"ഓ​ണ​ത്ത​നി​മ 2024' ഒ​ക്ടോ​ബ​ർ 11ന്
Wednesday, June 26, 2024 7:57 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ മ​ല​യാ​ളി​ക​ളു​ടെ ക​ല​കാ​യി​ക ഉ​ത്സ​വ​മാ​യ ഓ​ണ​ത്ത​നി​മ ഒ​ക്ടോ​ബ​ർ 11ന് അ​​ബാസി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ വ​ച്ചു ന​ട​ക്കു​മെ​ന്ന് ത​നി​മ കു​വൈ​റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

മ​ധ്യപൂ​ർ​വേ​ഷ്യ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ദേ​ശീ​യ വ​ടംവ​ലി മ​ത്സ​രം, കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന മി​ക​വു​റ്റ പ്ര​തി​ഭ​ക​ൾ​ക്ക് ന​ൽ​കു​ന്ന എ.​പി.ജെ. ​അ​ബ്ദു​ൾ ക​ലാം പേ​ൾ ഓ​ഫ് ദി ​സ്കൂ​ൾ അ​വാ​ർ​ഡ്, കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ ക​ലാ​രൂ​പ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഘോ​ഷ​യാ​ത്ര, വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ എ​ന്നി​വ ഓ​ണ​ത്ത​നി​മ​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണ​ങ്ങ​ളാ​യി​രി​ക്കും.


വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ടീ​മു​ക​ൾ 6766 2667, 66082817, എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.