ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക്
Friday, June 28, 2024 12:42 PM IST
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് ആ​ശ്വാ​സ​മാ​കാ​ന്‍ ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക് എ​ത്തു​ന്നു. ആ​ദ്യ സ​ര്‍​വീ​സ് ജൂ​ലൈ 11ന് ​അ​ബു​ദാ​ബി​യി​ല്‍​നി​ന്ന് മും​ബൈ​യി​ലേ​ക്ക്. മും​ബൈ​യി​ൽ​നി​ന്ന് വൈ​കു​ന്നേ​രം 5.05ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം യു​എ​ഇ സ​മ​യം വൈ​കു​ന്നേ​രം 6.50ന് ​അ​ബു​ദാ​ബി​യി​ൽ എ​ത്തും.

തി​രി​കെ രാ​ത്രി 8.05ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം അ​ർ​ധ​രാ​ത്രി ഒ​ന്നി​ന് മും​ബൈ​യി​ൽ എ​ത്തും. ദു​ബാ​യി, ഷാ​ർ​ജ എ​ന്നി​ങ്ങ​നെ യു​എ​ഇ​യി​ലെ മ​റ്റ് എ​യ​ർ​പോ​ർ​ട്ടു​ക​ളി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലെ വി​വി​ധ സെ​ക്ട​റു​ക​ളി​ലേ​ക്ക് സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.

മാ​ർ​ച്ച് 28ന് ​ഖ​ത്ത​റി​ലേ​ക്കാ​യി​രു​ന്നു ആ​കാ​ശ എ​യ​റി​ന്‍റെ ആ​ദ്യ രാ​ജ്യാ​ന്ത​ര സ​ർ​വീ​സ്. മും​ബൈ​യി​ൽ​നി​ന്ന് ജൂ​ൺ എ​ട്ടി​ന് ജി​ദ്ദ​യി​ലേ​ക്കും 16ന് ​റി​യാ​ദി​ലേ​ക്കും ആ​കാ​ശ എ​യ​ർ സ​ർ​വീ​സ് ആ​രം​ഭി​ച്ചി​രു​ന്നു.