മ​സ്ക​റ്റി​ൽ മ​രി​ച്ച ന​മ്പി രാ​ജേ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കി​ല്ല: എ​യ​ർ ഇ​ന്ത്യ
Tuesday, June 25, 2024 10:48 AM IST
തി​രു​വ​ന​ന്ത​പു​രം: മ​സ്ക​റ്റി​ൽ മ​രി​ച്ച ന​മ്പി രാ​ജേ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കി​ല്ലെ​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്. ന​ഷ്‌​ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് നേ​ര​ത്തെ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന് കു​ടും​ബം മെ​യി​ൽ അ​യ​ച്ചി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി​യാ​യാ​ണ് എ​യ​ർ ഇ​ന്ത്യ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ‌‌

എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ സ​മ​ര​ത്തി​ൽ വി​മാ​ന​സ​ർ​വീ​സ് മു​ട​ങ്ങി​യ​തോ​ടെ ന​മ്പി രാ​ജേ​ഷി​ന്‍റെ അ​ടു​ത്തേ​ക്കു​ള്ള ഭാ​ര്യ​യു​ടെ യാ​ത്ര മു​ട​ങ്ങി​യി​രു​ന്നു.‌‌ അ​സു​ഖ​ബാ​ധി​ത​നാ​യി ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന രാ​ജേ​ഷി​നെ പ​രി​ച​രി​ക്കാ​നാ​ണ് ഭാ​ര്യ മ​സ്ക​റ്റി​ലേ​ക്ക് പോ​കാ​നി​രു​ന്ന​ത്. തു​ട​ർ​ന്ന് രാ​ജേ​ഷ് മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കൃ​ത്യ​മാ​യി പ​രി​ച​ര​ണം ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് ഭ​ർ​ത്താ​വ് മ​രി​ച്ച​തെ​ന്ന് ആ​രോ​പി​ച്ച് രാ​ജേ​ഷി​ന്‍റെ ഭാ​ര്യ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​വ​സാ​ന​മാ​യി ഭ​ർ​ത്താ​വി​നെ കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തി​ന് കാ​ര​ണം എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​മ​ര​മാ​ണെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു.