അ​ബു​ദാ​ബി മ​ല​യാ​ളി ഫോ​റം സം​ഘ​ടി​പ്പി​ച്ച ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി
Friday, June 28, 2024 3:57 AM IST
അനിൽ സി. ഇടിക്കുള
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ വ​ലി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റം പ​ക​ർ​ന്ന് കൊ​ണ്ട് ര​ണ്ടാം പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ അ​ബു​ദാ​ബി മ​ല​യാ​ളി ഫോ​റം സം​ഘ​ടി​പ്പി​ച്ച ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി. മ​ല​യാ​ള സി​നി​മ താ​രം അ​ന്നാ രാ​ജ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

സ്ത്രീ​ക​ൾ​ക്കാ​യി മാ​ജി​ക് ഷെ​ഫ് എ​ന്ന പേ​രി​ൽ ബി​രി​യാ​ണി മ​ത്സ​ര​വും, കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി ഡാ​ൻ​സ് ഫെ​സ്റ്റ് എ​ന്ന പേ​രി​ൽ ഡാ​ൻ​സ് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. ബി​രി​യാ​ണി മ​ത്സ​ര​ത്തി​ൽ അ​നീ​സ ജാ​ഫ​റും, ഡാ​ൻ​സ് ഫെ​സ്റ്റി​ൽ ഡി​യാ​ഞ്ച​ല​സ് ഗ്രൂ​പ്പും ഒ​ന്നാം സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ പ്ര​ശ​സ്ത സി​നി​മ​സീ​രി​യ​ൽ ന​ടി അം​ബി​കാ മോ​ഹ​ൻ വി​ത​ര​ണം ചെ​യ്തു.

പ​രി​പാ​ടി​യി​ൽ എഎംഎ​ഫ് അം​ഗ​മാ​യ റാ​ഷി​ദ് ഹ​മീ​ദി​ന്‍റെ പു​സ്ത​ക ക​വ​ർ പ്ര​കാ​ശ​വും അ​തോ​ടൊ​പ്പം മി​നി ആ​ർ​ട്ടി​സ്റ്റ് അ​ൽ​ഫോ​ൻ​സാ ബ്രി​ഡ്ജ​റ്റ് അ​നി​ൽ വ​ര​ച്ച ലി​ച്ചി​യു​ടെ ചി​ത്ര​വും പ്ര​ദ​ർ​ശി​പ്പി​ച്ചു.

ജി​ഷ ഷാ​ജി, നി​ഷാ​ദ് സു​ബൈ​ർ, സി​എം​വി ഫ​ത്താ​ഹ്, ജ്യോ​തി റേ​ച്ച​ൽ, റു​ബീ​ന, മ​ഹേ​ഷ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജി​ഷ ഷാ​ജി, അ​നു, ഫ​ഹ​ദ്, ദീ​ന, സെ​ലി​ൻ, ഷാ​നു, സു​ഹൈ​ൽ, അ​സ്ഹ​ർ, ബ​ദ​റു, നി​തീ​ഷ്, ആ​രി​ഫ്, ഷ​ബ്ന, സ​ക​രി​യ, വി.ആ​ർ. പോ​ലീ​സ് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.