മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി പ​ഠ​നോ​ത്സ​വം; നൂ​റ് മേ​നി വി​ജ​യം, 20 പേ​ർ​ക്ക് നൂ​റി​ൽ നൂ​റ് മാ​ർ​ക്ക്
Wednesday, June 26, 2024 7:39 AM IST
അനിൽ സി. ഇടിക്കുള
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ഴി​ഞ്ഞ മാ​സം സം​ഘ​ടി​പ്പി​ച്ച പ​ഠ​നോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​ർ മു​രു​ക​ൻ കാ​ട്ടാ​ക്ക​ട​യും ര​ജി​സ്ട്രാ​ർ വി​നോ​ദ് വൈ​ശാ​ഖി​യു​ടെ​മാ​ണ് റി​സ​ൾ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്.

കേ​ര​ള സോ​ഷ്യ​ൽ സെ​, അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം, ബ​ദാ​സാ​യി​ദ്, റു​വൈ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​ഠ​നോ​ത്സ​വ​ത്തി​ൽ 206 വി​ദ്യാ​ർ​ഥിക​ൾ പ​ങ്കെ​ടു​ത്തു. ക​ണി​ക്കൊ​ന്ന​യി​ൽ 97 വി​ദ്യാ​ർ​ഥിക​ക​ളും, സൂ​ര്യ​കാ​ന്തി​യി​ൽ 74 വി​ദ്യാ​ർ​ഥിക​ളും, ആ​മ്പ​ലി​ൽ 35 വി​ദ്യാ​ർ​ഥിക​ളു​മാ​യി​രു​ന്നു പ​ങ്കെ​ടു​ത്ത​ത്.

ക​ണി​ക്കൊ​ന്ന​യി​ൽ വി​ജ​യി​ക​ളാ​യ​വ​രി​ൽ 74 പേ​ർ​ക്ക് ’എ ​പ്ല​സ്’ ഗ്രേ​ഡും, 18 പേ​ർ​ക്ക് ’എ’ ​ഗ്രേ​ഡും, 5 പേ​ർ​ക്ക് ’ബി ​പ്ല​സ്’ ഗ്രേ​ഡും ല​ഭി​ച്ച​പ്പോ​ൾ സൂ​ര്യ​കാ​ന്തി​യി​ൽ വി​ജ​യി​ക​ളാ​യ 74 പേ​രി​ൽ 50 പേ​ർ​ക്ക് ’എ ​പ്ല​സ്’ ഗ്രേ​ഡും 14 പേ​ർ​ക്ക് ’എ’ ​ഗ്രേ​ഡും 10 പേ​ർ​ക്ക് ’ബി ​പ്ല​സ്’ ഗ്രേ​ഡും ല​ഭി​ച്ചു. ആ​മ്പ​ൽ പ​ഠ​നോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ 6 പേ​ർ​ക്ക് ’എ ​പ്ല​സ്’ ഗ്രേ​ഡും 12 പേ​ർ​ക്ക് ’എ’ ​ഗ്രേ​ഡും 10 പേ​ർ​ക്ക് ’ബി ​പ്ല​സ്’ ഗ്രേ​ഡും 5 പേ​ർ​ക്ക് ’ബി’​ഗ്രേ​ഡും 2 പേ​ർ​ക്ക് ’സി ​പ്ല​സ്’ ഗ്രേ​ഡും ല​ഭി​ച്ചു.


ക​ണി​ക്കൊ​ന്ന​യി​ൽ അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​ൽ നി​ന്നും പ​ങ്കെ​ടു​ത്ത 8 പേ​രും ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്‍ററിലെ 6 പേ​രും ബ​നി​യാ​സി​ലെ 2 പേ​രും നൂ​റി​ൽ നൂ​റ് മാ​ർ​ക്ക് നേ​ടി ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ സൂ​ര്യ​കാ​ന്തി​യി​ൽ കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍ററി​ൽ നി​ന്നു​ള്ള 2 വി​ദ്യാ​ർ​ഥിക​ളും ബ​ദാ​സാ​യി​ദി​ൽ നി​ന്നും അ​ൽ ദ​ഫ്റ​യി​ൽ നി​ന്നും ഓ​രോ വി​ദ്യാ​ർ​ഥി​യും നൂ​റി​ൽ നൂ​റ് മാ​ർ​ക്ക് നേ​ടി.

മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​നു കീ​ഴി​ൽ ന​ട​ക്കു​ന്ന ആ​റാ​മ​ത് ക​ണി​ക്കൊ​ന്ന പ​ഠ​നോ​ത്സ​വ​വും സൂ​ര്യ​കാ​ന്തി​യു​ടെ അ​ഞ്ചാ​മ​ത് പ​ഠ​നോ​ത്സ​വ​വും ആ​മ്പ​ലി​ന്‍റെ ആ​ദ്യ​ത്തെ പ​ഠ​നോ​ത്സ​വ​വു​മാ​ണി​ത്. ആ​ദ്യ​മാ​യാ​ണ് യു​എ​ഇ​യി​ൽ ആ​മ്പ​ൽ പ​ഠ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​ത് എ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്.

അ​ബു​ദാ​ബി ചാ​പ്റ്റ​റി​നു കീ​ഴി​ൽ 85 സെ​ന്‍ററു​ക​ളി​ലാ​യി 101 അ​ധ്യാ​പ​ക​രു​ടെ ശി​ക്ഷ​ണ​ത്തി​ൽ ര​ണ്ടാ​യി​ര​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് സൗ​ജ​ന്യ​മാ​യി മ​ല​യാ​ള​ഭാ​ഷ​യു​ടെ മാ​ധു​ര്യം നു​ക​ർ​ന്നു​വ​രു​ന്ന​ത്. മ​ല​യാ​ളം മി​ഷ​ന്‍റെ പു​തി​യ ബാ​ച്ചു​ക​ൾ സെ​പ്റ്റം​ബ​ർ ആ​ദ്യ​വാ​ര​ത്തി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി സ​ഫ​റു​ള്ള പാ​ല​പ്പെ​ട്ടി അ​റി​യി​ച്ചു.