പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചു; ഒ​മാ​നി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍
Friday, June 28, 2024 12:39 PM IST
മ​സ്ക​റ്റ്: ഒ​മാ​നി​ല്‍ പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍. ദു​രു​പ​യോ​ഗം, മോ​ഷ​ണം എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ് പോ​ലീ​സ് ക​മാ​ൻ​ഡ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള മൂ​ന്ന് പ്ര​വാ​സി സ്ത്രീ​ക​ളാ​ണ് മോ​ഷ​ണ​ത്തി​നും മ​റ്റും ഇ​ര​യാ​യ​ത്. പി​ടി​യി​ലാ​യ​വ​ര്‍​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പോ​ലീ​സ് അ​റി​യി​ച്ചു.