മം​ഗെ​ഫി​ലെ തീ​പി​ടി​ത്തം; കു​വൈ​റ്റ് സ​ർ​ക്കാ​ർ സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ചു
Wednesday, June 19, 2024 10:03 AM IST
കു​വൈ​റ്റ് സി​റ്റി: തൊ​ഴി​ലാ​ളി ക്യാ​ന്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് കു​വൈ​റ്റ് സ​ർ​ക്കാ​ർ സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ചു. 12.5 ല​ക്ഷം രൂ​പ​യാ​ണ് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​ത്.

കു​വൈ​റ്റ് അ​മീ​ർ ഷെ​യ്ഖ് മി​ഷേ​ൽ അ​ൽ ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് അ​ൽ സ​ബാ​ഹി​ന്‍റെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​യെ​ന്ന് പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

പ്ര​വാ​സി മ​ല​യാ​ളി കെ.​ജി. ഏ​ബ്ര​ഹാ​മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ന്‍​ബി​ടി​സി ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ താ​മ​സ​സ്ഥ​ല​ത്തു​ണ്ടാ‌​യ തീ​പി​ടി​ത്ത​ത്തി​ൽ 25 മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 49 പേ​ർ​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യി​രു​ന്നു.

മ​രി​ച്ച​വ​രി​ൽ 45 പേ​രും ഇ​ന്ത്യ​ക്കാ​രാ​ണ്. മ​രി​ച്ച​വ​രു​ടെ രാ​ജ്യ​ങ്ങ​ളി​ലെ എം​ബ​സി​ക​ൾ മു​ഖേ​ന​യാ​യി​രി​ക്കും ധ​ന​സ​ഹാ​യം കൈ​മാ​റു​ക.