ഒത്തുചേരലിന്റെ ഊഷ്മളതയിൽ മനം നിറഞ്ഞ് കേളി കുടുംബസംഗമം
മലപ്പുറം: പ്രവാസ സ്മരണകളില് നിറഞ്ഞ് പ്രഥമ സംസ്ഥാനതല കേളി കുടുംബ സംഗമം നിലമ്പൂരില് സമാപിച്ചു. റിയാദ് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന കേളി കലാ സാംസ്കാരിക വേദിയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില് പ്രവര്ത്തിച്ച് പ്രവാസം അവസാനിപ്പിച്ച് നാട്ടില് സ്ഥിരതാമസമാക്കിയ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളുമാണ് നിലമ്പൂരില് ഒത്തുചേര്ന്നത്.
അകമ്പാടം ഏദന് കണ്വെന്ഷന് സെന്ററില് സംഘടിപ്പിച്ച കുടുംബ സംഗമം മന്ത്രി പ്രഫ.ആര് ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രവാസികളെ ഇത്ര അധികം ഹൃദയത്തോട് ചേര്ത്ത മറ്റൊരു സര്ക്കാര് കേരളത്തില് ഉണ്ടായിട്ടില്ലെന്നും പ്രവാസികള്ക്ക് കേരള സര്ക്കാര് നല്കുന്ന നിരവധി ആനുകൂല്യങ്ങള് അതിനു തെളിവാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
നിലമ്പൂര് എംഎല്എ പി.വി അന്വര് ചടങ്ങില് മുഖ്യാതിഥിയായിരുന്നു. നാടിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങി നിര്ത്തുന്നതില് പ്രവാസികളുടെ പങ്ക് വളരെ വലുതാണെന്ന് എംഎൽഎ പറഞ്ഞു.
കേളി അംഗമായിരിക്കെ മരണപ്പെട്ടവര്ക്കും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി മരണപ്പെട്ട അംഗങ്ങൾക്കും അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ആരംഭിച്ച ഉദ്ഘാടന ചടങ്ങില് സംഘാടക സമിതി ചെയര്മാന് ഗോപിനാഥൻ വേങ്ങര അധ്യക്ഷത വഹിച്ചു.
കേളി മുൻ സെക്രട്ടറിയും കുടുംബ സംഗമ സംഘാടക സമിതി കൺവീനറുമായ ഷൗക്കത്ത് നിലമ്പൂർ സ്വാഗതം പറഞ്ഞു. സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഇ. പത്മാക്ഷന്, കേളി മുന് രക്ഷാധികാരി സമിതി അംഗവും സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ ബി.എം. റസാഖ്,
റിയാദ് കേളി രക്ഷാധികാരി സമിതി കണ്വീനറും ലോക കേരള സഭ അംഗവുമായ കെ.പി.എം. സാദിഖ്, നിലമ്പൂര് മുനിസിപ്പല് ചെയര്മാന് മാട്ടുമ്മല് സലിം, പ്രവാസി സംഘം മലപ്പുറം ജില്ലാ സെക്രട്ടറിയും ജിദ്ദ നവോദയ മുന് രക്ഷാധികാരിയുമായ വി.കെ. റൗഫ്, പ്രശസ്ത കലാകാരി നിലമ്പൂര് ആയിഷ എന്നിവര് ഉദ്ഘാടന ചടങ്ങില് സംസാരിച്ചു.
കേളി മുൻ രക്ഷാധികാരി സമിതി അംഗങ്ങളും ഭാരവാഹികളുമായിരുന്ന പി. വൽസൻ, എം. നസീർ, ദസ്തക്കീർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കേളി രൂപീകൃതമായ കാലഘട്ടത്തിലെ സാമൂഹിക പശ്ചാത്തലം ബി. എം. റസാഖ് സദസിനെ ഓർമപ്പെടുത്തി.
കേളി കുടുംബാഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാസാംസ്കാരിക പരിപാടികൾ കുടുംബ സംഗമത്തിന്റെ ഭാഗമായി അരങ്ങേറി. ‘നിലമ്പൂർ നടനം നൃത്താലയം' അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ, നിസാർ മമ്പാടും സംഘവും അവതരിപ്പിച്ച ഗാനമേള എന്നീ പരിപാടികളും വേദിയിൽ അവതരിപ്പിച്ചു. കേളി മുൻ സെക്രട്ടറി റഷീദ് മേലേതിൽ ചടങ്ങിന് നന്ദി പറഞ്ഞു.
സൗദി ദേശിയദിനം ഇന്ന്; ഓഫറുകൾ പ്രഖ്യാപിച്ച് സ്ഥാപനങ്ങൾ
റിയാദ്: സൗദി അറേബ്യയുടെ 93-ാമത് ദേശിയദിനാഘോഷം ഇന്നു നടക്കും. ‘ഞങ്ങൾ സ്വപ്നം കാണുന്നു, നേടുന്നു’ എന്ന ശീർഷകത്തിലാണ് ഈ വർഷത്തെ ദേശിയദിനാഘോഷം.
പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങൾ രാജ്യമെങ്ങും വിപുലമായ ആഘോഷ പരിപാടികളാണു സംഘടിപ്പിച്ചിരിക്കുന്നത്. ആകർഷമായ കിഴിവുകളും ഓഫറുകളും വിവിധ സ്ഥാപനങ്ങൾ പ്രഖ്യാപിച്ചു.
നിരത്തുകളും പാലങ്ങളും അതിർത്തി കവാടങ്ങളും ദീപാലംകൃതമാക്കിയിട്ടുണ്ട്. രാജ്യത്തെ താമസക്കാരായ ആളുകളുടെ കൂട്ടായ്മകൾ ചരിത്ര പഠന, വിനോദ യാത്രകൾ, ക്വിസ് മത്സരങ്ങൾ, കായിക വിനോദ വൈജ്ഞാനിക പ്രദർശന പരിപാടികൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.
ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി സൗദി മാറും: കിരീടാവകാശി
റിയാദ്: 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയഗാഥ സൗദി അറേബ്യയുടേതാകും എന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി സൗദി മാറുമെന്നും സ്വകാര്യ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
"രണ്ടു വർഷത്തിനിടെ ജി 20 രാജ്യങ്ങളുടെ ഇടയിൽ ജിഡിപിയിൽ അതിവേഗ വളർച്ച നേടാൻ സൗദിക്ക് സാധിച്ചു. രാജ്യത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് അവതരിപ്പിച്ച വിഷൻ 2030 പദ്ധതി ഞങ്ങളുടെ വലിയ ആഗ്രഹം വെളിവാക്കുന്ന ഒന്നാണ്.
പദ്ധതിയുടെ ലക്ഷ്യങ്ങൾ വേഗത്തിൽ കൈവരിക്കാനും പുതിയ ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യാനും സാധിച്ചു. വെല്ലുവിളികളെ അവസരമാക്കി മാറ്റുന്ന രീതിയാണ് ഞങ്ങളുടേത്. സൗദിയുടെ പുരോഗതിയുടെ വേഗത ഉയരത്തിൽ തന്നെ നിൽക്കും'.
ഒരു ദിവസം പോലും ഞങ്ങൾ അലസരാകില്ലെന്നും വിഷൻ 2040 പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗദി ടൂറിസം ഇതുവരെ നാല് കോ ടി വിദേശ സന്ദർശകരെയാണ് സൗദി ടൂറിസത്തിലൂടെ ആകർഷിച്ചതെന്നും, 2030-ൽ 10 കോടി മുതൽ 15 കോടി സന്ദർശകരെയാണ് ലക്ഷ്യമിടുന്നതെന്നും കിരീടാവകാശി വ്യക്തമാക്കി.
കുവൈറ്റ് കെഎംസിസി താനൂർ മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം
അബ്ബാസിയ: കുവൈറ്റ് കെഎംസിസി താനൂർ മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം. പ്രസിഡന്റായി ജാഫർ പറമ്പാട്ടും ജനറൽ സെക്രട്ടറിയായി നിസാർ ചേനാത്തും ട്രഷററായി കബീർ മൂസാജിപ്പടിനെയും തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി ഷാഫി കോറാട്, ഷറഫു അഞ്ചുടി, അബ്ദുറഹ്മാൻ പറമ്പേരി, മുസ്തഫ കാവപ്പുര എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി സൈനുൽ ആബിദ് ഇരിങ്ങാവൂർ, കബീർ ഒ.പി താനാളൂർ, ലയിഫ് മണ്ണിൽ ഒഴുർ, മുഹമ്മദ് കെ.വി. ചെറിയമുണ്ടം എന്നിവരെയും തെരെഞ്ഞെടുത്തു.
റിട്ടേണിംഗ് ഓഫീസർ ഇല്യാസ് വെന്നിയൂരും നിരീക്ഷകനായി അയൂബ് പുതുപ്പറമ്പും സന്നിഹിതരായിരുന്നു. ജില്ലാ കൗൺസിലർമാരായി എഞ്ചിനീയർ മുഷ്താഖ്, മുഹമ്മദ് അസ്ലം ചേലാട്ട്, ഹംസ ഹാജി കരിങ്കപ്പാറ, എഞ്ചിനീയർ മുജീബ്, മുസ്തഫ മായിനങ്ങാടി എന്നിവരെയും തെരെഞ്ഞെടുത്തു.
യോഗത്തിൽ ജാഫർ പറമ്പാട്ട് അധ്യക്ഷത വഹിച്ചു. നിസാർ ചേനാത്ത് സ്വാഗതവും കബീർ മൂസാജിപ്പടി നന്ദിയും പറഞ്ഞു.
ഹെൽത്ത് കെയർ ഫൗണ്ടേഷൻ കാരുണ്യതീരം ഖത്തർ ചാപ്റ്ററിന്റെ സ്നേഹ സ്പർശം പദ്ധതിക്ക് തുടക്കം
ദോഹ: ഭിന്നശേഷി വിദ്യാർഥികൾക്കും മാനസിക വെല്ലുവിളി നേരിടുന്ന സഹോദരങ്ങൾക്കും 13 വർഷങ്ങളായി സൗജന്യ സേവനങ്ങൾ നൽകി തണലൊരുക്കുന്ന പൂനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൽത്ത് കെയർ ഫൗണ്ടേഷൻ കാരുണ്യ തീരം കാമ്പസിന്റെ ഖത്തർ സ്നേഹസ്പർശം പദ്ധതിയുടെ ഉദ്ഘാടനം ഹെൽത്ത് കെയർ ഫൗണ്ടേഷൻ ചീഫ് പേട്രൺ കെ.മുഹമ്മദ് ഈസ നിർവഹിച്ചു.
വ്യത്യസ്തമായ കഴിവുകൾ ഉള്ള കാരുണ്യതീരത്തിലെ ഭിന്നശേഷി കുട്ടികളെ ചേർത്ത് പിടിക്കാം എന്നുള്ള ലക്ഷ്യത്തോടെ കാരുണ്യതീരം ഖത്തർ ചാപ്റ്റർ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഖത്തർ സ്നേഹസ്പർശം പദ്ധതി.
കാരുണ്യതീരം ഖത്തർ ചാപ്റ്റർ ആവിഷ്കരിക്കുന്ന "ഖത്തർ സ്നേഹ സ്പർശം പ്രൊജക്ട്' ട്രഷറർ സി.ടി. കബീർ അവതരിപ്പിച്ചു. ഖത്തർ ചാപ്റ്റർ പ്രസിഡന്റ് സി.പി. ശംസീർ അധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി ജുനൈദ് സ്വാഗതവും പി.എച്ച്. ഷമീർ നന്ദിയും പറഞ്ഞു.
ഇൽയാസ്, ഷഹ്സാദ്, ജംഷിദ്, ഫർഹാൻ, നഹിയാൻ എന്നിവർ സംസാരിച്ചു.
സൗദിയിൽ വൻ മയക്കുമരുന്ന് വേട്ട; ആംഫെറ്റാമെൻ ഗുളികകൾ പിടിച്ചെടുത്തു
റിയാദ്: രാജ്യത്തുടനീളം നടക്കുന്ന മയക്കുമരുന്ന് വേട്ടയിൽ സൗദി അധികൃതർ മയക്കുമരുന്ന് ശേഖരവും നിരവധി തോക്കുകളും പണവും പിടിച്ചെടുത്തു. അൽബാഹ മേഖലയിൽ കഞ്ചാവും ആംഫെറ്റാമെൻ ഗുളികകളും വിറ്റതിന് മൂന്ന് സൗദി പൗരന്മാരെയും അറസ്റ്റ് ചെയ്തു.
മദീനയിൽ കഞ്ചാവ് വിറ്റ സ്വദേശിയെ അറസ്റ്റ് ചെയ്യുകയും കൈവശം കണ്ടെത്തിയ പണം പിടിച്ചെടുക്കുകയും ചെയ്തു. 26 കിലോ ഖാത്ത് (ലഹരി ചെടി) കടത്താൻ ശ്രമിച്ചതിന് രണ്ട് ഇന്ത്യൻ പൗരന്മാരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക് കൺട്രോളിലെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
ജസാനിൽ 77 കിലോ ഖാത്ത് കടത്താനുള്ള ശ്രമം അതിർത്തി പട്രോളിങ് സേന പരാജയപ്പെടുത്തി. എല്ലാ പ്രതികൾക്കുമെതിരെ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കുകയും അവരുടെ കേസുകൾ പബ്ലിക് പ്രോസിക്യൂട്ടർമാർക്ക് കൈമാറുകയും ചെയ്തു.
ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ 37-ാമത് ശാഖ മുർഗാബിൽ പ്രവർത്തനമാരംഭിച്ചു
കുവൈറ്റ് സിറ്റി: പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ കുവൈറ്റിലെ 37-ാമത് ശാഖ മുർഗാബിൽ പ്രവർത്തനമാരംഭിച്ചു. അബ്ദുൽ അസീസ് ഹാമദ് അൽ സഖർ സ്റ്റ്രീറ്റിലെ അൽ തുജ്ജാർ ടവർ കെട്ടിടത്തിലാണ് നൂറുകണക്കിന് ഉപഭോക്താക്കളെ സാക്ഷിയാക്കി പുതിയ ബ്രാഞ്ച് തുറന്നത്.
വിവിധ കലാപരിപാടികളോടെ നടന്ന വർണാഭമായ ഉദ്ഘാടന ചടങ്ങ് ജനശ്രദ്ധയകർഷിച്ചു. ഒറ്റ നിലയിലായി 21,500 ചതുരശ്ര അടി വിസ്തൃതിയിലാണ് വിശാലമായ പുതിയ ഔട്ട്ലെറ്റ് സജീകരിച്ചിട്ടുള്ളത്. ശൈഖ് ദാവൂദ് സൽമാൻ അൾ സബാഹ്, ജാസിം മുഹമ്മദ് ഖമിസ് ആൾ ശാറാഹ് എന്നിവർ ചേർന്നാണ് പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തത്.
ഗ്രാൻഡ് ഹൈപ്പർ മാനേജിംഗ് ഡയറക്ടർ അൻവർ അമീൻ ചെലാട്ട്, റീജണൽ ഡയറക്ടർ അയ്യൂബ് കച്ചേരി, സിഇഒ മുഹമ്മദ് സുനീർ, ഡിഅർഒ തഹ്സീർ അലി, സിഒഒ മുഹമ്മദ് അസ്ലം, അമാനുള്ള എന്നിവരെ കൂടാതെ ഗ്രാൻഡ് മാനേജ്മെന്റ് പ്രതിനിധികളും വിശിഷ്ടാതിഥികളും പങ്കെടുത്തു.
പഴവർഗങ്ങൾ, പച്ചക്കറികൾ, ഭക്ഷ്യ- ഭക്ഷ്യേതര വസ്തുക്കൾ, നിത്യോപയോഗ പദാർഥങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഉത്പന്നങ്ങൾ പുതിയ ഔട്ട്ലെറ്റിൽ ലഭ്യമാണ്.
പ്രവാസികളുടെയും തദ്ദേശീയരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ആകർഷകമായ വിലയിൽ ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ രീതിയിൽ പുതിയ ഔട്ട്ലെറ്റിൽ ഒരുക്കിയിട്ടുള്ളതായി മാനേജ്മെന്റ് വൃത്തങ്ങൾ അറിയിച്ചു.
അനോരയുടെ ഓണാഘോഷം വർണാഭമായി
അബുദാബി: തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടനയായ അനോര (അനന്തപുരം നോൺ റസിഡന്റ്സ് അസോസിയേഷൻ) അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ വച്ച് വർണാഭമായ പരിപാടികളോടെ ഓണം ആഘോഷിച്ചു.
ഷെയ്ഖ് താനൂൻ ബിൻ സയീദ് ബിൻ ഷഖ്ബൂത്ത് അൽ നഹ്യാൻ മുഖ്യാതിഥിയായി പങ്കെടുത്തു. അനോര പ്രസിഡന്റ് എ.എം. ബഷീറിന്റെ അധ്യക്ഷതയിൽ നടന്ന ഓണാഘോഷ പരിപാടികൾക്ക് ആക്ടിംഗ് ജനറൽ സെക്രട്ടറി ഷുഹൈബ്, ട്രഷറർ ഫാക്സൺ, വൈസ് പ്രസിഡന്റുമാരായ റോബിൻസൺ, മണിലാൽ, ഓണം കൺവീനർ ജയചന്ദ്രൻ കൂടാതെ അനോര സീനിയർ മെമ്പർ യേശുശീലൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഇന്ത്യൻ എംബസി ഒഫീഷ്യൽസ്, അൽ സാബി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അമൽ വിജയകുമാർ, എസ്എഫ്സി ഗ്രൂപ്പ് ചെയർമാൻ വി. മുരളീധരൻ, റാക്കോ ജനറൽ ട്രാൻസ്പോർട്ട് ചെയർമാൻ ജയപ്രകാശ് തുടങ്ങി കലാ സാംസ്കാരിക വ്യവസായ രംഗങ്ങളിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.
യുഎഇയിലെ പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന ഗാനവിരുന്നും മിമിക്സും അരങ്ങേറി. ആഘോഷ ഭാഗമായി വിഭവ സമൃദ്ധമായ ഓണസദ്യ, ഘോഷയാത്ര, മാവേലി എഴുന്നള്ളത്ത്, ശിങ്കാരിമേളം, തിരുവാതിര, കേരളീയ നൃത്തങ്ങൾ, ഓണപ്പാട്ടുകൾ തുടങ്ങിയ കലാവിരുന്നുകളും അരങ്ങേറി.
സൗദിയിൽ വാഹനാപകടത്തില് പരിക്കേറ്റ മലയാളി യുവാവ് മരിച്ചു
റിയാദ്: സൗദിയിലെ വാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിയായ യുവാവ് അന്തരിച്ചു. അബഹയിലുണ്ടായ വാഹനാപകടത്തില് പരിക്കേറ്റ മേപ്പയ്യൂര് കാപ്പുംകര പനോളി താഴെ ലതീഷ്(45) ആണ് മരിച്ചത്.
ഓഗസ്റ്റ് 30ന് രാവിലെയാണ് അപകടം നടന്നത്. സൗദിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലതീഷിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.
അച്ഛന്: പരേതനായ പുരുഷോത്തമന്. അമ്മ: ജാനു. ഭാര്യ: ഷിജിന. മക്കള്: ആരിഷ്, അന്വിക. സഹോദരങ്ങള്: ധനേഷ്, മിനി.
കേര "ഈ ഓണം നല്ലോണം' സംഘടിപ്പിച്ചു
അബ്ബാസിയ: കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ(കേര) ഈ വർഷത്തെ ഓണാഘോഷം "ഈ ഓണം നല്ലോണം 2023' എന്ന പേരിൽ അബ്ബാസിയിലുള്ള ഓക്സ്ഫോർഡ് പാക്കിസ്ഥാൻ സ്കൂളിൽ സംഘടിപ്പിച്ചു.
ഡോ. അമീർ അഹമ്മദ് (ഡോക്ടേഴ്സ് ഫോറം മുൻ പ്രസിഡന്റ് ) ഉദ്ഘാടനം ചെയ്ത പരിപാടി കേര പ്രസിഡന്റ് കെ.ഒ. ബെന്നി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ആൻസൻ പത്രോസ് സ്വാഗതം പറയുകയും വനിതാ വേദി കൺവീനർ ഡെയ്സി ബെന്നി ആശംസകൾ അർപ്പിക്കുകയും ജനറൽ സെക്രട്ടറി രാജേഷ് മാത്യു നന്ദി പറയുകയും ചെയ്തു.
കുവൈറ്റിലെ സ്കൂളുകളിൽ നിന്ന് ഉന്നത വിജയം നേടിയ കുട്ടികളെ പരിപാടിയിൽ ആദരിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സെബാസ്റ്റ്യൻ, ബിജു, അനിൽകുമാർ, ജേക്കബ്, അനിൽ S.P, ലിസ്റ്റി ആൻസൻ, നൈജിൽ എന്നിവർ കുട്ടികൾക്ക് മെഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
തുടർന്ന് നാട്ടിൽ നിന്ന് വന്ന പിന്നണി ഗായകനായ പ്രകാശ് സാരംഗിന്റെയും നടനും മിമിക്രി കലാകാരനുമായ രാജേഷ് കടവന്ത്രയുടെയും കുവൈറ്റിലെ പ്രമുഖ മ്യൂസിക് ബാൻഡ് ആയ ഡിലൈറ്റും കൂടി അവതരിപ്പിച്ച ഗാനമേളയും മിമിക് ഷോയും ഉണ്ടായിരുന്നു.
കലാസദൻ അവതരിപ്പിച്ച നാടൻ പാട്ട്, തെയ്യം കൂടാതെ കേര കുടുംബാംഗങ്ങളുടെ ഗാനമേളയും പരിപാടിക്ക് മാറ്റുകൂട്ടി.
അശ്രദ്ധ മൂലം ദുരിതത്തിലായ കുടുംബത്തിന് അഭയവും ആശ്വാസവുമേകി കേളി
റിയാദ്: പത്ത് മാസം മുമ്പ് റിയാദിലെത്തിയ അഫ്സലും കുടുംബവും അനുഭവിച്ചത് ഒരായുസിന്റെ ദുരിതങ്ങൾ. കൊല്ലം ഇരവിപുരം സ്വദേശി അഫ്സൽ റിക്രൂട്ടിംഗ് ഏജൻസി വഴി തൊഴിൽ വിസയിലാണ് റിയാദിലെത്തുന്നത്.
തരക്കേടില്ലാത്ത ജോലിയും വാഗ്ദാനം ചെയ്ത ശമ്പളവും ലഭിച്ച് തുടങ്ങിയതോടെ തന്റെ ജീവിതപങ്കാളിയേയും മൂന്ന് വയസുള്ള മകനെയും വിസിറ്റിംഗ് വിസയിൽ കൊണ്ട് വരികയും ചെയ്തു. ആദ്യ മൂന്ന് മാസം കഴിഞ്ഞ് വിസ പുതുക്കുകയും ചെയ്തു.
ഈ അവസരത്തിലാണ് അഫ്സൽ ജോലി ചെയ്യുന്ന കമ്പനിയിലേക്ക് വിസ മാറ്റാൻ റിക്രൂട്ടിംഗ് കമ്പനി ആവശ്യപ്പെടുന്നത്. ഒരു മാസത്തെ സമയ പരിധിയും നൽകി. എന്നാൽ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ പ്രതിസന്ധി കാരണം പറഞ്ഞ സമയത്തിനുള്ളിൽ വിസ മാറ്റാനായില്ല.
തുടർന്ന് റിക്രൂട്ടിംഗ് ഏജൻസി ഉറൂബ് രജിസ്റ്റർ ചെയ്തതോടെ തൊഴിൽ നഷ്ടപ്പെട്ടു. ഈ പ്രതിസന്ധിഘട്ടത്തിൽ കുടുംബത്തിന്റെ വിസ പുതുക്കാൻ സാധിച്ചില്ല. വിസ പുതുക്കാത്തതിനാലും അഫ്സലിന്റെ ഉറൂബും കാരണം കുടുംബത്തെ തിരിച്ചയയ്ക്കാനും കഴിഞ്ഞില്ല.
വാടക കരാർ പുതുക്കാത്തതിനാൽ താമസ സ്ഥലത്തു നിന്നും ഇവരെ ഇറക്കി വിട്ടു. താമസ സ്ഥലത്തിനായി പലരേയും സമീപിച്ചെങ്കിലും കുടുംബസമേതമായതിനാൽ ആരും സഹായിച്ചില്ല.
കേളി കലാ സാംസ്കാരിക വേദി ബദിയ ഏരിയ ജീവകാരുണ്യ കൺവീനർ ജേർണറ്റ് നെൽസനെ സുഹൃത്തുക്കൾ വിവരം ധരിപ്പിച്ചതിനെ തുടർന്ന് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുകയും ബദിയ ഏരിയ വൈസ് പ്രസിഡന്റ് പ്രസാദ് വഞ്ചിപ്പുര താമസ സൗകര്യം ഏർപ്പാടാക്കുകയും ചെയ്തു.
കേളി പ്രവർത്തകർ ആവശ്യമായ ഭക്ഷണ സാമഗ്രികൾ എത്തിച്ചു നൽകി. സൗദി പാസ്പോർട്ട് വിഭാഗത്തിൽ എംബസിയുടെ നിരന്തര ഇടപെടലിന്റെ ഫലമായി 15 ദിവസത്തിനകം 700 റിയാൽ പിഴയൊടുക്കി കുടുംബത്തെ തിരിച്ചയയ്ക്കാനുള്ള രേഖകൾ ശരിയാക്കി.
പിഴ തുകയ്ക്കും ടിക്കറ്റിനും ആവശ്യമായ പണം നാട്ടിൽ നിന്നും തരപ്പെടുത്തി. രണ്ടാഴ്ചക്കുള്ളിൽ അഫ്സലിന്റെ തിരിച്ച് പോക്കിനാവശ്യമായ രേഖകളും എംബസി ശരിയാക്കി നൽകി.1700 റിയാൽ ട്രാഫിക്ക് പിഴയും ടിക്കറ്റും ശരിയാക്കി കഴിഞ്ഞ ദിവസം അഫ്സലും കുടുംബവും നാട്ടിലെത്തി.
സൗദിയിൽ വൻ ലഹരിവേട്ട; രണ്ട് ഇന്ത്യൻ യുവാക്കൾ പിടിയിൽ
റിയാദ്: ലഹരിമരുന്ന് ശേഖരവുമായി രണ്ട് ഇന്ത്യൻ യുവാക്കൾ സൗദിയിൽ അറസ്റ്റിൽ. അസീറിൽ നിന്നാണ് ട്രാഫിക് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 126 കിലോ ലഹരിമരുന്ന് കണ്ടെടുത്തു.
തുടർ നടപടികൾക്കായി പ്രതികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി. ലഹരി മരുന്ന് വിതരണ മേഖലയിൽ പ്രവർത്തിച്ചിരുന്നവരാണ് അറസ്റ്റിലായ യുവാക്കളെന്ന് പോലീസ് പറഞ്ഞു.
കുവെെറ്റിൽ അനധികൃതമായി മദ്യം വിറ്റ രണ്ട് വിദേശികൾ പിടിയിൽ
കുവൈറ്റ് സിറ്റി: ജാബർ അൽ-അഹമ്മദ് സിറ്റിയിൽ അനധികൃതമായി മദ്യം വിറ്റ രണ്ട് വിദേശികളെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
ഇവരുടെ പക്കൽ നിന്നും ഇറക്കുമതി ചെയ്തതും പ്രാദേശികമായി ഉത്പാദിപ്പിച്ചതുമായ 1500 കുപ്പി മദ്യം പിടിച്ചെടുത്തു. ജാബർ അൽ-അഹമ്മദിലെ ഒരു വസതിയിൽ മദ്യശാല നടത്തിയിരുന്നതായി പിടിയിലായവർ സമ്മതിച്ചു.
തുടർ നിയമനടപടികൾക്കായി ഇവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
മൈക്രോസോഫ്റ്റ്, ഗൂഗിള് സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തി കുവൈറ്റ് പ്രധാനമന്ത്രി
കുവൈറ്റ് സിറ്റി: മൈക്രോസോഫ്റ്റ്, ഗൂഗിള് സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തി കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹ്.
മൈക്രോസോഫ്റ്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്ലോബൽ സെയിൽസ് പ്രസിഡന്റുമായ ജീൻ ഫിലിപ്പ് കോർട്ടോയിസുമായി ന്യൂയോർക്കിൽ ആണ് കുവൈറ്റ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്.
കുവൈറ്റ് ഡയറക്റ്റ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അതോറിറ്റി ഡയറക്ടർ ജനറൽ ഷെയ്ഖ് ഡോക്ടർ മിഷാൽ ജാബർ അൽ അഹമ്മദ് അൽ സബാഹ്, വിദേശകാര്യ ഉപമന്ത്രി, അംബാസഡർ ഷെയ്ഖ് ജറാഹ് ജാബർ അൽ അഹമ്മദ് അൽ സബാഹ്,
പ്രധാനമന്ത്രിയുടെ ഓഫീസ് അണ്ടർ സെക്രട്ടറി ഷെയ്ഖ് ഖാലിദ് തലാൽ അൽ-ഖാലിദ് അൽ-സബാഹ്, പ്രധാനമന്ത്രിയുടെ ഓഫീസ് ഡയറക്ടർ ഹമദ് അൽ-അമീർ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലൂടെ ഭരണ നിർവഹണം മെച്ചപ്പെടുത്താനുള്ള വഴികൾ ചർച്ച ചെയ്തു. മൂലധന നിക്ഷേപം ആകർഷിക്കാൻ കഴിയും വിധം ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ സൃഷ്ടിക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ചും കാഴ്ചപ്പാടുകൾ കൈമാറി.
ഗൂഗിൾ ആൻഡ് അൽഫബെറ്റ് ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ റൂത് പൊറാട്ടും സംഘവുമായും കുവൈറ്റ് പ്രധാനമന്ത്രി ചർച്ച നടത്തി.
കുവൈറ്റിലെ റോഡുകളുടെ അറ്റക്കുറ്റപ്പണി കരാർ അമേരിക്കൻ കമ്പനിക്ക്
കുവൈറ്റ് സിറ്റി: ഹവല്ലി, ജഹ്റ ഗവർണറേറ്റുകളിലെ റോഡുകളുടെ അറ്റക്കുറ്റപ്പണി കരാർ അമേരിക്കൻ കമ്പനിക്ക് നൽകാൻ ന്യൂട്രൽ ടെക്നിക്കൽ കമ്മിറ്റി തീരുമാനിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച് അൽ-റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
വടക്കൻ മേഖലയിലെ ഹൈവേയുടെ അറ്റക്കുറ്റപ്പണി ചുമതലയും ഇതേ കമ്പനിക്ക് തന്നെ നൽകാനാണ് സാധ്യതയെന്നും വൃത്തങ്ങൾ സൂചിപ്പിച്ചു.
കേളി തുണയായി; ഭയപ്പാടിൽ നിന്നും മോചിതനായി ജസ്റ്റിൻ നാട്ടിലെത്തി
റിയാദ്: നാല് വർഷത്തിലേറെയായി നിയമ വ്യവസ്ഥയെ ഭയപ്പെട്ട് ജീവിതം തള്ളിനീക്കിയ കന്യാകുമാരി സ്വദേശി ജസ്റ്റിൻ ആശ്വാസത്തോടെ നാട്ടിലേക്ക് മടങ്ങി.
ഇരുപത്തിരണ്ട് വർഷമായി റിയാദിലെ നിർമാണ മേഖലയിൽ ജോലിചെയ്യുന്ന ജസ്റ്റിൻ ഒന്പത് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയത്. 2019 അവസാനത്തോടെ നിലവിലെ സ്പോൺസറിൽ നിന്നും എക്സിറ്റ് അടിച്ച് നാട്ടിൽ പോകുന്നതിനായി തയാറായപ്പോഴായിരുന്നു കോവിഡ് മഹാമരിയുടെ തുടക്കം.
എക്സിറ്റ് അടിച്ചെങ്കിലും കോവിഡ് കാരണം നാട്ടിൽ പോയാൽ പുതിയ വിസയിൽ തിരിച്ചുവരാൻ കഴിയില്ലെന്ന് കരുതി നാട്ടിൽ പോകുന്നത് നീട്ടിവയ്ക്കുകയായിരുന്നു. കോവിഡിനെ ലോകം അതിജീവിച്ചെങ്കിലും എക്സിറ്റടിച്ചതിനു ശേഷം നാട്ടിൽ പോകാതിരുന്നത് ജസ്റ്റിന് വിനയായി.
രണ്ടു വർഷത്തോളം നിയമത്തിന് പിടികൊടുക്കാതെ ജോലികൾ ചെയ്തു. അതിനിടയിൽ എക്സിറ്റടിച്ച വ്യക്തി രാജ്യം വിടാത്തതിനാൽ സിസ്റ്റം ബ്ലോക്ക് ആയെന്നും എത്രയും പെട്ടെന്ന് രേഖകൾ ശരിയാക്കണമെന്നും സ്പോൺസർ ജസ്റ്റിനെ അറിയിച്ചു.
ഇക്കാമ അടിക്കുന്നതിനും പിഴയുമായി 13,500 റിയാൽ ജസ്റ്റിൻ സ്പോൺസർക്ക് നൽകി. രേഖകൾ ശരിയാക്കി നാട്ടിൽ പോകാനാകുമെന്ന വിശ്വാസത്തിൽ ആറു മാസത്തോളം കാത്തിരുന്നു. മറുപടി ലഭിക്കാത്തതിനാൽ വീണ്ടും സ്പോൺസറെ സമീപിച്ചപ്പോഴാണ് ഇക്കാമ പുതുക്കുന്നതിന് എക്സിറ്റ് കാലാവധി കഴിഞ്ഞത് മുതലുള്ള പിഴ 40,000 റിയാൽ ഉണ്ടെന്ന് അറിയുന്നത്.
ഇത്രയും ഭീമമായ തുക കണ്ടെത്തുക പ്രയാസകരമായതിനാൽ മറ്റു മാർഗങ്ങൾ അന്വേഷിച്ചാണ് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തെ സമീപിക്കുന്നത്.
ജസ്റ്റിന്റെ വിഷയം കേളി ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ പെടുത്തുകയും നാട്ടിൽ പോകുന്നതിന് സഹായമഭ്യർഥിച്ച് എംബസിയിൽ അപേക്ഷയും സമർപ്പിച്ച് ഊഴത്തിനായി മൂന്നു മാസം വരെ കാത്തിരിന്നു.
ഇന്ത്യൻ എംബസിയുടെ നിരന്തര ശ്രമത്തിന്റെ ഫലമായി എക്സിറ്റ് കാലാവധി തീർന്നവർക്ക് കാലയളവ് നോക്കാതെ 1000 റിയാൽ പിഴയടച്ച് എക്സിറ്റ് പോകാമെന്ന സൗദിയുടെ പുതിയ ഉത്തരവ് വന്നത്.
നിശ്ചിത കാലയളവ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ജസ്റ്റിനെ പോലെ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് തുണയായ ഈ ഉത്തരവ് മുഖേന അപേക്ഷ സമർപ്പിച്ച പരമാവധി ആളുകളെ സഹായിക്കാനാണ് എംബസിയുടെയും തീരുമാനം.
എംബസിയുടെ ശ്രമഫലമായി തർഹീൽ (നാടുകടത്തൽ കേന്ദ്രം) വഴി നാടിലെത്താനുള്ള എക്സിറ്റ് ജസ്റ്റിന് ലഭിച്ചു. നിയമ ലംഘകർക്കെതിരേ സൗദി പരിശോധന ഊർജിതമാക്കിയതിനാൽ പിടിക്കപ്പെട്ട് ജയിലിൽ കഴിയേണ്ടി വരുമോ എന്ന ഭയപ്പാടിലായിരുന്ന ജസ്റ്റിൻ ആശ്വാസത്തോടെ കഴിഞ്ഞ ദിവസം നാടണഞ്ഞു.
കൈരളി ഫുജൈറ ഖോർഫഖാൻ യൂണിറ്റ് ഈദ്-ഓണാഘോഷം സംഘടിപ്പിച്ചു
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ഖോർഫാഖാൻ യൂണിറ്റ് "ഈദ് - ഓണാഘോഷം 2023' സംഘടിപ്പിച്ചു.ഖോർഫഖാൻ ഇന്ത്യൻ സോഷ്യൽ ക്ലബിൽവച്ച് നടന്ന ആഘോഷ പരിപാടികൾ അഡ്വ.എ.എം.ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു.
കൈരളി യൂണിറ്റ് വൈസ് പ്രസിഡന്റ് ഗോപിക അജയ് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ ലോകകേരള സഭ അംഗവും കൈരളി രക്ഷാധികാരിയുമായ സൈമൺ സാമൂവൽ, സഹരക്ഷാധികാരി കെ.പി. സുകുമാരൻ, കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ലെനിൻ ജി. കുഴുവേലി, ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് മുരളിധരൻ, കൈരളി സെൻട്രൽ കമ്മറ്റി ആക്ടിംഗ് സെക്രട്ടറി പ്രമോദ് പട്ടാന്നൂർ,
വൈസ് പ്രസിഡന്റ് ബൈജു രാഘവൻ, ജോയിന്റ ട്രഷറർ സതീഷ് ഓമല്ലൂർ, യൂണിറ്റ് കമ്മിറ്റി ട്രഷറർ ജീജു ഐസക് എന്നിവർ ആശംസകൾ അറിയിച്ചു. യൂണിറ്റ് സെക്രട്ടറി സുനിൽ ചെമ്പള്ളിൽ സ്വാഗതവും രഞ്ജിനി മനോജ് നന്ദിയും പറഞ്ഞു.
മഹാബലിയും നാടൻ കലാരൂപങ്ങളും അണിനിരന്ന വർണാഭമാർന്ന ഘോഷയാത്രയ്ക്ക് ശേഷം ഒപ്പന, തിരുവാതിര, കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറി.മാധ്യമ പ്രവർത്തക അനൂജ ഹസീബ് പരിപാടിയുടെ അവതാരകയായി. ആഘോഷത്തിനോട് അനുബന്ധിച്ച് പൂക്കളവും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
ഇന്റർനാഷണൽ പീസ് കോൺഫറൻസ്: സലാം പാപ്പിനിശേരി മുഖ്യാതിഥി
ഷാർജ: യുഎഇയിലെ യാബ് ലീഗൽ ഗ്രുപ്പിന്റെ സിഇഒയും ഗ്ലോബൽ പ്രവാസി അസോസിയേഷന്റെ സ്ഥാപകനുമായ സലാം പാപ്പിനിശേരി ബംഗ്ലാദേശിൽ നടക്കുന്ന ഇന്റർനാഷണൽ പീസ് കോൺഫറൻസിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
ശനിയാഴ്ച ധാക്കയിൽ വച്ചാണ് സെമിനാർ നടക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ധാക്ക ഇന്റർനാഷണൽ പീസ് കോൺഫറൻസിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.
കണ്ണൂർ പാപ്പിനിശേരി സ്വദേശിയായ ഇദ്ദേഹം സൗജന്യ നിയമ സഹായ, സാമൂഹിക, സേവന രംഗങ്ങളിൽ സജീവസാന്നിധ്യമാണ്.
കെടിഎംസിസി ടാലന്റ് ടെസ്റ്റ് 28ന്
കുവൈറ്റ് സിറ്റി: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി)
ടാലന്റ് ടെസ്റ്റ് ഈ മാസം 28നു സംഘടിപ്പിക്കും.
എൻഇസികെ അങ്കണത്തിൽ വിവിധ വേദികളിലായി രാവിലെ എട്ടിന് ആരംഭിക്കുന്ന മത്സരത്തിൽ എൻഇസികെയിലെയും അഹമ്മദി സെന്റ് പോൾസിലും ഉൾപ്പെട്ട മാർത്തോമ്മാ സിഎസ്ഐ, ഇവാഞ്ചലിക്കൽ, ബ്രദറൺ, പെന്തക്കോസ്ത് സഭകളിലുള്ള 30 സഭകളിൽ നിന്നായി 500-ൽ പരം മത്സരാർഥികൾ മാറ്റുരയ്ക്കും.
സംഗീതം, സമൂഹഗാനം, പ്രസംഗം, ചെറുകഥ, വാദ്യോപകരണം, ഉപന്യാസം, ക്വിസ്, ചിത്രരചന, ഫോട്ടോഗ്രാഫി തുടങ്ങിയ ഇനങ്ങളിൽ മത്സരം ഉണ്ടാകും. മത്സര ദിനത്തെ ആസ്പദമാക്കി വീഡിയോ ന്യൂസ് ബുള്ളറ്റിൻ മത്സരവും ഉണ്ടാകും.
പ്രായം അടിസ്ഥാനമാക്കി മൂന്ന് ഗ്രൂപ്കളിലായാണ് മത്സരം. പരിപാടി ഹാർവെസ്റ്റ് ടിവി തത്സമയം സംപ്രേഷണം ചെയ്യും. എൻഇസികെ ചെയർമാൻ റവ. ഇമ്മാനുവേൽ ഗരീബ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന സമാപന സമ്മേളനത്തിൽ ആത്മീക, സാമൂഹിക, സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും.
ടാലന്റ് ടെസ്റ്റിന്റെ വിജയത്തിനായി റോയ് കെ. യോഹന്നാൻ (ജനറൽ കൺവീനർ), ഷിബു
വി.സാം (പ്രോഗ്രാം കോഓർഡിനേറ്റർ), സജു വാഴയിൽ തോമസ് (പ്രസിഡന്റ്), റെജു ഡാനിയേൽ
ജോൺ (സെക്രട്ടറി), വിനോദ് കുര്യൻ (ട്രഷറർ), അജോഷ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ 100 അംഗ കമ്മറ്റി പ്രവർത്തിക്കുന്നുണ്ട്.
ആര്എസ്സി ഗ്ലോബല് ബുക്ക് ടെസ്റ്റ് 2023: രജിസ്ട്രേഷന് ആരംഭിച്ചു
കുവൈറ്റ് സിറ്റി: രിസാല സ്റ്റഡി സര്ക്കിള് ഗ്ലോബല് അടിസ്ഥാനത്തില് സംഘടിപ്പിക്കുന്ന പതിനഞ്ചാമത് ബുക്ക് ടെസ്റ്റിനുള്ള രജിസ്ട്രേഷന് ആരംഭിച്ചു. പ്രവാചകരുടെ ജീവിത ദർശനങ്ങൾ അറിയുക, പൊതുജനങ്ങളിലും വിദ്യാര്ഥികളിലും ചരിത്രവായന വളര്ത്തുക എന്നിവയിലാണ് ബുക്ക് ടെസ്റ്റ് പ്രധാനമായും ഊന്നൽ നൽകുന്നത്.
മലയാളത്തിലും ഇംഗ്ലീഷിലും രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. പുസ്തകത്തോടൊപ്പം പ്രസിദ്ധീകരിക്കുന്ന ചോദ്യാവലി അനുസരിച്ച് ഈ മാസം 14 മുതല് ഒക്ടോബർ 15 വരെ http: //www. booktest.rsconline.org/ എന്ന വെബിലൂടെ പ്രിലിമിനറി പരീക്ഷ എഴുതി യോഗ്യത നേടുന്നവർക്ക് ഒക്ടോബർ 20, 21ന് നടക്കുന്ന ഫൈനല് പരീക്ഷയിൽ പങ്കെടുക്കാം.
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി രചിച്ച് ഐ പി ബി പ്രസിദ്ധീകരിച്ച "മുഹമ്മദ് നബി (സ്വ)' (മലയാളം), ‘ദി ഗൈഡ് ഈസ് ബോൺ' (ഇംഗ്ലീഷ്) എന്നീ പുസ്തകങ്ങൾ അടിസ്ഥാനമാക്കിയാണ് ബുക്ക് ടെസ്റ്റ് നടക്കുന്നത്.
ജിസിസി രാജ്യങ്ങൾക്ക് പുറമെ യൂറോപ്യൻ, ആഫ്രിക്കൻ, നോർത്ത് അമേരിക്കൻ രാജ്യങ്ങളിലടക്കം പ്രത്യേകം തയാറാക്കിയ ഡിജിറ്റല് സംവിധാനം വഴിയും നേരിട്ടും ഒരു ലക്ഷം വായനക്കാരിലേക്ക് ബുക്ക് ടെസ്റ്റ് സന്ദേശം എത്തിക്കും.
പ്രപഞ്ചത്തോളം വിശാലമായ സ്നേഹത്തിന്റെയും ദയാവായ്പിന്റെയും ഉജ്വലമായ സന്ദേശങ്ങൾ അടയാളപ്പെടുത്തിയ പ്രവാചക ജീവിതം അനുരാഗവും ആർദ്രതയും വരണ്ടു തുടങ്ങിയ പുതുകാലത്ത് കൂടുതൽ പഠനവിധേയമാക്കുന്നതിന് ബുക്ടെസ്റ്റിലൂടെ കഴിയുന്നുവെന്ന് രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
www.booktest.rsconline.org എന്ന ലിങ്കിൽ ബുക്ക് ടെസ്റ്റിന് രജിസ്റ്റർ ചെയ്യാം.
ലോകകേരള സഭാ സമ്മേളനം: സൗദി സന്ദർശനത്തിന് അനുമതി തേടി മുഖ്യമന്ത്രിയും സംഘവും
തിരുവനന്തപുരം: ലോകകേരള സഭാ സമ്മേളനത്തിനായി മുഖ്യമന്ത്രിയും മന്ത്രിമാരുടെ സംഘവും വീണ്ടും വിദേശത്തേയ്ക്ക്. അടുത്ത മാസം 19 മുതല് 22 വരെ സൗദി അറേബ്യയില് നടക്കുന്ന സമ്മേളനത്തില് പങ്കെടുക്കാന് അനുമതി തേടി കേന്ദ്രത്തിന് അപേക്ഷ നല്കി.
നേരത്തേ തന്നെ തീരുമാനിച്ചിരുന്ന പരിപാടിയാണ് സൗദിയിലെ സമ്മേളനം. ജൂണില് ടൈംസ്ക്വയറില് നടന്ന സമ്മേളനത്തില് മുഖ്യമന്ത്രിയടക്കമുള്ള വിവിഐപികള്ക്കൊപ്പം ലഞ്ച് കഴിക്കാനും മറ്റും വന് തുകയുടെ സ്പോൺസര്ഷിപ്പ് നിശ്ചയിച്ചത് വിവാദമായിരുന്നു.
എന്നാല് സ്പോൺസര്ഷിപ്പ് വാങ്ങാന് അധികമാരും തയാറാകാത്തതോടെ സമ്മേളനം നഷ്ടത്തിലായെന്ന് സംഘാടകര് തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
അഫ്സൽ നിസാറിന് കേളി യാത്രയയപ്പ് നൽകി
റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി ബദിയ ഏരിയാ കമ്മിറ്റി അംഗവും ബദിയ യൂണിറ്റ് സെക്രട്ടറിയുമായ അഫ്സൽ നിസാറിന് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
കഴിഞ്ഞ 35 വർഷമായി ബദിയയിലെ ഒരു താക്കോൽക്കടയിൽ ജോലി ചെയ്തു വന്നിരുന്ന അഫ്സൽ നിസാർ കൊല്ലം ജില്ലയിലെ പള്ളിമുക്ക് സ്വദേശിയാണ്.
കേളി ബദിയ ഏരിയാ കമ്മിറ്റി ഓഫീസിൽ ഒരുക്കിയ യാത്രയയപ്പ് യോഗത്തിൽ ഏരിയാ ആക്റ്റിംഗ് പ്രസിഡന്റ് സത്യവാൻ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കിഷോർ ഇ. നിസാം സ്വാഗതം പറഞ്ഞു.
ഏരിയ രക്ഷാധികാരി ആക്റ്റിംഗ് കൺവീനർ റഫീഖ് പാലത്ത്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രദീപ് ആറ്റിങ്ങൽ, നിസാറുദ്ദീൻ, ഏരിയ ട്രഷറർ മുസ്തഫ വളാഞ്ചേരി, ഏരിയ ജോയിന്റ് സെക്രട്ടറിമാരായ സരസൻ, ഷാജി കെ.എൻ, ഏരിയാ ജോയിന്റ് ട്രഷറർ ജർനെറ്റ് നെൽസൺ, യൂണിറ്റ് പ്രസിഡന്റ് വിജയൻ,
സെക്രട്ടറി ഹക്കീം റാവൂത്തർ, ഏരിയാ കമ്മിറ്റി അംഗങ്ങളായ ഫൈസൽ നിലമ്പൂർ, നിയാസ്, മുരളി, സുവൈദി യൂണിറ്റ് അംഗം ധർമ്മൻ, ബദിയ യൂണിറ്റ് അംഗങ്ങളായ മണിയൻ, രവി,ബൈജു കുമാർ, ഷുബ്ര യൂണിറ്റ് പ്രസിഡന്റ് ദിനേശൻ, രതീഷ് രമണൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഏരിയാ കമ്മിറ്റിയുടെ ഉപഹാരം കിഷോർ ഇ. നിസാമും യൂണിറ്റിന്റെ ഉപഹാരം ഹക്കീം റാവൂത്തറും കൈമാറി. അഫ്സൽ നിസാർ യാത്രയയപ്പിന് നന്ദി പറഞ്ഞു.
ഖൈത്താൻ ഏരിയയിൽ തീപിടിത്തം; വീടും വാഹനങ്ങളും കത്തി നശിച്ചു
കുവൈറ്റ് സിറ്റി: ഖൈത്താൻ ഏരിയയിലുണ്ടായ തീപിടിത്തത്തിൽ ഒരു വീടും പത്ത് വാഹനങ്ങളും കത്തിനശിച്ചു. വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന് തീപിടിച്ച ശേഷം മറ്റു വാഹനങ്ങളിലേക്ക് കൂടി തീപടർന്ന് പിടിക്കുകയായിരുന്നു.
വീടിന്റെ ഒന്നാംനില പൂർണമായും കത്തിനശിച്ചു. വിവരമറിഞ്ഞെത്തിയ ഫർവാനിയ, സബ്ഹാൻ കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങള് തീ നിയന്ത്രണ വിധേയമാക്കി.
അപകടത്തില് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അഗ്നിശമന വിഭാഗം അറിയിച്ചു.
കുവെെറ്റിൽ ഈ വർഷം യാത്രാ വിലക്ക് നേരിട്ടത് 40000ത്തിൽ അധികം പേർ
കുവൈറ്റ് സിറ്റി: ഈ വർഷം ജനുവരി ഒന്ന് മുതൽ സെപ്റ്റംബർ 14 വരെയുള്ള കാലയളവിൽ സ്വദേശികളും വിദേശികളുമായ 40,413 പേർക്കെതിരേ കുവെെറ്റ് നീതിന്യായ മന്ത്രാലയം യാത്രാ നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചു.
ഇതേ കാലയളവിൽ 29,463 പേരുടെ യാത്രാ വിലക്ക് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. കുടുംബത്തിന് ചിലവിനു നൽകാതിരിക്കൽ വൈദ്യുതി, ടെലിഫോൺ ബില്ലുകൾ അടയ്ക്കാതിരിക്കൽ, ട്രാഫിക് നിയമലംഘനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾക് നൽകേണ്ട മാസത്തവണകൾ തെറ്റിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചെയ്യുന്നവർക്കെതിരേ ആണ് മുഖ്യമായും യാത്രാവിലക്കുകൾ പ്രഖ്യാപിക്കുന്നത്.
സൗദിയിൽ ലോറി മറിഞ്ഞ് തീപിടിച്ചു; മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം
ജിദ്ദ: സൗദിയിലെ ഹൈവേയിൽ ലോറി മറിഞ്ഞ് തീപിടിച്ച് മലയാളി മരിച്ചു. മലപ്പുറം കൊണ്ടോട്ടി മുതുവല്ലൂർ നീറാട് പുതുവാക്കുന്ന് വേണു(54) ആണ് മരിച്ചത്.
വാണിജ്യ നഗരിയായ യാമ്പുവിൽനിന്ന് ജിദ്ദയിലേക്ക് സിമന്റ് മിക്സചറുമായി വന്ന ലോറിയാണ് മറിഞ്ഞത്. ലോറി പൂർണമായും കത്തി നശിച്ചു.
മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
റിയാദിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
റിയാദ്: തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ റിയാദിലെ ആശുപത്രിയില് ചികിത്സയില് കഴിഞ്ഞ മലയാളി യുവാവ് മരിച്ചു. കണ്ണൂര് ഇരിട്ടി സ്വദേശി ഫസല് പൊയിലന്(37) ആണ് മരിച്ചത്.
നാലു ദിവസം മുമ്പ് താമസ സ്ഥലത്തെ അടുക്കളയില് നിന്ന് പാചകവാതക സിലിണ്ടര് ചോര്ന്നാണ് അപകടമുണ്ടായത്. സിലിണ്ടര് തുറന്നത് ഓര്ക്കാതെ പുറത്ത് പോയ ഫസൽ തിരിച്ചെത്തി ലൈറ്റിട്ടപ്പോള് തീ പിടിക്കുകയായിരുന്നു.
ഗുരുതര പൊള്ളലേറ്റ ഫസലിനെ തീവ്രപരിചരണ വിഭാഗത്തില് പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
അഞ്ച് വര്ഷമായി എക്സിറ്റ് ആറില് ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഫസൽ അവധി കഴിഞ്ഞ് നാട്ടില്നിന്ന് തിരിച്ചെത്തിയത്.
അബുദാബി കാസർഗോഡ് ജില്ലാ കെഎംസിസി മാധ്യമ സെമിനാർ ഞായറാഴ്ച
അബുദാബി: കാസർഗോഡ് ജില്ലാ കെഎംസിസി മീഡിയ വിംഗിന്റെ ആഭിമുഖ്യത്തിൽ "സമകാലിക പ്രശ്നങ്ങളിലെ മാധ്യമ ഇടപെടലുകൾ' എന്ന വിഷയത്തിൽ ഞായറാഴ്ച എട്ടിന് മദീന സായിദ് സ്മോക്കി കഫേയില് സെമിനാർ സംഘടിപ്പിക്കുന്നു.
മാധ്യമ പ്രവർത്തകൻ റസാക്ക് ഒരുമനയൂർ വിഷയം അവതരിപ്പിക്കും. ഒക്ടോബർ ഏഴിന് അബുദാബി ഹുദൈരിയാത്ത് ബീച്ചിൽ ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന "കമനീയമെൻ കാസർഗോഡ്' കലാ കായിക മാമാങ്കത്തിന്റെ ഭാഗമായാണ് സെമിനാർ.
മീഡിയ വിംഗ് യോഗത്തിൽ ചെയർമാൻ ഹാഷിം ആറങ്ങാടി അധ്യക്ഷത വഹിച്ചു. കെഎംസിസി ജില്ലാ ഉപാധ്യക്ഷൻ അസീസ് കീഴൂർ, ആക്ടിംഗ് ജനറൽ സെക്രട്ടറി ഹനീഫ് മാങ്ങാട്, മീഡിയ വിംഗ് ചീഫ് കോഓർഡിനേറ്റർ റാഷിദ് എടത്തോട്, ജനറൽ കൺവീനർ അബ്ദുള്ള ഒറ്റതൈ എന്നിവര് സംസാരിച്ചു.
ഘോഷയാത്രയുടെയും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെ "കൈരളി പൊന്നോണം' നടത്തി
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റ് "പൊന്നോണം 2023' സംഘടിപ്പിച്ചു. ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിൽ രാവിലെ അത്തപ്പൂക്കളത്തിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ആണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.
വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. ആവേശകരമായ വടംവലി മത്സരവും കുട്ടികളുടെ കലാകായിക മത്സരങ്ങളും ആഘോഷങ്ങൾക്ക് പൊലിമയേകി. താളവിസ്മയം തീർത്ത കൈരളിയുടെ ശിങ്കാരിമേളവും കലാപരിപാടികളും തുടർന്ന് ഓണാഘോഷ വേദിയിൽ അരങ്ങേറി.
കലാരൂപങ്ങളും ചെണ്ടമേളവും മഹാബലിയും അണിനിരന്ന ഘോഷയാത്ര ഓണാഘോഷത്തിന് പകിട്ടേകി. യൂണിറ്റ് പ്രസിഡന്റ് ഉസ്മാൻ മങ്ങാട്ടിൽ അധ്യക്ഷത വഹിച്ച സാംസ്കാരികസമ്മേളനം ലോക കേരളസഭഅംഗവും കൈരളി രക്ഷാധികാരിയുമായ സൈമൺ സാമുവേൽ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് സെക്രട്ടറി മിജിൻ ചുഴലി സ്വാഗതവും സെൻട്രൽ കൾച്ചറൽ കൺവീനർ സുമന്ദ്രൻ ശങ്കുണ്ണി നന്ദിയും പറഞ്ഞു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ലെനിൻ ജി. കുഴുവേലി, ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ വൈസ് പ്രസിഡന്റ് സഞ്ജീവ് മേനോൻ, കൈരളി ഫുജൈറ യൂണിറ്റ് കൾച്ചറൽ കൺവീനർ നമിതാ പ്രമോദ് എന്നിവർ ആശംസകൾ അറിയിച്ചു.
മത്സരവിജയികൾക്കുള്ള സമ്മാനദാനവും വേദിയിൽ നിർവഹിച്ചു. സെൻട്രൽ കമ്മിറ്റി ട്രഷറർ സുധീർ തെക്കേക്കര, യൂണിറ്റ് ജോയിന്റ് സെക്രട്ടറിമാരായ പ്രദീപ്, ജിസ്റ്റാ ജോർജ്, വൈസ് പ്രസിഡന്റ് രജീഷ്, ഉമ്മർ ചോലയ്ക്കൽ, അഷറഫ്, വിഷ്ണു അജയ്, മനോജ്, പ്രേംജിത്ത്, ബിനു മത്തായി, ജുനൈസ്, ഇന്ദുകുമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; മല്ലു ട്രാവലർക്കെതിരേ കേസ്
കൊച്ചി: മല്ലൂ ട്രാവലർ എന്ന പേരിൽ യുട്യൂബ് ചാനൽ നടത്തുന്ന ഷക്കീർ സുബാൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി സൗദി അറേബ്യൻ വനിത. എറണാകുളം സെൻട്രൽ പോലീസിലാണ് യുവതി പരാതി നൽകിയത്.
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ബുധനാഴ്ച എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
കുറച്ചുനാളുകളായി കൊച്ചിയിലാണ് പരാതിക്കാരി താമസിക്കുന്നത്. ഇവരെ അഭിമുഖം നടത്തുന്നതിനായിട്ടാണ് എറണാകുളത്തെ ഹോട്ടലിലേക്ക് മല്ലു ട്രാവലർ ക്ഷണിച്ചത്.
തുടർന്ന് ഹോട്ടലിലെത്തിയപ്പോഴാണ് അപമര്യാദയായി പെരുമാറിയതും പീഡിപ്പിക്കാൻ ശ്രമിച്ചതും എന്നാണ് യുവതി പറയുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതി വിദേശത്തേക്ക് കടന്നതായും പോലീസ് അറിയിച്ചു.
റിയൽ കേരള എഫ്സി ജഴ്സി പ്രകാശനം ചെയ്തു
ജിദ്ദ: ജിദ്ദയിൽ നടക്കുന്ന സിഫ് ഫുട്ബാൾ ടൂർണമെന്റിൽ എ ഡിവിഷനിൽ മത്സരിക്കുന്ന റിയൽ കേരള എഫ്സിയുടെ ജഴ്സി പ്രകാശനം ചെയ്തു. പ്രിൻറക്സ് സ്പോൺസർ ചെയ്യുന്ന ജഴ്സി പ്രകാശനം മാനേജർ റഹീം പത്തുതറ ആണ് നിർവഹിച്ചത്.
പ്രിൻറക്സ് സാരഥികളായ അസൈൻ ഇല്ലിക്കൽ, അലവികുട്ടി, റിയൽ കേരള ഭാരവാഹികളായ യാസർ അറഫാത്ത്, ഫിറോസ് ചെറുകോട്, ബാബു യാഹ്കൂബ്, ഉനൈസ് ചെറുകോട്, സൈഫുദ്ദീൻ വാഴയിൽ തുടങ്ങിയവർ പങ്കെടുത്തു.
ഈ മാസം 29 മുതലാണ് സിഫ് ഫുട്ബാൾ മത്സരം തുടങ്ങുന്നത്. ജിദ്ദ വസീരിയയിലെ അൽ തവൂം സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക.
ലുലു ഹൈപ്പർമാർക്കറ്റ് "ഫ്ലവേഴ്സ് ഓഫ് ഫാർ ഈസ്റ്റ്' ഫെസ്റ്റിവൽ ആരംഭിച്ചു
കുവൈറ്റ് സിറ്റി: പ്രമുഖ റീടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിന്റെ കുവൈറ്റിലെ എല്ലാ ഔട്ട്ലെറ്റുകളിലുമായി ഒരാഴ്ച നീണ്ടു നിൽക്കുന്ന ‘ഫ്ലവേഴ്സ് ഓഫ് ഫാർ ഈസ്റ്റ്’ ഫെസ്റ്റിവലിനു തുടക്കമായി. ഫെസ്റ്റിവലിന്റെ ആരംഭം ബുധനാഴ്ച ദജീജ് ഔട്ട്ലെറ്റിൽ നടന്നു.
19 വരെ ഫെസ്റ്റിവൽ നീണ്ടുനിൽക്കും. ഇന്തോനേഷ്യൻ അംബാസഡർ ലീന മരിയാന, ഫിലിപ്പീൻസ് അംബാസഡർ ജോസ് കബ്രേര മൂന്നാമൻ, തായ്ലൻഡ് അംബാസഡർ ഏകപൊൽ പൊല്പിപ്പാറ്റ്, വിയറ്റ്നാം കൊമേഴ്സ്യൽ അറ്റാഷെ ഹ്യൂ ട്രാൻ, ലുലു ഹൈപ്പർമാർക്കറ്റ് മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ ചേർന്നാണ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത്.
തായ്ലൻഡ്, വിയറ്റ്നാം, മലേഷ്യ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ, ഭക്ഷണങ്ങൾ, പാചകരീതികൾ എന്നിവ ഉൾക്കൊള്ളുന്ന ആവേശകരമായ സാംസ്കാരിക പ്രദർശനങ്ങളും കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി നടന്നു.
പ്രമോഷൻ കാലയളവിൽ ഈ രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഉത്പന്നങ്ങൾക്ക് പ്രത്യേകമായ ഡിസ്കൗണ്ടുകളും ഓഫറുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
തെക്ക്-കിഴക്കനേഷ്യൻ രാജ്യങ്ങളിലെ സംസ്കാരിക പാചക വൈവിധ്യങ്ങളെ അനുഭവിച്ചറിയാനുള്ള നല്ല അവസരമായി ഫെസ്റ്റിവൽ മാറുമെന്ന് ലുലു മാനേജ്മെന്റ് പ്രത്യാശ പ്രകടിപ്പിച്ചു.
തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിലോരോന്നിന്റെയും സ്വത്വവും പാരമ്പര്യവും അടയാളപ്പെടുത്തുന്ന പ്രദർശനങ്ങൾ, വിവിധ സ്മാരകങ്ങളുടെയും ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും കട്ടൗട്ടുകൾ എന്നിവ ഫെസ്റ്റിവൽ കാലത്ത് എല്ലാ ഔട്ട്ലെറ്റുകളിലുമുണ്ടാകും.
സന്ദർശകർക്കായി പ്രത്യേക സെൽഫി ഏരിയകളും ഫെസ്റ്റിവൽ ഭാഗമായി തയാറാക്കിയിട്ടുണ്ട്. ‘ഫ്ലേവേഴ്സ് ഓഫ് ഫാർ ഈസ്റ്റ്’ പ്രമോഷന്റെ ഭാഗമായി എല്ലാ തെക്കു കിഴക്കനേഷ്യൻ രാജ്യങ്ങളുടെയും ഉത്പന്നങ്ങൾ തികച്ചും മിതമായ വിലയിൽ എല്ലാ ഔട്ട്ലെറ്റുകളിലും ലഭ്യമായിരിക്കും.
അഞ്ച് രാജ്യങ്ങൾ സജീകരിച്ച "സ്ട്രീറ്റ്-ഫുഡ്' കൗണ്ടറുകളിൽ വിളമ്പിയ സ്വാദിഷ്ടമായ സാമ്പിളുകളിലൂടെ ഈ രാജ്യങ്ങളുടെ രുചികൂട്ടുകൾ ആസ്വദിക്കാനും സന്ദർശകർക്ക് കഴിഞ്ഞു. തായ്ലൻഡിൽ നിന്നുള്ള ഒരു വിദഗ്ധ ഷെഫ്, വൈവിധ്യമാർന്ന ആധികാരിക തായ് പലഹാരങ്ങൾ ഉദ്ഘാടന ചടങ്ങിലെത്തിയവർക്ക് തയാറാക്കി നൽകിയിരുന്നു.
കുവൈറ്റിലെ ഷോപ്പർമാർക്ക് ലോകമെമ്പാടുമുള്ള മികച്ച ഉത്പന്നങ്ങൾ ന്യായമായ വിലയിൽ വാഗ്ദാനം ചെയ്യുന്നതിനുള്ള ലുലു ഗ്രൂപ്പിന്റെ പ്രതിബദ്ധതയുടെ ഭാഗമാണീ ഫെസ്റ്റിവലെന്ന് മാനേജ്മന്റ് പറഞ്ഞു.
നവയുഗം ഓണാഘോഷ പരിപാടിയായ "ശ്രാവണസന്ധ്യ' ഇന്ന്
അൽകോബാർ: നവയുഗം സാംസ്കാരിക വേദി കോബാർ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ "ശ്രാവണസന്ധ്യ-2023' ഇന്ന് അരങ്ങേറും. അൽകോബാർ നെസ്റ്റോ ഹാളിൽ വൈകുന്നേരം നാലു മുതലാണ് പരിപാടികൾ ആരംഭിക്കുക.
കിഴക്കൻ പ്രവിശ്യയിലെ പ്രവാസി കലാകാരന്മാർ അണിനിരക്കുന്ന കലാസന്ധ്യ, വിവിധ ഓണാഘോഷ പരിപാടികൾ, കുടുംബസംഗമം, പത്ത് - പ്ലസ്ടൂ പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് പുരസ്കാരദാനം എന്നിവയാണ് പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്.
മികച്ച കലാകാരന്മാർ അവതരിപ്പിക്കുന്ന ഗാനമേള, ക്ലാസിക്കലും അല്ലാത്തതുമായ വിവിധതരം നൃത്തങ്ങൾ, വാദ്യോപകരണ പ്രകടനങ്ങൾ, ഹാസ്യഅഭിനയപരിപാടികൾ എന്നിവയെല്ലാം ഉൾപ്പെട്ട പരിപാടി കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾക്ക് മികച്ച അനുഭവം ആകുമെന്നും
എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും നവയുഗം കോബാർ മേഖല ഭാരവാഹികളായ ബിജു വർക്കിയും സജീഷും അരുൺ ചാത്തന്നൂരും പത്രക്കുറിപ്പിൽ അറിയിച്ചു.
ആർട്ടിസ്റ്റ് എം.വി. ജോൺ അനുസ്മരണം ശനിയാഴ്ച
കുവൈറ്റ് സിറ്റി: ആർട്ടിസ്റ്റ് എം.വി. ജോൺ അനുസ്മരണം സംഘടിപ്പിച്ച് മാവേലിക്കര ബിഷപ് മൂർ കോളജ് അലുമ്നി അസോസിയേഷൻ കുവൈറ്റ്. ശനിയാഴ്ച വൈകുന്നേരം 6.30ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ചാണ് അനുസ്മരണ യോഗം നടക്കുന്നത്.
ബിഷപ് മൂർ അലുമ്നിയുടെ മുതിർന്ന അംഗവും സജീവ പ്രവർത്തകനുമായിരുന്ന എം.വി.ജോൺ കുവൈറ്റ് ചെസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കയാണ് മരണപ്പെട്ടത്.
കുവൈറ്റിലെ കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ പതിറ്റാണ്ടുകളായി നിറസാന്നിധ്യമായിരുന്ന മികച്ച കലാകാരനായിരുന്നു എം.വി. ജോൺ. ചിത്രകാരൻ, ക്രിയേറ്റീവ് ഡയറക്ടർ,സീരിയൽ, ചലച്ചിത്രകാരനായും തുടങ്ങി വ്യത്യസ്ഥ മേഖലയിൽ കഴിവ് തെളിയിച്ച വ്യക്തിത്വമാണ്.
കുവൈറ്റിൽ പരസ്യരംഗത്ത് ശ്രദ്ധേയമായിരുന്ന "ഫോർമേറ്റ് കമ്യൂണിക്കേഷൻസ്' "iartco - ഇന്ത്യൻ ആർട്ട് കമ്പനി' എന്നിവയുടെ സ്ഥാപകനാണ്.
അനുസ്മരണ സമ്മേളത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ബിഷപ് മൂർ കോളജ് അലുമ്നി കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.
58-ാം ഇടവകദിനം ആഘോഷിച്ച് ഇവാന്ജലിക്കല് ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ്
കുവൈറ്റ് സിറ്റി: സെന്റ് തോമസ് ഇവാന്ജലിക്കല് ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ 58-ാം വാർഷികം എട്ടിന് വെെകുന്നേരം എൻഇസികെയിലെ സൗത്ത് ടെന്റിൽ വച്ച് ആഘോഷിച്ചു.
വികാരി എൻ.എം. ജെയിംസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റെക്സി ചെറിയാൻ സ്വാഗതം ആശംസിച്ചു. റിനിൽ ടി.മാത്യു, പി.ജെ. ജേക്കബ്, പി.എസ് .ജോൺ ,ജോർജ് ചെറിയാൻ എന്നിവർ പ്രാർഥനയ്ക്ക് നേതൃത്വം നൽകി.
ഇടവകദിന സ്തോത്ര ആരാധനയ്ക്ക് റവ.എൻ.എം. ജെയിംസ് നേതൃത്വം വഹിച്ചു. ബ്രദർ ഗെൻറ്റ ദേവനന്ദ ബാബു (ബൈബിൾ സൊസൈറ്റി ) സന്ദേശം നൽകി.
ലിനു പി. മാണികുഞ്ഞിന്റെ നേതൃത്വത്തിൽ ഇടവക ഗായക സംഘം ഗാനങ്ങൾ ആലപിച്ചു. തോമസ് കെ. തോമസ് ഇടവക ചരിത്രം അവതരിപ്പിച്ചു.
കുരുവിള ചെറിയാൻ, ആശിഷ് ടി. മാത്യൂസ്, എബി ഈപ്പൻ എന്നിവർ വിവിധ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.
ബാലചന്ദ്രൻ പിള്ളയ്ക്ക് കേളി നാട്ടിൽ അഭയ കേന്ദ്രമൊരുക്കുന്നു
റിയാദ്: 31 വർഷം മുൻപ് റിയാദിലെത്തിയ കൊല്ലം പുനലൂർ സ്വദേശി ബാലചന്ദ്രൻ പിള്ള നാടണയാനൊരുങ്ങുന്നു. ഇലക്ട്രിക്കൽ-പ്ലംബിംഗ് ജോലിക്കായി 1992-ൽ റിയാദിലെ അൽ ഖർജിലെത്തിയ ബാലചന്ദ്രൻ പിന്നീട് നാട്ടിൽ പോയിട്ടില്ല.
ആദ്യ കുറച്ചു വർഷങ്ങളിൽ അൽ ഖർജിൽ ആയിരുന്നു ജോലി. അതിനു ശേഷം റിയാദിലെത്തിയെങ്കിലും ആദ്യ മൂന്ന് വർഷം പിന്നിട്ടപ്പോൾ സ്പോൺസർ മരണമടയുകയും അതോടെ പാസ്പോർട്ട് നഷ്ടപ്പെടുകയും ചെയ്തു.
പിന്നീട് പാസ്പോർട്ടിന് വേണ്ടിയോ ഇഖാമയ്ക്ക് വേണ്ടിയോ ശ്രമിച്ചില്ലെന്ന് ബാലചന്ദ്രൻ പറയുന്നു. തുടർന്നിങ്ങോട്ട് നീണ്ട 20 വർഷത്തോളം റിയാദിന്റെ പല ഭാഗങ്ങളിലായി ജോലി ചെയ്തു. നീണ്ട കാലം ഒരിടത്തു തന്നെ ജോലി ചെയ്യുന്ന പ്രകൃതം ബാലചന്ദ്രന് ഇല്ലായിരുന്നു. അതിനാൽ തന്നെ ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കൂട്ടുകാർക്കും അറിയില്ലായിരുന്നു.
കോവിഡ് കാലത്താണ് ബാലചന്ദ്രൻ നിയമ കുരുക്കിൽ പെടുന്നത്. കോവിഡ് പിടിപെട്ടപ്പോൾ രേഖകൾ ഇല്ലാത്തത് കാരണം ശരിയായ ചികിത്സ തേടാനായില്ല. സ്വയം ചികിത്സയും മെഡിക്കൽ സ്റ്റോറുകളിൽ നിന്നും സുഹൃത്തുക്കൾ വഴിയും മരുന്നുകൾ തരപ്പെടുത്തിയും കോവിഡിനെ അതിജീവിച്ചു.
എങ്കിലും ആരോഗ്യം വീണ്ടെടുക്കാനായില്ല. ഇതോടെ നാട്ടിൽ പോകുന്നതിനുള്ള ആലോചന തുടങ്ങി. റിയാദിലെ മിക്ക മലയാളി സംഘടനകളെയും സമീപിച്ചു. പക്ഷെ 31 വർഷം മുമ്പ് റിയാദിൽ എത്തിയതായി തെളിയിക്കുന്ന ഒരു രേഖകളും ഹാജരാക്കാൻ ബാലചന്ദ്രന് സാധിച്ചില്ല.
കൂടാതെ അസുഖ ബാധിതനാവുകയും ചെയ്തു. രേഖകൾ ഇല്ലാത്തതിനാൽ ചികിത്സക്ക് ബുദ്ധിമുട്ടാകും എന്നതിനാലും ചികിത്സ തരപ്പെടുത്തിയാൽ തന്നെ ഇൻഷൂറൻസ് ഇല്ലാത്തതിനാൽ ഭീമമായ സാമ്പത്തിക ചെലവ് വഹിക്കേണ്ടി വരും എന്നതിനാലും മുന്നോട്ട് വന്നവരെല്ലാം പിന്മാറുകയായിരുന്നു.
തുടർന്നാണ് ബാലചന്ദ്രന്റെ ദയനീയ അവസ്ഥ സുഹൃത്തുക്കൾ കേളി കലാ സാംസ്കാരിക വേദി പ്രവർത്തകരെ അറിയിക്കുന്നത്. കേളി പ്രവർത്തകർ ജീവൻ രക്ഷിക്കാനാവശ്യമായ ചികിത്സക്കായി ഹയാത്ത് നാഷണൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇന്ത്യൻ എംബസിയിൽ വിവരം ധരിപ്പിക്കുകയും ചെയ്തു.
എംബസിയുടെ അവസരോചിതമായ ഇടപെടലിൽ പൂർണമായ ചികിത്സ ഉറപ്പ് വരുത്തുകയും കൂടുതൽ ഉയർന്ന ചികിത്സയ്ക്കായി സുമേഷിയിലെ കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റുകയും ചെയ്തു.
കേളി ജീവകാരുണ്യ വിഭാഗം ഇദ്ദേഹത്തിന്റെ രേഖകൾ ശരിയാക്കുന്നതിനായി ലേബർ കോടതി, തർഹീൽ എന്നിവിടങ്ങളിൽ അപേക്ഷ നൽകി. സൗദിയിലെത്തിയതിന്റെ ഒരു തെളിവും ഹാജരാക്കുന്നതിന് സാധിക്കാത്തതിനാൽ രണ്ടു തവണ ലേബർ കോടതി അപേക്ഷ തള്ളി.
തുടർന്ന് തർഹീൽ വഴി വിരലടയാളം എടുക്കാനുള്ള ശ്രമം നടത്തി. മൂന്നാം തവണ നടത്തിയ ശ്രമത്തിലാണ് വിരലടയാളം എടുക്കാൻ കഴിഞ്ഞത്. ആരോഗ്യ സ്ഥിതി വീണ്ടെടുക്കുകയും എംബസിയുടെ നടപടി ക്രമങ്ങൾ പൂർത്തിയാകുകയും ചെയ്യുന്ന മുറക്ക് ബാലചന്ദ്രന് നാടണയാൻ സാധിക്കും.
31 വർഷം മുമ്പ് നാട് വിടുന്ന വേളയിൽ ഭാര്യയും ഒരു പെൺകുട്ടിയും ഉണ്ടായിരുന്ന ബാലചന്ദ്രൻ അവരെ വേണ്ട വിധം സംരക്ഷിച്ചില്ല എന്ന പരാതിയുള്ള വീട്ടുകാർ ഇദ്ദേഹത്തെ സ്വീകരിക്കാൻ തയാറല്ല എന്ന് അറിയിച്ചതിനാൽ കേരള സർക്കാരിന് കീഴിലെ ഏതെങ്കിലും വൃദ്ധ സദനത്തിൽ എത്തിക്കാനാണ് കേളി പ്രവർത്തകർ ഉദ്ദേശിക്കുന്നത്.
അതിനായി കേരള പ്രവാസി സംഘം കൊല്ലം ജില്ലാ ഘടകവുമായി ചേർന്ന് വേണ്ട പ്രവർത്തനങ്ങൾ നടത്തി വരുന്നു.
ഖൈത്താൻ മെട്രോ ഫാർമസി ഉദ്ഘാടനം ചെയ്തു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആതുര ശുശ്രൂഷാരംഗത്ത് വർഷങ്ങളുടെ പ്രവർത്തനപാരമ്പര്യമുള്ള മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പുതിയ ഫാർമസി ഖൈത്താനിൽ പ്രവർത്തനമാരംഭിച്ചു.
മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഖൈത്താൻ ബ്രാഞ്ചിന്റെ ഉദ്ഘാടനതോട് അനുബന്ധിച്ചാണ് മെട്രോ ഫാർമസി ഖൈത്താൻ പ്രവർത്തനമാരംഭിച്ചത്.
ഉദ്ഘാടനത്തോട് അനുബന്ധിച്ചു ഖൈത്താൻ മെട്രോ ഫാർമസിയിലും മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഫർവാനിയ, സാൽമിയ, ഫഹാഹീൽ എന്നിവിടങ്ങളിലുള്ള ഫാർമസികളിലും വിവിധ ഓഫറുകൾ ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു.
ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാർ, ഡിപ്ലോമാറ്റുകൾ, ബിസിനസുകാർ, ഐബിപിസി അംഗങ്ങൾ,എബിസികെ അംഗങ്ങൾ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവർ സംബന്ധിച്ചു.
കുവൈറ്റ് മുനിസിപ്പൽ കാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ആദർശ് സ്വൈക
കുവൈറ്റ് സിറ്റി: കുവൈറ്റ് മുനിസിപ്പൽ- കമ്യൂണിക്കേഷൻ കാര്യ സഹമന്ത്രി ഫഹദ് അലി സായിദ് അൽ ഷോലയുമായി കൂടിക്കാഴ്ച നടത്തി കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക.
ഐടി, നാവിക മേഖലകളിലെ സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ച് ഇരുവരും ചർച്ച നടത്തി.
കേളി ഫുട്ബോൾ ടൂർണമെന്റ്; സംഘാടക സമിതി രൂപീകരിച്ചു
റിയാദ്: അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും റിയാദിൽ കേളി ഫുട്ബോൾ ഫുട്ബോൾ സംഘടിപ്പിക്കുന്നു.
2018ൽ നടന്ന ഒന്പതാമത് ടൂർണമെന്റിന് ശേഷം കൊറോണ മഹാമാരിയുടെ പിടിയിൽ ലോകം അമർന്നതിനെ തുടർന്ന് മാറ്റിവയ്ക്കപ്പെട്ട കേളിയുടെ ഒട്ടനവധി പരിപാടികളിൽ ഒന്നായ കേളി ഫുട്ബാൾ ഈ വരുന്ന ഒക്ടോബർ 27ന് ആണ് തുടക്കം കുറിക്കുന്നത്.
കഴിഞ്ഞ ഒന്പത് ടൂർണമെന്റുകളിലും കളിക്കാർക്കും കാണികൾക്കും ഒരു പോലെ ആവേശം നൽകിയ നിരവധി മുഹൂർത്തങ്ങൾ സമ്മാനിക്കാൻ കേളി ഫുട്ബോളിന് കഴിഞ്ഞിട്ടുണ്ട്. 2002ൽ നടന്ന ആദ്യ ടൂർണമെന്റ് റിയാദിലെ സാധാരണ ഗ്രൗണ്ടിലാണ് അരങ്ങേറിയത്.
അവിടെനിന്നും ഒന്പതാമത് ടൂർണമെന്റിലെത്തുമ്പോൾ "വനിതകള്ക്ക്' ഉള്പ്പെടെ പ്രവേശനാനുമതി ഉള്ള റിയാദ് നസ്രിയയിലെ റയല് മാഡ്രിഡ് അക്കാദമി സ്റ്റേഡിയത്തിൽ എത്തിക്കാൻ കേളിക്ക് കഴിഞ്ഞു.
ടൂർണമെന്റിനെ കേവലം ഒരു മത്സരം മാത്രമായി കാണാതെ, കളിക്കാർക്ക് മികച്ച അനുഭവങ്ങൾ സമ്മാനിക്കുകയും മികച്ച ഗ്രൗണ്ടുകൾക്ക് പുറമേ സൗദി റഫറി പാനലിൽ നിന്നുള്ള റഫറിമാരും ആതുര സേവന രംഗത്തെ മികച്ച മെഡിക്കല് സംഘവും അച്ചടക്കമുള്ള വോളണ്ടിയർമാരും കേളി ഫുട്ബോളിന്റെ മാത്രം പ്രത്യേകതയാണ്.
ഒക്ടോബർ 27 മുതൽ ആരംഭിക്കുന്ന മത്സരങ്ങൾ രണ്ടുമാസം നീണ്ടു നിൽക്കും. ലീഗ്-കം-നോക്കൗട്ട് അടിസ്ഥാനത്തില് നടക്കുന്ന മത്സരങ്ങളിൽ റിയാദ് ഇന്ത്യന് ഫുട്ബോള് അസോസിയേഷന് അംഗീകാരമുള്ള പ്രമുഖ ടീമുകള് മത്സരിക്കും. വെള്ളിയാഴ്ചകളിൽ വൈകുന്നേരം രണ്ട് മത്സരങ്ങൾ വീതമായിരിക്കും അരങ്ങേറുക.
ബത്ഹ ക്ലാസിക്ക് ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം 251 അംഗ പാനൽ അവതരിപ്പിച്ചു.
കേളി കേന്ദ്ര രക്ഷധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ കുടുംബവേദി സെക്രട്ടറി സീബ കൂവോട്, സ്പോർട്സ് കമ്മറ്റി ചെയർമാൻ ജവാദ് പരിയാട്ട്, ആക്ടിംഗ് കൺവീനർ ഷറഫ് പന്നിക്കോട്, എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.
കേളി വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് സ്വാഗതവും ടൂർണമെന്റ് കമ്മിറ്റി കൺവീനർ നസീർ മുള്ളൂർക്കര നന്ദിയും പറഞ്ഞു.
ചെയർമാൻ ഷമീർ കുന്നുമ്മൽ, വൈസ് ചെയർമാൻമാർ ഗഫൂർ ആനമങ്ങാട്, സെൻ ആന്റണി, കൺവീനർ നസീർ മുള്ളൂർക്കര, ജോയിന്റ് കൺവീനർമാർ ജവാദ് പരിയാട്ട്, ഷഫീഖ് ബത്ഹ, സാമ്പത്തിക കൺവീനർ കാഹിം ചേളാരി, ജോയിന്റ് കൺവീനർമാര് മോഹന് ദാസ്,
പ്രസാദ് വഞ്ചിപ്പുര, അംഗങ്ങള് വിജയകുമാര്, മോയ്ദീന് കുട്ടി, സുകേഷ് കുമാര്, നൗഫല്, ഹാരിസ്, നിബു വര്ഗീസ്, ഷാജി കെ.കെ, സൈനുദീന്, കരീം പെരിങ്ങറൂര്, സിംനെഷ്, നിസാമുദീന്, ഷമീര് പറമ്പടി, നാസര് കാരക്കുന്ന്, സുനില്,
റഫീക്ക് പാലത്ത്, ഫൈസല്, ഷാജി, ഷെബി അബ്ദുല് സലാം, ഗോപാല് ജി, രാമകൃഷ്ണന്, നൗഫല്, ജോയ് തോമസ്, താജുദീന് ഹരിപ്പാട്, ചന്ദ്രചൂടന്, സുരേഷ്, നടരാജന്, ഷാന്, ലജീഷ് നരിക്കോട്, അജിത്ത്, ഹുസൈന് പി എ, സുധീഷ് തരോള്,
ടെക്നിക്കൽ കൺവീനർ ഷറഫുദ്ധീൻ പന്നിക്കോട്, ജോയിന്റ് കണ്വീനര് രാജേഷ് ചാലിയാർ, അംഗങ്ങള് മുജീബ്, ഫക്രുദീൻ, റിയാസ്, അജിത്ത്, സുഭാഷ്, സരസൻ, സുജിത്, ഷമീം, ഇസ്മായിൽ സുലൈ, ഇസ്മൈല് ബത്ത, രഞ്ജിത്ത്,
രാഷിക്ക്, ത്വയീബ് , ഇംതിയാസ്, സമദ്, ജയന്, കരീം, ഇസ്മായില് തടായിൽ, റിജേഷ്, സജാദ്, അബ്ദുല് കലാം, സ്റ്റേഷനറി കൺവീനർ ജയകുമാർ, ഭക്ഷണ കൺവീനർ സൂരജ്, ജോയിന്റ് കണ്വീനര് അന്സാരി, അംഗങ്ങള് സതീഷ് കുമാര്,
റനീസ്, മുകുന്ദന്, സുനില് ബാലകൃഷ്ണന്, അഷ്റഫ്, ബാബു, പബ്ലിസിറ്റി കൺവീനർ വിനയന് റോദ, ജോയിന്റ് കൺവീനർമാർ ധനേഷ് ചന്ദ്രൻ, ജിഷ്ണു, അംഗങ്ങള് ശ്രീകുമാര് വാസു, ജ്യോതിഷ്, സനീഷ്, ജയന് പെരിനാട്,
ഷംസു കാരാട്ട്, ഗ്രൗണ്ട് മാനേജർ റഫീഖ് ചാലിയം, വോളണ്ടിയർ ക്യാപ്റ്റൻ ഹുസൈൻ മണക്കാട് , വൈസ് ക്യാപ്റ്റൻമാർ അലി പട്ടാമ്പി, ബിജ, ഗതാഗതം കണ്വീനര് ജോര്ജ്, അംഗങ്ങള് രാജീവന് ഇ കെ, ഷിബു, അഷ്റഫ് പൊന്നാനി,
ധനേഷ്, വിനോദ്, ഗോപി, സുനീര് ബാബു, മെഡിക്കല് കോഓര്ഡിനേറ്റര് അനില് അറക്കല്, സലിം മടവൂര്, സ്റ്റോര് മാനേജര് അനിരുദ്ധന്, എന്നിവരെ വിവിധ സബ്കമ്മിറ്റി ഭാരവാഹികളായും അംഗങ്ങളായും തെരഞ്ഞെടുത്തു.
കുവെെറ്റിൽ തീപിടിത്തം മൂലം ആറ് മാസം കൊണ്ടുണ്ടായത് 17 മില്ല്യണിന്റെ നഷ്ടം
കുവൈറ്റ് സിറ്റി: ഈ വർഷത്തെ ആദ്യ പകുതിയിലുണ്ടായ വിവിധ തീപിടിത്തങ്ങളിൽ രാജ്യത്താകെയുണ്ടായ സാമ്പത്തിക നഷ്ടം 17 മില്ല്യൺ വരുമെന്ന് അഗ്നിശമന വകുപ്പ് അറിയിച്ചു.
ജനുവരി ഒന്ന് മുതൽ ജൂൺ അവസാനം വരെയുള്ള കണക്കാണിത്. 2108 തീപിടിത്തങ്ങളാണ് ഈ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
താമസ കേന്ദ്രങ്ങളിലെ തീപിടിത്തം മൂലമുണ്ടായ നഷ്ടം അര മില്ല്യണിന് മുകളിലാണെങ്കിൽ വ്യാവസായിക വാണിജ്യ ഇടങ്ങളിലെ തീപിടിത്തങ്ങളിലൂടെ ഉണ്ടായ നഷ്ടം 14 മില്ല്യണാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഗതാഗത മേഖലയിലെ നഷ്ടമാകട്ടെ ഒന്നര മില്ല്യനു മുകളിൽ വരും.
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിന് പുതിയ നേതൃത്വം
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഏക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ആയ ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിന് പുതിയ നേതൃത്വം.
ക്ലബിന്റെ 2023-24 വർഷത്തെ ഭരണസമിതി ഡിവിഷൻ-ഇ മുൻ ലോജിസ്റ്റിക് മാനേജർ സേവ്യർ യേശുദാസിന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
പുതിയ ഭരണ സമിതിയുടെ കാലാവധി 2024 ജൂൺ 30 വരെ ആയിരിക്കും. മനോജ് മാത്യുവിന്റെ നേതൃത്വത്തിൽ ഉള്ള എട്ടംഗ കമ്മിറ്റിയാണ് നിലവിൽ വന്നത്.
അധ്യക്ഷൻ മനോജ് മാത്യു കുവൈറ്റ് എയർവെയസിൽ സീനിയർ മാനേജർ ആയി ജോലി ചെയ്യുന്നു. മുൻ വർഷങ്ങളിൽ ക്ലബിന്റെ അംഗത്വ വിഭാഗം ഉപാധ്യക്ഷൻ ആയി പ്രവർത്തിച്ചിരുന്നു.
വിദ്യഭ്യാസ ഉപാധ്യക്ഷനായ പന്തളം സ്വദേശി സാജു സ്റ്റീഫൻ ആരോഗ്യ മന്ത്രാലയത്തിൽ നഴ്സ് ആയി ജോലി ചെയ്യുന്നു. സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ ഭാഗമായി പ്രവർത്തിക്കുന്നു.
അംഗത്വ വിഭാഗം ഉപാധ്യക്ഷൻ സുനിൽ എൻ.എസ് ഷൊർണൂർ സ്വദേശിയാണ്. സേഫ്റ്റി എൻജിനീയർ ആയി ജോലി ചെയ്യുന്ന സുനിൽ കഴിഞ്ഞ പ്രവർത്തന വർഷം ഏരിയ 19 ഡയറക്ടറായിരുന്നു.
മാവേലിക്കര സ്വദേശി ജോൺ മാത്യു പാറപ്പുറത്ത് ആണ് പൊതുജന സമ്പർക്ക ഉപാധ്യക്ഷൻ. കഴിഞ്ഞ വർഷം ലോക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് പ്രസംഗ മത്സരത്തിൽ കുവൈറ്റിനെ പ്രതിനിധീകരിച്ച് ഫലിത പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയിരുന്നു.
ക്ലബ് സെക്രട്ടറി ഷീബ പ്രമുഖ് സ്മാർട്ട് ഇന്ത്യൻ സ്കൂൾ അധ്യാപികയാണ്. വിവിധ പ്രസംഗ മത്സരങ്ങളിൽ ക്ലബ് ,ഏരിയ, ഡിസ്ട്രിക്ട് തലങ്ങളിൽ വിജയിച്ചിട്ടുണ്ട്.
പൊന്നാനി സ്വദേശിയായ പ്രശാന്ത് കവളങ്ങാട് ആണ് ട്രഷറർ. നിരവധി സാമൂഹിക സാംസ്കാരിക സംഘടനകൾക്ക് നേതൃത്വം നൽകുന്ന പ്രശാന്ത്, ക്ലബിനെ പ്രതിനിധീകരിച്ച് വിവിധ മത്സരങ്ങളിൽ ജേതാവ് ആയിട്ടുണ്ട്.
കാര്യകർത്താവ് ജോമി ജോൺ സ്റ്റീഫൻ വാഴൂർ സ്വദേശിയാണ്. ടോസ്റ്റ്മാസ്റ്ററിൽ ഏരിയ 30 ഡയറക്ടർ , വിവിധ ക്ലബുകളിൽ പൊതുജന സമ്പർക്ക ഉപാധ്യക്ഷൻ, സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
മുൻ അധ്യക്ഷൻ ബിജോ പി. ബാബുവും ഭരണസമിതിയുടെ ഭാഗമാണ്. പൊതുപ്രഭാഷണത്തിലും നേതൃത്വ വൈദഗ്ദ്യത്തിലും മലയാളത്തിൽ പരിശീലനം നൽകുന്ന കുവൈറ്റിലെ ഏക ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബാണ് ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് (ബികെഎംടിസി).
അന്താരാഷ്ട്ര മാർക്കറ്റിൽ കുവൈറ്റ് ക്രൂഡ് ഓയിൽ വില കൂടി
കുവൈറ്റ് സിറ്റി: കുവൈറ്റ് ക്രൂഡ് ഓയിൽ വില അന്താരാഷ്ട്ര മാർക്കറ്റിൽ ബാരലിന് 94.44 ഡോളറായി വർധിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചത്തെ വിലയായ 93.92 ഡോളറിൽ നിന്ന് 52 സെന്റ് വർധിച്ചാണ് ഈ നിലയിൽ എത്തിയത്.
നവയുഗം കേന്ദ്ര കമ്മിറ്റി നേതാവും ജീവകാരുണ്യ പ്രവർത്തകനുമായ മണിക്കുട്ടന്റെ മാതാവ് അന്തരിച്ചു
ദമാം: നവയുഗം സാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി അംഗവും കുടുംബവേദി പ്രസിഡന്റും സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനുമായ പദ്മനാഭൻ മണിക്കുട്ടന്റെ മാതാവ് അമ്മിണി പദ്മനാഭൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു. 73 വയസായിരുന്നു.
മേതല കോട്ടക്കൽ പുത്തൻപുര വീട്ടിലെ പരേതനായ പദ്മനാഭന്റെ ഭാര്യയായ ശ്രീമതി അമ്മിണി സൗദിയിൽ സന്ദർശക വിസയിൽ ഒരു മാസം മുൻപ് വന്ന് മണിക്കുട്ടന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞതിനു ശേഷം മടങ്ങിപ്പോയി ഏതാനും ദിവസങ്ങൾക്കുള്ളിലാണ് മരണം സംഭവിച്ചത്.
വീട്ടിൽ തല കറങ്ങി വീണപ്പോൾ ബന്ധുക്കൾ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മണിക്കുട്ടൻ, ബിനോയ് എന്നിവരാണ് മക്കൾ.
നവയുഗം കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റും ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടൻ, ശ്രീജ ബിനോയ് എന്നിവരാണ് മരുമക്കൾ.
അമ്മിണി പദ്മനാഭന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്ര കമ്മിറ്റി അനുശോചനം അറിയിച്ചു.
കെഎംഎഫ് കുവൈറ്റ് "ഹൃദ്യം 2023' സാംസ്കാരിക മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി
കുവൈറ്റ് സിറ്റി: കേരളൈറ്റ്സ് മെഡിക്കൽ ഫോറം കുവൈറ്റ് സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടിയായ "ഹൃദ്യം 2023'ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വെള്ളിയാഴ്ച അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വച്ച് നടക്കുന്ന പരിപാടിയിൽ കുവൈറ്റിലെ ഇന്ത്യൻ എംബസി പ്രതിനിധികളും കേരളത്തിൽ നിന്നുള്ള കലാകാരന്മാരും അണിനിരക്കും.
കുവൈറ്റിലെ ആരോഗ്യ രംഗത്ത് വ്യത്യസ്ത മേഖലകളിലായി ജോലി ചെയ്യുന്ന ഡോക്ടർമാർ ഒഴികെയുള്ള മുഴുവൻ ആരോഗ്യ പ്രവത്തകരെയും ഉൾക്കൊള്ളുന്ന കൂട്ടായ്മയായ കേരളൈറ്റ്സ് മെഡിക്കൽ ഫോറം കുവൈറ്റ്, രണ്ടു പ്രവർത്തന വർഷം പിന്നിടുന്നതിന്റെ ഭാഗമായാണ് "ഹൃദ്യം 2023' ഒരുക്കുന്നത്.
2021 ഒക്ടോബർ ഒന്നിന് കേരള ആരോഗ്യ മന്ത്രി വീണ ജോർജായിരുന്നു ഈ കൂട്ടായ്മയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം നാലിന് ആരോഗ്യ പ്രവർത്തകരുടെ കലാ പരിപാടികളോടെ ആരംഭിക്കുന്ന സാംസ്കാരികോത്സവം കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈഖ ഉദ്ഘാടനം ചെയ്യും.
ആസ്റ്റർ കേരള ക്ലസ്റ്റർ ഗ്രൂപ്പ് ക്രിട്ടിക്കൽ കെയർ ഡയറക്ടറും നിപ്പ വൈറസിനെ തുടക്കത്തിലേ തിരിച്ചറിഞ്ഞ ക്രിറ്റിക്കൽ കെയർ മെഡിസിൻ സ്പെഷ്യലിസ്റ്റും കേരള സർക്കാരിന്റെ മികച്ച ഡോക്ടർ അവാർഡ് ജേതാവുമായ ഡോ. എ.എസ്. അനൂപ് കുമാർ പ്രത്യേക അതിഥിയായി പങ്കെടുക്കും.
മലയാളത്തിന്റെ പ്രിയഗായകരായ അൻവർ സാദത്ത്, ചിത്ര അരുൺ എന്നിവർ നയിക്കുന്ന ഗാനസന്ധ്യയും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
അബ്ബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ഗീത സുദർശൻ, ജനറൽ സെക്രട്ടറി ബിൻസിൽ വർഗീസ്, ട്രഷറർ ലിൻഡ സജി, ഹൃദ്യം ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ ജോർജ് ജോൺ, പ്രോഗ്രാം കൺവീനർ ലിജോ അടുക്കോലിൽ എന്നിവർ പങ്കെടുത്തു.
നബിദിനം: 28നു കുവൈറ്റിൽ പൊതുഅവധി
കുവൈറ്റ് സിറ്റി: നബിദിനം പ്രമാണിച്ച് 28ന് കുവൈറ്റിൽ പൊതുഅവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
പൊതു സ്ഥാപനങ്ങളും മന്ത്രാലയങ്ങളും ഈ ദിവസം അവധി ആയിരിക്കും. അടിയന്തര സ്വഭാവമുള്ളവ പ്രവർത്തിക്കും.
അവധി ദിവസം വ്യാഴാഴ്ചയായതിനാൽ വെള്ളി, ശനി വാരാന്ത്യ ഒഴിവു ദിനങ്ങൾ കൂടി കഴിഞ്ഞ് ഞായറാഴ്ചയാകും ഓഫീസുകളും മന്ത്രാലയങ്ങളും തുറന്നുപ്രവർത്തിക്കുക.
ഗള്ഫ് കര്ണാടക രത്ന അവാര്ഡുകള് നല്കി ആദരിച്ചു
ദുബായി: കർണാടകയിലെ ഏറ്റവും സ്വാധീനമുള്ള 21 ബിസിനസ് പ്രമുഖർക്ക് ഗൾഫ് കർണാടക രത്ന അവാർഡുകൾ നൽകി ആദരിച്ചു.
അവാര്ഡ് ജേതാക്കളില് ആരോഗ്യ, മെഡിക്കല് വിദ്യാഭ്യാസ രംഗത്തെ പ്രമുഖനായ ഡോ. തുംബൈ മൊയ്തീന്, ഹിദായത്തുള്ള അബ്ബാസ്, മുഹമ്മദ് മീരാന്, സഫ്രുല്ല ഖാന് മാണ്ഡ്യ എന്നിവരും ഉള്പ്പെടുന്നു.
ഗള്ഫ് മേഖലയിലെ കര്ണാടക വംശജരായ ബിസിനസ് ഐക്കണുകളുടെ മികച്ച സംഭാവനകളെയും പ്രവര്ത്തനങ്ങളെയും ആദരിക്കുന്നതിനായി സംഘടിപ്പിച്ച ഗള്ഫ് കര്ണാടകോത്സവം ഗംഭീരമായി സമാപിച്ചു.
ദുബായി രാജകുടുംബാംഗവും എംബിഎം ഗ്രൂപ്പ് ചെയര്മാനുമായ മുഖ്യാതിഥി ഷെയ്ഖ് മുഹമ്മദ് മക്തൂം ജുമാ അല് മക്തൂമില് നിന്നാണ് 21 ബിസിനസ് പ്രമുഖര് "ഗള്ഫ് കര്ണാടക രത്ന അവാര്ഡുകള്' സ്വീകരിച്ചത്.
ഗള്ഫ് രാജ്യങ്ങള്ക്കും കര്ണാടകയ്ക്കും വേണ്ടിയുള്ള അവാര്ഡ് ജേതാക്കളുടെ നേട്ടങ്ങളും അര്പ്പണബോധവും പകര്ത്തുന്ന കോഫി ടേബിള് പുസ്തകം പ്രകാശനം ചെയ്തു.
ഗള്ഫ് മേഖലയിലെ പ്രഗത്ഭരായ കര്ണാടക വ്യവസായികള് വ്യത്യസ്ത മേഖലകളില് നല്കിയ നേട്ടങ്ങളും സേവനങ്ങളും അംഗീകരിക്കുന്നതിനും അനുമോദിക്കുന്നതിനുമുള്ള വേദിയായി ഗള്ഫ് കര്ണാടകോത്സവം മാറി.
കര്ണാടകയുടെ സമ്പന്നമായ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ബിസിനസ് വൈഭവത്തിന്റെയും സത്ത ഉള്ക്കൊണ്ട്, ജീവിതത്തിന്റെ നാനാതുറകളില് നിന്നും 1000-ലധികം പേര് ഗള്ഫ് കര്ണാടകോത്സവത്തില് പങ്കെടുത്തു.
കോഫി ടേബിള് ബുക്കിലും "ഗള്ഫ് കര്ണാടക രത്ന 2023' പുരസ്കാര ജേതാക്കളിലും ശ്രദ്ധേയമായ ഐക്കണുകളുടെ പട്ടികയിലെ പ്രമുഖ വ്യക്തിത്വം യുഎഇയിലെ മെഡിക്കല് എജ്യുക്കേഷന്, ഹെല്ത്ത് കെയര് മേഖലയില് ഒന്നാം നമ്പര് സംഭാവന നല്കുന്ന ഡോ. തുംബൈ മൊയ്തീനാണ്.
ഇന്ത്യക്ക് പുറത്ത് ഒരു സ്വകാര്യ മെഡിക്കല് സര്വകലാശാല സ്വന്തമാക്കിയ കര്ണാടകയില് നിന്നുള്ള ലോകത്തിലെ ഏക വ്യവസായി, യുഎഇയിലെ ഹെല്ത്ത് കെയര്, മെഡിക്കല് വിദ്യാഭ്യാസ മേഖലകളിലെ നേതാവ് എന്നീ നിലകളില് പ്രശസ്തനാണ് ഡോ. തുംബൈ മൊയ്തീന്.
മറ്റ് അവാര്ഡ് ജേതാക്കള്: ഹിദായത്ത് ഗ്രൂപ്പ് സ്ഥാപകനും ചെയര്മാനുമായ ഹിദായത്തുള്ള അബ്ബാസ്, മുഹമ്മദ് മീരാന് (ഇഎംസിഒ ഇന്റര്നാഷണല് ആന്ഡ് ഇലക്ട്രിക് വേ ചെയര്മാന്), ജെയിംസ് മെന്ഡോങ്ക (റിലയബിള് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും ചെയര്മാൻ), നാഷ് എന്ജിനീയറിംഗ് ചെയര്മാന് നിസാര് അഹമ്മദ്,
രാമചന്ദ്ര ഹെഗ്ഡെ (സ്പ്രേടെക് കോട്ടിംഗ്സ് മാനേജിംഗ് ഡയറക്ടര്), ജോസഫ് മത്യാസ് (മെറിറ്റ് ഫ്രൈറ്റ് സിസ്റ്റംസ് മാനേജിംഗ് ഡയറക്ടര്), ഡോ. വീനസ് ഗ്രൂപ്പ് ഓഫ് റസ്റ്റോറന്റ് ഉടമ വാസുദേവ ഭട്ട് പുത്തിഗെ, മുഹമ്മദ് നവീദ് മാഗുണ്ടി, ഇന്റ്റിഗ്നിസ് നവീദ് കമ്പനി, മന്സൂര് അഹമ്മദ് (സാറ ഗ്രൂപ്പ്
ചെയര്മാന്), ഡോ. കെ ആന്ഡ് കെ എന്റര്പ്രൈസസ് സ്ഥാപക ചെയര്മാന് എം. സയ്യിദ് ഖലീല്; മൈക്കിള് ഡിസൂസ,
ഐവറി ഗ്രാന്ഡ് റിയല് എസ്റ്റേറ്റ് മാനേജിംഗ് ഡയറക്ടര്; ഇബ്രാഹിം ഗഡിയാര്, മാനേജിംഗ് ഡയറക്ടര് - ഗാഡിയര് ഗ്രൂപ്പ് ഓഫ് കമ്പനീസ് ആന്ഡ് ഡയറക്ടര് പ്രൊജക്ട്സ് - പന്തിയോണ് ഡെവലപ്മെന്റ് ഗ്രൂപ്പ്; ബികെ യൂസഫ്, എയര് ചാറ്റോ ഇന്റര്നാഷണല് എക്സിക്യൂട്ടീവ് ചെയര്മാന് ഡോ. സതീഷ് പി ചന്ദ്ര,
ഗ്ലോബല് ടെക് പാര്ക്ക് സിഇഒ ഡോ. സഫ്രുല്ല ഖാന് മാണ്ഡ്യ ചെയര്മാനും സ്ഥാപകനും, ZGC ഗ്ലോബല്/സെയിന് ഗ്രൂപ്പ് ഓഫ് ഹോട്ടല്സ്; ഡെവിഡ് ഫ്രാങ്ക് ഫെര്ണാണ്ടസ് (ചാന്സലര് ജനറല് എംഇഎ, സമാധാന അംബാസഡറും ചീഫ് ഓഫ് മിഷന് (യുഎഇ) ഐസിഡി ആര്എച്ച്ആര്പി ഐജിഒയും; ഗ്ലോബലിങ്ക് വെസ്റ്റ് സ്റ്റാര് ഷിപ്പിംഗ് മാനേജിംഗ് ഡയറക്ടര് മാര്ട്ടിന് അരാന്ഹ,
ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര് ജോണ് സുനില്, ബുര്ജീല് ഹോള്ഡിംഗ്സ്, മുഹമ്മദ് ആഷിഫ് (കോ പ്രസിഡന്റ് & സിഇഒ എക്സ്പെര്ടൈസ് കോണ്ഡ്രാക്റ്റിംഗ്; രവി ഷെട്ടി (അഡ്വാന്സ്ഡ് ടെക്നിക്കല് സര്വീസസ് - മാനേജിംഗ് ഡയറക്ടര്).
വി.പി.ഉമ്മറിനും ഫസീല മുള്ളൂർക്കരയ്ക്കും കേളി യാത്രയയപ്പ് നൽകി
റിയാദ്: കേളി കലാസാംസ്കാരിക വേദി മലാസ് രക്ഷാധികാരി കമ്മിറ്റി അംഗം വി.പി. ഉമ്മറിനും ഒലയ്യ രക്ഷാധികാരി കമ്മിറ്റി അംഗം ഫസീല മുള്ളൂർക്കരയ്ക്കും ഒലയ്യ - മലാസ് രക്ഷാധികാരി സമിതികൾ സംയുക്തമായി മലാസിലെ അൽ മാസ് റസ്റ്റോറന്റിൽ വച്ച് യാത്രയയപ്പ് നൽകി.
25 വർഷത്തിലധികം റിയാദിലെ അൽ ഷായ ഇന്റർനാഷണൽ ട്രേഡിംഗ് കമ്പനിയിൽ ഫിനാൻസ് അഡ്മിൻ അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്ന വി.പി ഉമ്മർ മലപ്പുറം തിരുനാവായ സ്വദേശിയാണ്.
2007 മുതൽ കേളി അംഗമായ ഉമ്മർ കേളിയുടെ മലാസ് രക്ഷാധികാരി കമ്മിറ്റി കൺവീനർ ആയും കേളി മലാസ് ഏരിയ കമ്മിറ്റി അംഗമായും ഈ കാലയളവിൽ പ്രവർത്തിച്ചിട്ടുണ്ട്.
റിയാദിലെ അബ്ദുൽ അസീസ് ഇന്റർനാഷണൽ സ്കൂളിൽ കഴിഞ്ഞ 16 വർഷക്കാലം അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തുവരികയായിരുന്ന ഫസീല തൃശൂർ മുള്ളൂർക്കര സ്വദേശിയും കേളി കേന്ദ്ര കമ്മിറ്റി അംഗവും കേന്ദ്ര ജീവകാരുണ്യ വിഭാഗം കൺവീനറുമായ നസീർ മുള്ളൂർക്കരയുടെ ജീവിത പങ്കാളിയാണ്.
കേളി കുടുംബവേദി മലാസ് യൂണിറ്റ് സെക്രട്ടറി, കേളി കുടുബവേദി ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ഫസീല നിലവിൽ ഒലയ്യ രക്ഷാധികാരി കമ്മിറ്റി അംഗമാണ്.
യാത്രയയപ്പ് ചടങ്ങിൽ ഒലയ്യ രക്ഷാധികാരി സെക്രട്ടറി ജവാദ് സ്വാഗതം പറഞ്ഞു. മലാസ് രക്ഷാധികാരി കമ്മിറ്റി സെക്രട്ടറിയും കേളി ജോയിന്റ് സെക്രട്ടറിയുമായ സുനിൽ കുമാർ അധ്യക്ഷനായി.
കേളി മുഖ്യ രക്ഷാധികാരി കൺവീനർ കെ പി എം സാദിഖ്, മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ടി ആർ സുബ്രഹ്മണ്യൻ, ഫിറോസ് തയ്യിൽ, കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ, മലാസ് ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ നൗഫൽ ഉള്ളാട്ട്ചാലി,
കേന്ദ്ര കമ്മിറ്റി അംഗം നസീർ മുള്ളൂർക്കര, ഏരിയ പ്രസിഡന്റ് നൗഫൽ പൂവ്വക്കുർശി, ട്രഷറർ സിംനേഷ്, മലാസ് - ഒലയ്യ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, മലാസ് ഏരിയ കമ്മിറ്റി അംഗങ്ങൾ തടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
യാത്ര പോവുന്നവർക്കുള്ള ഉപഹാരങ്ങൾ മലാസ് - ഒലയ്യ രക്ഷാധികാരി കമ്മിറ്റി കൺവീനർമാർ, ഏരിയ സെക്രട്ടറി, യൂണിറ്റ് സെക്രട്ടറി എന്നിവർ കൈമാറി. ഉമ്മറും ഫസീലയും യാത്രയയപ്പ് യോഗത്തിന് നന്ദി പറഞ്ഞു.
സദാചാരവിരുദ്ധ പ്രവര്ത്തനം: ഒമാനിൽ സ്ത്രീകളടക്കം അഞ്ച് പ്രവാസികള് അറസ്റ്റില്
മസ്കറ്റ്: ഒമാനില് സദാചാരവിരുദ്ധ പ്രവര്ത്തനങ്ങളില് ഏര്പ്പെട്ടതിന് മൂന്ന് സ്ത്രീകള് ഉള്പ്പെടെ അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തു.
അൽ ദാഹിറ ഗവര്ണറേറ്റിൽ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയിലാണ് അഞ്ച് പ്രവാസികളെ റോയല് ഒമാന് പോലീസ് പിടികൂടിയത്.
പൊതുധാർമികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികൾ ചെയ്തുവെന്ന കേസിലാണ് അറസ്റ്റ്. കൂടാതെ രാജ്യത്തെ വിദേശ കുടിയേറ്റ സ്ഥിരതാമസനിയമം ലംഘിച്ചതിനെതിരേയും ഇവർക്കെതിരേ കേസെടുത്തു.
ഏതാനും ദിവസങ്ങള്ക്ക് മുമ്പ് അൽ ദഖിലിയ ഗവർണറേറ്റിൽ ഏഷ്യൻ പൗരത്വമുള്ള മൂന്നു സ്ത്രീകളെ സദാചാരവിരുദ്ധ പ്രവർത്തനത്തിന് റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, കുവൈറ്റില് നിയമലംഘകരും വിവിധ പ്രദേശങ്ങളില് താമസ മാനദണ്ഡങ്ങൾ ലംഘിച്ചവരുമായ 248 പ്രവാസികളെ പിടികൂടി.
സനു മഠത്തിലിന്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി നവയുഗം
തിരുവനന്തപുരം: ഹൃദയാഘാതം മൂലം ദമാമിൽ വച്ച് അന്തരിച്ച നവയുഗം സാംസ്കാരികവേദി കേന്ദ്ര കമ്മിറ്റി അംഗവും ദല്ല മേഖല കമ്മിറ്റി പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന സനു മഠത്തിലിന്റെ കുടുംബത്തിന് നവയുഗത്തിന്റെ സാമ്പത്തിക സഹായം കൈമാറി.
തിരുവനന്തപുരം കടയ്ക്കൽ അയിരക്കുഴിയിലുള്ള സനുവിന്റെ വീട്ടിലെത്തി മന്ത്രി ജെ. ചിഞ്ചുറാണി ആണ് സനുവിന്റെ ഭാര്യ മിനിക്ക് നവയുഗം പ്രവർത്തകർ ശേഖരിച്ച ഫണ്ട് കൈമാറിയത്.
നവയുഗം നേതാക്കളായ ശ്രീകുമാർ വെള്ളല്ലൂർ, ഹുസെെൻ കുന്നിക്കോട്, ഉണ്ണി മാധവം, അബ്ദുൾ കലാം, എ.ആർ.അജിത്ത്, നിസാർ കുന്നിക്കോട്, ബക്കർ, അമീർ, പ്രവാസി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ.സുലൈമാൻ, പ്രവാസി ഫെഡറേഷൻ നേതാക്കളായ രാധാകൃഷ്ണൻ, വിജിത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
നവയുഗത്തിന്റെ ആദ്യകാലം മുതൽ നേതൃത്വനിരയിൽ പ്രവർത്തിച്ച സനു മികച്ച സംഘടകപാടവം കൊണ്ട് കിഴക്കൻ പ്രവിശ്യയുടെ സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ സജീവസാന്നിധ്യമായിരുന്നു.
നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ദല്ല മേഖലയിൽ നട്ടെല്ല് സനുവിന്റെ പ്രവർത്തനങ്ങളായിരുന്നു. തൊഴിൽ പ്രശ്നങ്ങളാലും രോഗം മൂലവും വലഞ്ഞ ഒട്ടേറെ പ്രവാസികളാണ് സനുവിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങിയത്.
സ്വന്തം വരുമാനത്തിൽ നിന്നും പണം ചെലവാക്കി മറ്റുള്ളവരെ സഹായിക്കാൻ ഒരിക്കലും മടിക്കാത്ത സനു മഠത്തിൽ, നിറഞ്ഞ പുഞ്ചിരിയും ഊഷ്മളമായ പെരുമാറ്റവും കൊണ്ട് വലിയൊരു സുഹൃത്ത് വലയവും സമ്പാദിച്ചിരുന്നു.
അയിരക്കുഴി മഠത്തിൽ വീട്ടിൽ പരേതനായ സഹദേവൻ പിള്ളയുടെയും രാധാമണിയമ്മയുടെയും മകനാണ്. പ്ലസ്ടൂ വിദ്യാർഥിയായ മൃദുൽ മകനാണ്.
പുതുതലമുറയുടെ ധാർമിക വിദ്യാഭ്യാസം കാലഘട്ടത്തിന്റെ അനിവാര്യത: ഡോ. നൗഷിക് പുതിയോട്ടിൽ
ദോഹ: മാറുന്ന ജീവിത സാഹചര്യങ്ങളിൽ സോഷ്യൽ മീഡിയകൾ കുട്ടികളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് രക്ഷിതാക്കൾ ബോധവാന്മാരാകണമെന്നും അനിവാര്യമായ ധാർമിക വിദ്യാഭ്യാസം അവർക്ക് ഉറപ്പ് വരുത്തണമെന്നും ഖത്തർ യൂണിവേഴ്സിറ്റി കോളജ് ഓഫ് മെഡിസിൻ ക്ലിനിക്കൽ ഫാക്കൽറ്റിയും എച്ച്എംസി എമർജൻസി മെഡിസിൻ അസോസിയേറ്റ് കൾസൾട്ടന്റുമായ ഡോ. നൗഷിക് പുതിയോട്ടിൽ.
അബൂഹമൂർ എംഇഎസ് സ്കൂളിൽ പ്രവർത്തിക്കുന്ന അൽമനാർ മദ്റസ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
"തിരിച്ചറിവിന്റെ വിദ്യാഭ്യാസം; ധാർമ്മികതയുടേയും' എന്ന ആശയം ഉയർത്തിപ്പിടിച്ച് നടന്ന പ്രവേശനോത്സവത്തിൽ ക്യുകെഐസി പ്രസിഡന്റ് മുജീബുറഹ്മാൻ മിശ്കാത്തി, ജനറൽ സെക്രട്ടറി സലാഹുദ്ധീൻ സലാഹി, ഉമർ ഫൈസി, കെ.ടി. ഫൈസൽ സലഫി, നിയാസ് കാവുങ്ങൽ എന്നിവർ സംസാരിച്ചു.
വിവിധ പരീക്ഷകളിലും മത്സരങ്ങളിലും ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ദാനവും സമ്മാന വിതരണവും വിവിധ കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു.
പുതിയ അധ്യായന വർഷത്തെ ക്ലാസുകൾക്ക് തുടക്കമായെന്നും കൂടുതൽ വിവരങ്ങൾക്ക് 5555 9756, 6000 4486 എന്നീ നമ്പറുകളിൽ വിളിക്കണമെന്നും എഡ്യൂക്കേഷൻ വിംഗ് കൺവീനർ ഷബീർ അലി അറിയിച്ചു.
കുവൈറ്റ് മഹാ ഇടവകയുടെ വാർഷിക കൺവെൻഷൻ സമാപിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആഭിമുഖ്യത്തിൽ എട്ടുനോമ്പ് ആചരണത്തോട് അനുബന്ധിച്ച് ഈ മാസം ഒന്ന് മുതൽ ഏഴ് വരെ നടത്തിയ വാർഷിക കൺവെൻഷൻ സമാപിച്ചു.
മാതാവിന്റെ ജനന പെരുന്നാളിനോട് അനുബന്ധിച്ച് ആണ്ടുതോറും നടത്തിവരാറുള്ള എട്ട് നോമ്പാചരണത്തിനും വചനശ്രുശ്രൂഷകൾക്കും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ മികച്ച വാഗ്മികളായ ഫാ. വർഗീസ് ഫിലിപ്പ് ഇടിച്ചാണ്ടി (ബംഗളൂരു ഭദ്രാസനം), ഫാ. കോശി വൈദ്യൻ (കൊല്ലം ഭദ്രാസനം), ഫാ. അജി എബ്രഹാം (മലബാർ ഭദ്രാസനം) എന്നിവർ കാർമികത്വം വഹിച്ചു.
അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പൽ, സാൽമിയ സെന്റ് മേരീസ് ചാപ്പൽ, നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് എന്നിവിടങ്ങളിൽ നടന്ന നോമ്പാചരണത്തിനും കൺവെൻഷൻ ക്രമീകരണങ്ങൾക്കും ഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോർജ് പാറക്കൽ, സഹവികാരി റവ. ഫാ. ലിജു കെ. പൊന്നച്ചൻ,
ട്രസ്റ്റി ജോജി പി. ജോൺ, സെക്രട്ടറി ജിജു പി. സൈമൺ, കൺവെൻഷൻ കൺവീനർ മാത്യു സഖറിയ, ജോയിന്റ് കൺവീനർ ജിബു ജേക്കബ് വർഗീസ്, ഭരണസമിതിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
എട്ടിന് ഇടവകയുടെ എല്ലാ ദേവാലയങ്ങളിലും കുർബാനയും നോമ്പുവീടലിന്റെ പ്രത്യേക ശുശ്രൂഷകളും നേർച്ച വിതരണവും നടന്നു.