കൊ​ടും ചൂ​ട്: ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​നി​ടെ മ​ര​ണം 1,301 ആ​യി
Monday, June 24, 2024 12:19 PM IST
കെ​യ്റോ: സൗ​ദി അ​റേ​ബ്യ​യി​ലെ ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് തീ​ർ​ഥാട​ന​ത്തി​നി​ടെ കൊ​ടും ചൂ​ടി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,301 ആ​യി ഉ​യ​ർ​ന്നു. 95 തീ​ർ​ഥാ​ട​ക​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.

മ​രി​ച്ച​വ​ൽ 83 ശ​ത​മാ​ന​വും ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ ദീ​ർ​ഘ​ദൂ​രം ന​ട​ന്നെ​ത്തി​യ അ​ന​ധി​കൃ​ത തീ​ർ​ഥാ​ട​ക​രാ​ണെ​ന്ന് സൗ​ദി ആ​രോ​ഗ്യ മ​ന്ത്രി ഫ​ഹ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ ജ​ലാ​ജെ​ൽ പ​റ​ഞ്ഞു. ഈ​ജി​പ്തു​കാ​രാ​ണു മ​രി​ച്ച​വ​രി​ൽ പ​കു​തി​യേ​റെ​യും.

ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള നൂ​റോ​ളം പേ​രു​മു​ണ്ട്. അ​ന​ധി​കൃ​ത തീ​ർ​ഥാ​ട​ക​രെ സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് പോ​കാ​ൻ സ​ഹാ​യി​ച്ച 16 ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളു​ടെ ലൈ​സ​ൻ​സ് ഈ​ജി​പ്ത് റ​ദ്ദാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് കാ​ല​യ​ള​വി​ൽ മ​ക്ക​യി​ലും ചു​റ്റു​മു​ള്ള പു​ണ്യ സ്ഥ​ല​ങ്ങ​ളി​ലും 46-49 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് താ​പ​നി​ല.