാ​ഗം ഓ​ഫീ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക​ൺ​വീ​ന​ർ സ​ന്തോ​ഷ് കു​മാ​ർ ച​ങ്ങ​മ്പു​ഴ​യെ അ​നു​സ്മ​രി​ച്ച് വാ​യ​ന​ദി​ന സ​ന്ദേ​ശം ന​ൽ​കി. കേ​ര​ള​വി​ഭാ​ഗം അം​ഗ​ങ്ങ​ളാ​യ കു​ട്ടി​ക​ൾ ച​ങ്ങ​മ്പു​ഴ​ക്ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ക​ഥാ​വ​ത​ര​ണ​വും പു​സ്ത​കാ​സ്വാ​ദ​ന​വും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.



തു​ട​ർ​ന്ന് വികെഎ​ന്നിന്‍റെ സാ​ഹി​ത്യ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി "ഒ​രേ​യൊ​രു വി​കെ​എ​ൻ' എ​ന്ന ച​ർ​ച്ച​യി​ൽ ഹാ​റൂ​ൺ റ​ഷീ​ദ്, ഷി​ബു ആ​റ​ങ്ങാ​ലി, ചാ​ന്ദ്നി മ​നോ​ജ്, ജു​മി സി​യാ​ദ്, മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

രാ​ജീ​വ് മ​ഹാ​ദേ​വ​ൻ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. സാ​ഹി​ത്യ​വി​ഭാ​ഗം കോ​ഓ​ർ​ഡി​നേ​റ്റ​ർ ജ​ഗ​ദീ​ഷ് സ്വാ​ഗ​ത​വും കോ​ക​ൺ​വീ​ന​ർ കെ.​വി. വി​ജ​യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.